Are you unable to read text? Download FontHide
തിരയുക

സവാള മൊത്തവില 20% കുറഞ്ഞു

മുംബൈ• ഇന്ത്യയിലെ ഏറ്റവും വലിയ സവാള മൊത്തവ്യാപാര കേന്ദ്രമായ നാസിക്കിലെ ലസല്‍ഗാവില്‍ വില കുറഞ്ഞുതുടങ്ങിയതോടെ സവാളയുടെ ചില്ലറ വില കിലോയ്ക്ക് അറുപതിനു താഴെയായി. ലസല്‍ഗാവില്‍ ഇന്നലെ ക്വിന്‍റലിനു കൂടിയ വില 3600 രൂപയായിരുന്നു. വരും ദിവസങ്ങളില്‍ വില ഇനിയും കുറയാനാണു സാധ്യതയെന്നു വിപണികേന്ദ്രങ്ങള്‍ പറഞ്ഞു.

ശനിയാഴ്ച ക്വിന്‍റലിനു കൂടിയ വില 4200 രൂപയായിരുന്നു. തിങ്കളാഴ്ച ഇത് 20% കുറഞ്ഞ് 3565 രൂപയായി. നേരിയ ഏറ്റക്കുറച്ചിലോടെ ഇന്നലെയും ഈ വിലനിലവാരം തുടരുകയായിരുന്നു. ആവശ്യത്തിനു സ്‌റ്റോക്കുണ്ടെന്നും സവാളയുടെ ലഭ്യത സാധാരണ പോലെയായിട്ടുണ്ടെന്നും ഒനിയന്‍ മര്‍ച്ചന്‍റ് ട്രേഡേഴ്സ് അസോസിയേഷന്‍ അധ്യക്ഷന്‍ സുരേന്ദ്ര ബുധിരാജ് പറഞ്ഞു.

അതേസമയം, സവാളവില ഉയരുന്നതുകൊണ്ടു കര്‍ഷകര്‍ക്കു പ്രയോജനമിലെ്ലന്ന ആരോപണം ശക്തമാണ്. രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന സവാളയുടെ 70 ശതമാനത്തിലേറെയും നാസിക്കിലാണ്്. ലസല്‍ഗാവ് മാര്‍ക്കറ്റില്‍ പത്തോളം പേരാണു വില നിയന്ത്രിക്കുന്നതത്രേ. അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് കമ്മിറ്റി (എപിഎംസി) നിയമപ്രകാരമുള്ള വ്യവസ്ഥകളുണ്ടെങ്കിലും വ്യാപാരികളുടെയും രാഷ്ട്രീയക്കാരുടെയും ഒത്തുകളിയില്‍ കര്‍ഷകര്‍ ചൂഷണം ചെയ്‌യപ്പെടുകയാണെന്നാണ് ആരോപണം.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു