Are you unable to read text? Download FontHide
തിരയുക

സ്‌റ്റോറി ടെലേ്ലഴ്സ് മൂവി കന്പനി

മലയാള സിനിമയിലേക്ക് കോഴിക്കോട് കേന്ദ്രമായി പുതിയൊരു സിനിമാ നിര്‍മാണ കന്പനി കൂടി. കാണാക്കിനാവ്, പെരുമഴക്കാലം തുടങ്ങിയ സിനിമകളിലൂടെ സ്‌നേഹത്തിന്‍റെയും നന്‍മയുടെയും കഥപറഞ്ഞ തിരക്കഥാകൃത്ത് ടി.എ. റസാഖും ദുബായിലെ ബിസിനസുകാരനായ സി.എച്ച്. മുഹമ്മദും നേതൃത്വം നല്‍കുന്ന സ്‌റ്റോറി ടെലേ്ലഴ്സ് മൂവി കന്പനി പ്രവര്‍ത്തനം തുടങ്ങി.

നന്‍മയുള്ള കഥകളുടെ സിനിമ നിര്‍മ്മിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് സ്‌റ്റോറി ടെലേ്ലഴ്സ് മൂവി കന്പനി പ്രവര്‍ത്തനം തുടങ്ങുന്നത്. കഴിഞ്ഞ 24 വര്‍ഷമായി തിരക്കഥാകൃത്തായി മലയാള സിനിമയിലുള്ള ടി.എ. റസാഖ് ആദ്യമായി സംവിധായകനാകുന്ന ‘മൂന്നാം നാള്‍ ഞായറാഴ്ച്ച എന്ന സിനിമ നിര്‍മ്മിച്ചാണ് ഈ ചലച്ചിത്ര നിര്‍മാണ കന്പനി  മലയാള സിനിമയിലേക്കുള്ള ചുവടു വയ്ക്കുന്നത്.

സലീംകുമാറും സമുദ്രക്കനിയും മുഖ്യ വേഷങ്ങളിലെത്തുന്ന ഈ സിനിമ മതം മാറ്റത്തിന്‍റെ കഥയാണ് പറയുന്നത്. ജനുവരി 20 ന് ഗള്‍ഫില്‍ ചിത്രീകരണം തുടങ്ങുന്ന ഈ സിനിമയുടെ കേരളത്തിലെ ചിത്രീകരണം ഫെബ്രുവരിയിലാണ്. ഹിന്ദി നടി മിഥാലി, മാമുക്കോയ, കെ.പി.എ.സി. ലളിത എന്നിവരും അഭിനയിക്കും. മധു അന്പാട്ടാണ് ക്യാമറാമാന്‍.  

സ്‌റ്റോറി ടെലേ്ലഴ്സ് മൂവി കന്പനി കലക്ടര്‍ കെ.വി. മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. നിര്‍മാതാവ് പി.വി. ഗംഗാധരന്‍ ആധ്യക്ഷ്യം വഹിച്ചു.  സ്‌റ്റോറി ടെലേ്ലഴ്സിന്‍റെ ലോഗോ നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍  പ്രകാശനം ചെയ്തു.  സംവിധായകരായ ഹരിഹരന്‍, അലി അക്ബര്‍, കെ.പി. സുനില്‍,  നടന്‍ മാമുക്കോയ, സാഹിത്യകാരി കെ.പി. സുധീര, സി.ഇ. ചാക്കുണ്ണി,  അസോഷ്യേറ്റ് ഡയറക്ടര്‍ ഗിരീഷ് ഉള്ളിയേരി എന്നിവര്‍ പ്രസംഗിച്ചു.

  കഥകള്‍ കട്ടുപറയാതിരിക്കുക എന്ന ലക്ഷ്യം വച്ചാണ് ഈ സിനിമാ നിര്‍മാണ കന്പനിയുമായി രംഗത്തെത്തുന്നതെന്ന് ടി.എ. റസാഖ് പറഞ്ഞു. അവനവന്‍റെ ജീവിത പശ്ചാത്തലത്തില്‍ നിന്ന് നമ്മുടെ പ്രശ്നങ്ങള്‍ പറയുന്ന സിനിമകളാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. ന്യൂജനറേഷന്‍ എന്ന പേരില്‍ വരുന്ന സിനിമകള്‍ വൃത്തികേടുകള്‍ വിളിച്ചു പറയുന്നതും തിന്‍മയെ മഹത്വവല്‍ക്കരിക്കുന്നതുമാണ്. ന്യൂജനറേഷനു വേണ്ടിയുള്ള സിനിമകളാണ് ഇവിടെ ഉണ്ടാകേണ്ടത്.  യൂറോപിലും ഹോളിവുഡിലും കൊറിയയിലുമുണ്ടായ ചിന്തകളെ നമ്മുടെ ഭാഷയിലേക്ക് പകര്‍ത്തിയെഴുതി അവതരിപ്പിക്കലാണോ ന്യൂ ജനറേഷന്‍? മോഷണം വലിയ കുറ്റമാണ്. തേങ്ങ മോഷ്ടിച്ചാല്‍ ശിക്ഷ ലഭിക്കുമലേ്ലാ?  കഥ മോഷ്ടിക്കുന്നവരെ ശിക്ഷിക്കണ്ടേ? എം.ടി യും പത്മരാജനുമെല്ലാം ഇവിടത്തെ കഥകള്‍ പറഞ്ഞ് ന്യൂജനറേഷന്‍ സിനിമകള്‍ ചെയ്തവരാണെന്നും ടി.എ. റസാഖ് പറഞ്ഞു.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു