Are you unable to read text? Download FontHide
തിരയുക

2 ജി: ജെപിസി വാജ്‌പേയിയെയും ഫെര്‍ണാണ്ടസിനെയും വരുത്തില്ല

ന്യൂഡല്‍ഹി • സ്‌പെക്ട്രം ഇടപാട് അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്‍ററി സമിതി(ജെപിസി)ക്കു മുന്നില്‍ മുന്‍ പ്രധാനമന്ത്രി എ. ബി. വാജ്‌പേയിയെയും മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിനെയും വിളിച്ചുവരുത്തിലെ്ലന്നു സമിതി ചെയര്‍മാന്‍ പി. സി. ചാക്കോ വ്യക്തമാക്കി. ഇരുവരെയും വിളിച്ചുവരുത്തണമെന്ന ആവശ്യം സമിതിയില്‍ ചില അംഗങ്ങള്‍ ഉന്നയിചെ്ചങ്കിലും അനാരോഗ്യം പരിഗണിച്ച് അതൊഴിവാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

2ജി സ്‌പെക്ട്രം ലൈസന്‍സ് അനുവദിക്കാന്‍ കന്പനികളുടെ സീനിയോറിറ്റി കണക്കാക്കുന്ന കാര്യത്തില്‍ ടെലികോം മന്ത്രിയായിരുന്ന എ. രാജയുമായി തനിക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്ന് ഇന്നലെ സമിതിക്കു മുന്നില്‍ ഹാജരായ മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ് ബഹുറ അറിയിച്ചു. ലൈസന്‍സ് അപേക്ഷ നല്‍കുന്ന തീയതിയാണ് സീനിയോറിറ്റിക്കു കണക്കാക്കേണ്ടതെന്നു താന്‍ ഫയലില്‍ രേഖപ്പെടുത്തിയെന്നും, എന്നാല്‍ താല്‍പര്യപത്രം സമര്‍പ്പിച്ച തീയതിയാണു പരിഗണിക്കേണ്ടതെന്ന രാജയുടെ തീരുമാനമാണു നടപ്പാക്കിയതെന്നും ബഹുറ വെളിപ്പെടുത്തി.  അനര്‍ഹ കന്പനികള്‍ക്കു ലൈസന്‍സ് അനുവദിച്ച കാര്യത്തില്‍ ടെലികോം സെക്രട്ടറിയെന്ന നിലയില്‍ തനിക്കു പങ്കിലെ്ലന്നും അപേക്ഷകള്‍ പരിശോധിക്കാന്‍ മന്ത്രാലയത്തില്‍ പ്രത്യേക സംവിധാനമുണ്ടെന്നും ബഹുറ അറിയിച്ചു. യൂണിടെക്, സ്വാന്‍ കന്പനികള്‍ക്കു ലൈസന്‍സ് നല്‍കുന്നതില്‍ ക്രമക്കേടുകള്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

റഫറന്‍സില്‍ വാദം തുടങ്ങി
2 ജി കേസില്‍ സുപ്രീം കോടതി നല്‍കിയ വിധി സംബന്ധിച്ചു കൂടുതല്‍ വ്യക്തത തേടിയുള്ള രാഷ്ട്രപതിയുടെ റഫറന്‍സിന്മേല്‍ വാദം തുടങ്ങി. ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

പ്രകൃതിവിഭവങ്ങള്‍ ദേശീയ സന്പത്താണെന്നും അവ ലേലത്തിലൂടെ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂവെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇൗ വ്യവസ്ഥ എല്ലാ ലൈസന്‍സ് ഇടപാടുകളിലും ബാധകമാണോ എന്നു വ്യക്തത വരുത്താന്‍ കോടതിയോട് അഭിപ്രായം ആരായണമെന്ന സര്‍ക്കാര്‍ തീരുമാനമനുസരിച്ചായിരുന്നു രാഷ്ട്രപതിയുടെ റഫറന്‍സ്.

അന്തിമവിധി കഴിഞ്ഞപ്പോള്‍ അതിന്‍റെ സാധുത ചോദ്യം ചെയ്‌യുകയാണ് സര്‍ക്കാര്‍ ചെയ്‌യുന്നതെന്ന് സെന്‍റര്‍ ഫോര്‍ പബ്ളിക് ലിറ്റിഗേഷനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സോളി സൊറാബ്ജി ചൂണ്ടിക്കാട്ടി.  വ്യാഖ്യാനം സംബന്ധിച്ചു സംശയമുണ്ടെങ്കില്‍ റഫറന്‍സ് പരിഗണിക്കേണ്ടതില്ലേ എന്നു കോടതി ആരാഞ്ഞു. വിധി വളരെ വ്യക്തമാണെന്നും റഫറന്‍സ് പരിഗണിക്കേണ്ടതില്ലെന്നുമായിരുന്നു സൊറാബ്ജിയുടെയും പ്രശാന്ത്ഭൂഷന്‍റെയും നിലപാട്. എന്നാല്‍, എല്ലാ വിഭവങ്ങളുടെയും കാര്യത്തില്‍ ലേലം സ്വീകാര്യമാവില്ലെന്നും കേരളത്തിലെ മത്സ്യബന്ധനം പോലെയുള്ള കാര്യത്തില്‍ ലേലം നടപ്പാക്കിയാല്‍ പ്രദേശവാസികളെ അതു ബുദ്ധിമുട്ടിലാക്കുമെന്നും അറ്റോര്‍ണി ജനറല്‍ ജി.ഇ. വഹന്‍വതി ചൂണ്ടിക്കാട്ടി.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു