Are you unable to read text? Download FontHide
തിരയുക

സേവന നികുതി: കരാര്‍ പണിക്കാര്‍ക്ക് ബാധ്യത കൂടും

ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരുന്ന സേവന നികുതി സന്പ്രദായത്തില്‍ നെഗറ്റീവ് ലിസ്റ്റില്‍പ്പെടുത്തിയ 17 ഇനങ്ങളും, 12/2012 വിജ്ഞാപനത്തിലൂടെ സേവന നികുതി ഒഴിവാക്കിയ സേവനങ്ങളും ഒഴികെ മറ്റ് എല്ലാ സേവനങ്ങള്‍ക്കും സേവനനികുതി ബാധകമാണ്. പുതിയ സന്പ്രദായത്തില്‍ ‘സര്‍വീസ് അഥവാ സേവനത്തിനു നിര്‍വചനം നല്‍കിയിട്ടുണ്ട് എന്നതാണു പ്രത്യേകത.

കരാര്‍ പണിക്ക് പുതിയ
നിര്‍വചനം
നിര്‍വചനപ്രകാരം കരാര്‍പണി ആയി പരിഗണിക്കാന്‍  കരാര്‍ പണിയിലെ സാധന കൈമാറ്റത്തിന് വില്‍പനനികുതി ബാധകമായിരിക്കണം. സ്ഥാവര ജംഗമ വസ്തുക്കളുടെ കണ്‍സ്ട്രക്ഷന്‍, ഇറക്ഷന്‍, കമ്മിഷനിങ്, ഇന്‍സ്റ്റലേഷന്‍, കംപ്ളീഷന്‍, ഫിറ്റിങ് ഒൗട്ട്, റിപ്പയര്‍, മെയ്ന്‍റനന്‍സ്, റിനൊവേഷന്‍, ആള്‍ട്ടറേഷന്‍ തുടങ്ങിയ പണികളെയാണു കരാര്‍ പണിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കരാര്‍ പണിയിലെ സേവനമൂല്യം നിര്‍ണയിക്കാന്‍  24/2012 വിജ്ഞാപനത്തിലൂടെ പ്രഖ്യാപിച്ചിട്ടുള്ള പുതിയ ഭേദഗതി ചട്ടങ്ങള്‍ ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരും. രണ്ടു തീയതികളാണു മൂല്യനിര്‍ണയത്തിന് ലഭ്യമായിട്ടുള്ളത്. ചട്ടത്തില്‍ പ്രതിപാദിക്കുന്ന ഒന്നാമത്തെ സന്പ്രദായത്തില്‍ സാധനങ്ങളുടെ മൂല്യം ഒഴിവാക്കി സേവനത്തിന്‍റെ മൂല്യം കണക്കാക്കുന്ന രീതിയാണ്. ലേബര്‍, അനുബന്ധ ചെലവുകളും ലാഭവും ഉള്‍പ്പെടുത്തി സേവനത്തിന്‍റെ മൂല്യം കണക്കാക്കുന്ന ഇൗ രീതി കണക്കുകൂട്ടുന്നതിലെ സങ്കീര്‍ണതമൂലം അധികമാരും ഉപയോഗിക്കാറില്ല.

ചട്ടത്തില്‍ പ്രതിപാദിക്കുന്ന രണ്ടാമത്തെ സന്പ്രദായം കുറച്ചുകൂടി ലളിതമാണ്. കരാറിന്‍റെ സ്വഭാവമനുസരിച്ച് മൊത്തം തുകയുടെ ഒരു നിശ്ചിത ശതമാനമാണു സേവനത്തിന്‍റെ മൂല്യമായി കണക്കാക്കുക. അതായത്, ഒറിജിനല്‍ വര്‍ക്സ് അഥവാ പുതിയ നിര്‍മിതികളുടെ കാര്യത്തില്‍ മൊത്തം തുകയുടെ 40 ശതമാനമാണ് സേവനമൂല്യമായി കണക്കാക്കുക. 12.36% ആണ് സെസ്സുള്‍പ്പെടെ നിലവിലുള്ള സേവനനിരക്ക്. ഫലത്തില്‍ മൊത്തം കരാര്‍ തുകയുടെ 4.944% ആണ് സേവന നികുതി. സ്ഥാവര ആസ്തികളുടെ റിപ്പയര്‍, മെയ്ന്‍റനന്‍സ്, ഗ്ളേസിങ്, പ്ളാസ്റ്ററിങ്, ഫ്ളോര്‍ / വാള്‍ ടൈലിടല്‍, ഇലക്ട്രിക്കല്‍ ഫിറ്റിങ്ങുകളുടെ ഇന്‍സ്റ്റലേഷന്‍ പണികളുടെ കാര്യത്തില്‍ മൊത്തം തുകയുടെ 60 ശതമാനമാണ് സേവനമൂല്യം. ഫലത്തില്‍ മൊത്തം തുകയുടെ 7.416% ആണ് സേവന നികുതി.
ജംഗമ വസ്തുക്കള്‍ അഥവാ മൂവബിള്‍ ഗുഡ്സിന്‍റെ റിപ്പയര്‍, മെയ്ന്‍റനന്‍സ്, റീകണ്ടീഷനിങ്, റസ്‌റ്റൊറേഷന്‍ പണികളുടെ കാര്യത്തില്‍ മൊത്തം തുകയുടെ 70 ശതമാനമാണ് സേവനമൂല്യം. ഫലത്തില്‍ 8.652% ആണു സേവന നികുതി.
പുതിയ റിവേഴ്സ് ടാക്സ് സന്പ്രദായമനുസരിച്ച് ജൂലൈ മുതല്‍ കരാര്‍ പണി ചെയ്‌യുന്ന കോണ്‍ട്രാക്ടര്‍ കന്പനിയല്ലെങ്കില്‍ കരാര്‍ നല്‍കുന്ന കന്പനിക്ക് നികുതിയുടെ പകുതി അടയ്ക്കാന്‍ ബാധ്യതയുണ്ട്. നികുതിബാധ്യത (പട്ടിക കാണുക). ഉപകരാറുകാര്‍ക്കും സേവനനികുതി ബാധ്യതയുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ഉപകരാറുകാര്‍ക്ക് നല്‍കുന്ന നികുതിക്കു പ്രധാന കോണ്‍ട്രാക്ടര്‍ (ഉദാഹരണം ബില്‍ഡര്‍) സെന്‍വാറ്റ്  എടുക്കുന്നതിന് തടസ്സം കാണുന്നില്ല. വാറ്റ് ബാധകമായ സാധനകൈമാറ്റമില്ലാത്ത ലേബര്‍ കരാറുകാര്‍ക്ക് അബേറ്റ്‌മെന്‍റിന് അര്‍ഹതയില്ല. അവയ്ക്ക് 12.36% നികുതി അടയ്ക്കണം. റോഡ്, പാലം, ടണല്‍, റോഡ്, ട്രാന്‍സ്‌പോര്‍ട്ട് ടെര്‍മിനല്‍ തുടങ്ങിയവയുടെ നിര്‍മാണം, റിപ്പയര്‍, പുനരുദ്ധാരണം, നവീകരണം, ആദായനികുതി റജിസ്‌ട്രേഷനുള്ള സ്ഥാപനത്തിന്‍റെ മതപരമായ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടനിര്‍മാണം/റിപ്പയര്‍, ഫാക്ടറിയുടെ ഭാഗമായല്ലാതുള്ള മാലിന്യ സംസ്കരണ പ്ളാന്‍റ്, ഇലക്ട്രിക് ക്രിമറ്റോറിയം എന്നിവയുടെ പണികള്‍ക്ക് സേവനനികുതി ഒഴിവാക്കിയിട്ടുണ്ട്.വിമാനത്താവളം, തുറമുഖം, റയില്‍വേയുടെ പുതിയ നിര്‍മിതികള്‍, കോംപ്ളക്സിന്‍റെ ഭാഗമായല്ലാതെ ഒറ്റയ്ക്കുള്ള ഭവനനിര്‍മാണം, 60 ചതുരശ്ര മീറ്റര്‍ വരെയുള്ള അംഗീകൃത ചെലവു കുറഞ്ഞ ഭവനനിര്‍മാണം, കാര്‍ഷിക ഉല്‍പന്നങ്ങളുടെ സൂക്ഷിപ്പിനുള്ള നിര്‍മിതി (കോള്‍ഡ് സ്‌റ്റോറേജ് ഉള്‍പ്പെടെ) കാര്‍ഷിക ഭക്ഷ്യസംസ്കരണത്തിനുള്ള യന്ത്രവല്‍കൃത ഭക്ഷ്യ ഹാന്‍ഡ്ലിങ് യന്ത്രങ്ങളുടെ ഇറക്ഷന്‍ മുതലായ പണികള്‍ക്കും സേവനനികുതി ഒഴിവുണ്ട്.
നിലവില്‍ 12 യൂണിറ്റില്‍ കൂടുതലുള്ള പാര്‍പ്പിട സമുച്ചയ നിര്‍മാണത്തിനു മാത്രമേ സേവനനികുതി ബാധ്യതയുള്ളൂ. പക്ഷേ, 12/2012 വിജ്ഞാപനത്തില്‍ നല്‍കിയ നിര്‍വചനത്തില്‍ നിന്ന് ഒന്നിലധികം യൂണിറ്റുണ്ടെങ്കില്‍ സേവനനികുതി ബാധകമാകും. ഒറ്റപ്പെട്ട കെട്ടിടങ്ങളുടെ റിപ്പയര്‍, പെയിന്‍റിങ്, മറ്റു പണികള്‍ക്കും സേവനനികുതി ഒഴിവു നല്‍കിയതായി കാണുന്നില്ല.പുതിയ വിജ്ഞാപനം 12/2012 പ്രകാരം റസ്റ്ററന്‍റില്‍ മദ്യം വിളന്പാന്‍ ലൈസന്‍സുള്ളതും എസി ഉള്ളതുമായ പുതിയ റസ്റ്ററന്‍റുകള്‍ക്ക് സേവനനികുതി ബാധകമാണ്. ചട്ടം 2സി പ്രകാരം മൊത്തം ഇൗടാക്കുന്ന തുകയുടെ 40% സേവനമായി കണക്കാക്കും. ഫലത്തില്‍ ജൂലൈ മുതല്‍ 4.944% സേവന നികുതി നല്‍കണം. ഒൗട്ട്‌ഡോര്‍ കേറ്ററിങ് സേവനങ്ങള്‍ക്കു നിലവില്‍ 50% ആണ് സേവനമൂല്യമായി കണക്കാക്കുന്നത്. പുതിയ ചട്ടം 2സി പ്രകാരം 60 ശതമാനമാണ് സേവനമൂല്യം. ഫലത്തില്‍ ജൂലൈ മുതല്‍ സേവനനികുതി 7.416 ശതമാനമായി ഉയരും.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു