Are you unable to read text? Download FontHide
തിരയുക

2012 ഡൗണ്‍ലോഡ് ചെയ്ത പാട്ടേത്?

ഇന്ത്യയില്‍ 2012 ല്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്‌യപ്പെട്ട പാട്ടേതായിരിക്കും? 2011 നവംബര്‍ 16 ന് റിലീസ് ചെയ്ത ഒരു ഗാനമാണ് 2012 തീരുന്പോഴും ആളുകള്‍ സെര്‍ച്ച് ചെയ്‌യുന്നതെന്ന് വിശ്വസിക്കാന്‍ കഴിയുമോ? എന്നാല്‍ അതേ...ഇക്കൊല്ലവും അതേ ഗാനം തന്നെ! കൊലവെറി ഡി...

ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്‌യപ്പെട്ട രണ്ടാമത്തെ ഗാനത്തിനും ഇതേ പ്രത്യേകതയുണ്ട്. സിദ്ധിഖ് സംവിധാനം ചെയ്ത ബോഡി ഗാര്‍ഡ് 2011 ല്‍ ആണ് റിലീസ് ചെയ്തത് . 2012 ല്‍ രണ്ടാം സ്ഥാനത്തായി ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്‌യപ്പെട്ടത് ഈ ചിത്രത്തിലെ തേരി മേരി കഹാനി...എന്ന ഗാനമാണ്.   കൊലവെറിയെക്കാള്‍ 20% കുറഞ്ഞ വോട്ടോടെയാണ് രണ്ടാം സ്ഥാനത്ത് തേരി മേരി... എത്തിയത് എന്നറിയുന്പോള്‍ കൊലവെറിയുടെ നിലയ്ക്കാത്ത ഒാളം വ്യക്തം.

ആഗോളതരംഗമായ സൈയുടെ കുതിരക്കുളന്പടിപ്പാട്ട് ഗങ്നം സ്‌റ്റൈല്‍ ഇന്ത്യന്‍ മൊബൈലുകളില്‍ അത്ര ‘സംഭവമായില്ല. കൊറിയന്‍ പോപ് ഗായകനായ സൈയുടെ പാട്ട് പക്ഷേ ലോകമാകെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബോളിവുഡ് ഗാനങ്ങളുടെ മാത്രം കാര്യമെടുത്താല്‍ അഗ്നിപഥിലെ ചിക്നി ചമേലിയാണു മുന്നില്‍. കത്രീന കൈഫ് തകര്‍ത്താടിയ എെറ്റം ഗാനമായിരുന്നു ഇത്.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു