Are you unable to read text? Download FontHide
തിരയുക

സെറ്റ് സെപ്റ്റംബര്‍ 30ന്:  അപേക്ഷ  ഈ മാസം

കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെയും നോണ്‍-വൊക്കേഷനല്‍വിഎച്ച്എസ്ഇ അധ്യാപകരുടെയും നിയമനത്തിനുള്ള യോഗ്യതാ നിര്‍ണയപ്പരീക്ഷ  സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) സെപ്റ്റംബര്‍ 30ന്് 14 ജില്ലാകേന്ദ്രങ്ങളിലും നടത്തും.  ‘ലാല്‍ ബഹാദൂര്‍ ശാസ്ത്രി സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ആണ് പരീക്ഷ നടത്തുന്നത്. ടെസ്റ്റിന്‍റെ ഘടന
രണ്ടു പേപ്പര്‍. ഒന്നാം പേപ്പര്‍ എല്ലാവരും എഴുതണം. ഇതില്‍ പൊതുവിജ്ഞാനവും അധ്യാപന അഭിരുചിയും. രണ്ടാം പേപ്പറിലാകട്ടെ പോസ്റ്റ് ഗ്രാജുവേറ്റ് നിലവാരത്തില്‍ ബന്ധപ്പെട്ട വിഷയം.  ഇത്തരം 35 വിഷയങ്ങളില്‍ നിന്ന് അര്‍ഹതയുള്ളതു തിരഞ്ഞെടുക്കാം. കംപ്യൂട്ടര്‍ സയന്‍സ് / ഐടി, ഇലക്‌ട്രോണി കസ് എന്നീ വിഷയങ്ങളില്‍ പരീക്ഷയില്ല.

ഓരോ പേപ്പറിനും 120 മിനിറ്റില്‍ 120 ഒബ്‌ജെക്റ്റീവ് ചോദ്യങ്ങള്‍. നാലുത്തരങ്ങളുള്ളതില്‍ ശരിയായതു തിരഞ്ഞെടുക്കണം. ഇതിന് ഓരോ മാര്‍ക്ക്. മാത്സിനും സ്റ്റാറ്റിസ്റ്റിക്സിനും മാത്രം ഒന്നര മാര്‍ക്കുള്ള 80 ചോദ്യങ്ങള്‍ വീതം. തെറ്റൊന്നിന്  മാര്‍ക്കിന്‍റെ കാല്‍ ഭാഗം കുറയ്ക്കും. സിലബസ് വെബ്‌സൈറ്റിലുണ്ട്. യോഗ്യത ലഭിക്കണ മെങ്കില്‍ ഓരോ പേപ്പറിനും കുറഞ്ഞത് 35%, രണ്ടു പേപ്പറിനും ചേര്‍ത്ത് മൊത്തം 50% എന്ന ക്രമത്തിലെങ്കിലും മാര്‍ക്കു നേടിയിരിക്കണം.

ആര്‍ക്കെല്ലാം എഴുതാം?
ബന്ധപ്പെട്ട വിഷയത്തില്‍ മാസ്റ്റര്‍ ബിരുദത്തിന് 50% മാര്‍ക്കെങ്കിലു മുള്ള സെക്കന്‍ഡ് ക്ലാസും, ഏതെങ്കിലും വിഷയത്തിലെ ബിഎഡും മതി. മാത്്സ്, ഫിസിക് സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നിവയ്ക്കു റീജനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂ ക്കേഷനിലെ എംഎസ്്സി ബിഎഡ് 50% മാര്‍ക്കോടെ സെക്കന്‍ഡ് ക്ലാസില്‍ ജയിച്ചവര്‍ ക്കും അപേക്ഷിക്കാം.

കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് എംഎ, ഹിന്ദി ടീച്ചിങ് ഡിപേ്ളാമ എന്നിവയും പരിഗണിക്കും, ആന്ത്രപ്പോളജി, കൊമേഴ്സ്, ഫ്രഞ്ച്, ഗാന്ധിയന്‍ സ്റ്റഡീസ്, ജിയോളജി, ജര്‍മന്‍, ഹോം സയന്‍സ്, ജേണലിസം, ലാറ്റിന്‍, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, റഷ്യന്‍, സോഷ്യല്‍ വര്‍ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, സിറിയക് എന്നീ വിഷയക്കാര്‍ക്കു ബിഎഡ് വേണമെന്നില്ല.

ലാറ്റിന്‍ രണ്ടാം ഭാഷയായി പഠിച്ച് ബാച്ചിലര്‍ ബിരുദം നേടിയവെ രയും പരിഗണിക്കുമെങ്കിലും അവര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ 50% എങ്കിലും മാര്‍ക്കോടെ പിജി ബിരുദം വേണം. കേരളത്തിലെ ഏതെങ്കി ലും സര്‍വകലാശാല അംഗീകരിച്ചിട്ടില്ലാത്ത കറസ് പോണ്ടന്‍സ് / ഓപ്പണ്‍ ബിരുദങ്ങ ള്‍ പരിഗണിക്കില്ല.

പിജി യോഗ്യത നേടിയിട്ട് ഇപ്പോള്‍ ബിഎഡ് പരീക്ഷയ്ക്കു തയാറെടക്കുന്നവര്‍ക്കും ബിഎഡ് നേടിയിട്ട് ഇപ്പോള്‍ പിജി പരീക്ഷയ്ക്കു തയാറെടുക്കുന്നവര്‍ക്കും അപേക്ഷിക്കാം. പക്ഷേ പിജി, ബിഎഡ് പരീക്ഷകള്‍ക്ക് ഒരുമിച്ച് തയാറെടുക്കുന്നവര്‍ അപേക്ഷിക്കണ്ട.

ഉയര്‍ന്ന പ്രായപരിധിയില്ല. പട്ടികവിഭാഗക്കാര്‍ക്കു 45% മാര്‍ക്കു മതി; സെക്കന്‍ഡ് ക്ലാസ് നിര്‍ബന്ധവുമല്ല. കേരളത്തിലെ ഹെഡ് പോസ്റ്റ് ഒാഫിസുകളില്‍ നിന്ന് ജൂലൈ 31 വരെ 750 രൂപയ്ക്കു പ്രോസ്‌പെ ക്റ്റസും ഫോമും വാങ്ങാം. പട്ടിക, വികലാംഗ വിഭാഗക്കാര്‍ 375 രൂപയടച്ചാല്‍ മതി. കേരളത്തിനു പുറത്തുള്ളവര്‍ ഫോം കിട്ടാന്‍  എന്ന പേരില്‍ തിരുവനന്തപുരത്തു മാറാവുന്ന 800 രൂപയുടെ ഡ്രാഫ്റ്റ് സഹിതം കത്തെഴുതണം. പട്ടികവിഭാഗക്കാര്‍ 425 രൂപയുടെ ഡ്രാഫ്റ്റ് സ്വന്തം വിലാസമെഴുതി സ്റ്റാന്പൊട്ടിക്കാത്ത 31 25 സെമീ കവറും കൂടെ വയ്ക്കണം. ജൂലൈ 20 വരെ ഇത്തരം കത്തുകള്‍ സ്വീകരിക്കും.

ഫോം വാങ്ങി അപേക്ഷയ്ക്കുള്ള രണ്ടു ഘട്ടങ്ങളും നിര്‍ബന്ധ മായും പൂര്‍ത്തിയാക്കണം. ഓണ്‍ലൈന്‍ റജിസ്‌ട്രേഷനാണ് ആദ്യഘട്ടം. വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്ത്ലിങ്കില്‍ ക്ലിക്ക് ചെയ്ത,് അപേക്ഷാഫോം ഡൗണ്‍ലോഡു ചെയ്‌യുക. കൈവശമുള്ള ആപ്ളിക്കേഷന്‍ നന്പറും ജനനത്തീയ തിയും ചേര്‍ത്ത് ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നടത്താം.  ‘റജിസ്‌ട്രേഷന്‍ ഐഡി സൈറ്റില്‍ നിന്നു കിട്ടും. ഇതു സൂക്ഷിക്കുക.

പ്രോസ്‌പെക്റ്റസിനോടൊപ്പം കിട്ടുന്ന ഫോം പൂരിപ്പിച്ച് യഥാസമയം തിരുവനന്തപുരത്തേക്ക് അയയ്ക്കുന്നതു രണ്ടാം ഘട്ടം. ഈ അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍ വേണ്ട. സൈറ്റില്‍ നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌യാം. വിശദാംശങ്ങള്‍ക്കു പ്രോസ്‌പെക്റ്റസോ വെബ്‌സൈറ്റോ നോക്കുക.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു