Are you unable to read text? Download FontHide
തിരയുക

1, 2, 3, 4.. മണി പറഞ്ഞു; എനിക്ക് തെറ്റുപറ്റി, തിരിച്ചടിയായി

തൊടുപുഴ• അഞ്ചു മണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്‌യലിനിടെ എം.എം. മണി പലവട്ടം സ്വയംപഴിച്ചു. ചിലപ്പോള്‍ വികാരാധീനനായി. ചോദ്യം ചെയ്‌യലിനിടെ ഏഴു തവണ വെള്ളം കുടിച്ചു.സിബിഎെ അനുവര്‍ത്തിക്കുന്ന പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍ രീതിയിയായിരുന്നു പൊലീസ് സ്വീകരിച്ചത്.

ഡിവൈഎസ്പി ആന്‍റണി തോമസാണ് ചോദ്യം ചെയ്‌യല്‍ തുടങ്ങിത്. നോട്ടിസ് അയച്ചിട്ടും വരാത്തതിനെപ്പറ്റി അന്വേഷണ സംഘത്തലവന്‍ കൂടിയായ എെജി പദ്മകുമാര്‍ ചോദിച്ചപ്പോള്‍ ആദ്യ തവണ ഹാജരാകാതിരുന്നതിന്‍റെ കാരണങ്ങള്‍ നിരത്തി. രണ്ടാമതും നോട്ടിസ് നല്‍കിയ കാര്യം ചോദിച്ചപ്പോള്‍ ഇനി ഹാജരായിലെ്ലങ്കില്‍ രക്ഷയില്ലാത്തതിനാലാണ് എത്തിയതെന്നായിരുന്നു മറുപടി.

തുടര്‍ന്ന് മണക്കാട്ടെ വിവാദ പ്രസംഗം സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചു കാണിച്ചു. സ്വന്തം വാക്കുകള്‍ കേട്ട മണിയുടെ മുഖം മങ്ങി. പ്രസംഗത്തിലെ ഒാരോ വാചകവും പൂര്‍ത്തിയാകുന്പോള്‍ സ്ക്രീനിങ് നിര്‍ത്തി അതിനെപ്പറ്റി ചോദ്യങ്ങള്‍ ചോദിച്ചു.

പ്രസംഗത്തിലെ 1, 2, 3, 4....എന്ന ഭാഗത്ത് എത്തി. ചില ചരിത്ര സത്യങ്ങളാണു പറഞ്ഞതെന്നായി മണി. എന്തു ചരിത്ര സത്യങ്ങളാണെന്നു ചോദിച്ചപ്പോള്‍ ചിരിയായിരുന്നു മറുപടി. 13 പേര്‍ ആരൊക്കെയെന്നായി ചോദ്യം.

പിന്നെ തുരുതുരെ ചോദ്യങ്ങളായിരുന്നു. എെജിക്കൊപ്പമിരുന്ന നാലു ഡിവൈഎസ്പിമാരും ചോദ്യങ്ങള്‍ തൊടുത്തു വിട്ടപ്പോള്‍ മണി തളര്‍ന്നു. ഇടയ്ക്ക് വിയര്‍ത്തു.

‘‘എന്തു പറയാനാ.. തെറ്റു പറ്റിപ്പോയി... എനിക്ക് അതു തിരിച്ചടിയായി.. 40 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഞാന്‍ ചെയ്ത തെറ്റായിരുന്നു മണക്കാട്ടെ പ്രസംഗം...-വികാരാധീനനായി മണി പറഞ്ഞു.

ഒരുകോഴിയെപ്പോലും ഇതുവരെ ഞാന്‍ കൊന്നിട്ടില്ല. എന്‍റേത് ദുര്‍ബലമനസാണ്. പലരോടും ചീത്ത പറയുകയും ദേഷ്യപ്പെടുകയും ചെയ്‌യും.അലിവുതോന്നുന്നവരുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കും. ചോദ്യം ചെയ്‌യലിനിടെ വിയര്‍ത്തുകുളിച്ച മണി നാലുകുപ്പിവെള്ളമാണ് കുടിച്ചുതീര്‍ത്തത്.

പ്രസംഗത്തിലെ ‘ശക്തിയുള്ളിടത്ത് തിരിച്ചടിക്കും.. എന്ന ഭാഗത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ അവ്യക്തമായ മറുപടിയാണു നല്‍കിയത്. മുന്നൂറിലധികം ചോദ്യങ്ങളാണ് ചോദിച്ചത്. ‘‘ഏതു സമയത്തും വിളിച്ചാല്‍ വരാം...എന്നു പറഞ്ഞ മണി രണ്ടു മൊബൈല്‍ ഫോണ്‍ നന്പരും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നല്‍കി. തൊടുപുഴ ഡിവൈഎസ്പിയുടെ ഒൗദ്യോഗിക നന്പര്‍ മണിക്കും നല്‍കി. തുടര്‍ന്നാണ് മണി പുറത്തു വന്നത്.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു