Are you unable to read text? Download FontHide
തിരയുക

5000 നവിസ്റ്റാര്‍

മഹാരാഷ്ട്രയിലെ ഛകന്‍ പ്ളാന്‍റില്‍നിന്ന് പുറത്തിറങ്ങുന്ന മഹീന്ദ്ര നവിസ്റ്റാര്‍ ട്രക്കുകളുടെ എണ്ണം 5000 തികഞ്ഞു. നവിസ്റ്റാര്‍ ട്രക്കുകളുടെ ഉല്‍പാദനം തുടങ്ങി ഏറെ നാളാകുന്നതിന് മുന്‍പ് തന്നെ മഹീന്ദ്ര ഈ നേട്ടം കൈവരിച്ചത് ശ്രദ്ധേയം.

വിവിധ ഉപയോഗങ്ങള്‍ക്കായി ഇന്ത്യന്‍ റോഡുകളില്‍ ഒാടുന്ന 4500 ട്രക്കുകള്‍ എട്ടു കോടിയോളം കിലോമീറ്ററുകള്‍ ഇതുവരെ പിന്നിട്ടു. ഹെവി കമേര്‍ഷ്യല്‍ വാഹനങ്ങള്‍ക്കും (എച്ച്സിവി) ലൈറ്റ് കമേര്‍ഷ്യല്‍ വാഹനങ്ങള്‍ക്കുമായി (എല്‍സിവി) പുതുതായി ആരംഭിച്ച 56 ഡീലര്‍ഷിപ്പുകള്‍ക്കു പുറമെ നിലവിലുള്ള 76 ഡീലര്‍ഷിപ്പുകള്‍ എല്‍സിവി വ്യാപാരത്തെ മാത്രമായും സഹായിക്കുന്നുണ്ട്.

ഉപഭോക്തൃ സംതൃപ്തി അറിയുന്നതിനായി ഇന്ത്യയില്‍ നടത്തിയ പഠനങ്ങളില്‍ എല്‍സിവി - മിനി ബസ് ശ്രേണിയില്‍ മഹീന്ദ്രക്ക് ലഭിച്ചത് ഒന്നാം സ്ഥാനമാണ്. നടപ്പു സാന്പത്തിക വര്‍ഷം ഏഴോളം പുതിയ കമേര്‍ഷ്യല്‍ നിരത്തിലിറക്കാനും മഹീന്ദ്രക്കു പദ്ധതിയുണ്ട്.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു