Are you unable to read text? Download FontHide
തിരയുക

സൗദിക്കൊപ്പം വളര്‍ന്ന നായിഫ്

റിയാദ് • ആധുനിക സൗദി അറേബ്യയ്‌ക്കൊപ്പമായിരുന്നു കിരീടാവകാശി നായിഫ് രാജകുമാരന്‍റെയും വളര്‍ച്ച. സൗദി അറേബ്യ രൂപീകൃതമായതിന്‍റെ തൊട്ടടുത്ത വര്‍ഷം 1933ല്‍ മക്ക പ്രവിശ്യയിലെ തായിഫിലായിരുന്നു ജനനം.
ആഡംബരങ്ങളും സുഖസൗകര്യങ്ങളും പരിമിതമായിരുന്ന പഴയ സൗദി അറേബ്യ കണ്ടുവളര്‍ന്ന തലമുറയിലെ അവസാന കണ്ണികളിലൊരാള്‍. എണ്ണ സന്പത്തിലൂടെയും ദീര്‍ഘവീക്ഷണത്തോടെയുള്ള സാന്പത്തിക ആസൂത്രണത്തിലൂടെയും ആധുനിക സൗദിയെ വാര്‍ത്തെടുത്ത ഭരണകര്‍ത്താക്കളുടെ നിരയിലും നായിഫ് രാജകുമാരന് അഗ്രഗണ്യ സ്ഥാനമുണ്ട്.

ആധുനിക സൗദിയുടെ സ്ഥാപകന്‍ അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജാവിന്‍റെ ഭാര്യ ഹസ്സ ബിന്‍ത് അഹമ്മദ് അല്‍ സുദൈരിയില്‍ ജനിച്ച ഏഴു മക്കളിലൊരാളാണു നായിഫ്്. അന്തരിച്ച ഫഹദ് രാജാവ്, കഴിഞ്ഞ വര്‍ഷം അന്തരിച്ച മുന്‍ഗാമി സുല്‍ത്താന്‍ രാജകുമാരന്‍, പ്രതിരോധമന്ത്രി സല്‍മാന്‍ രാജകുമാരന്‍, അഹമ്മദ് രാജകുമാരന്‍ എന്നിവര്‍ സഹോദരന്മാരാണ്.

പൗരന്മാരുടെ പരാതികള്‍ ദിവസേന നേരിട്ടു സ്വീകരിക്കുന്ന രീതി നായിഫ് രാജകുമാരന്‍റെ ജനകീയ ഭരണശൈലിക്കു തെളിവായിരുന്നു.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു