Are you unable to read text? Download FontHide
തിരയുക

ഷെവര്‍ലെ ട്രാക്സ്

ഫോഡ് അവതരിപ്പിച്ച ഗ്ലോബല്‍ കോംപാക്ട് എസ്‌യുവി ഇക്കോസ്‌പോര്‍ട്ടിനു എതിരാളിയെ ഇറക്കുകയാണു ഷെവര്‍ലെ. പേര് ട്രാക്സ്. ഓപ്പല്‍ മോക്കയെ അടിസ്ഥാനമാക്കിയാണ് കോംപാക്ട് എസ്‌യുവിയായ ട്രാക്സിനെ ഷെവര്‍ലെ അണിയിചെ്ചാരുക്കുന്നത്. ഈ വരുന്ന പാരീസ് മോട്ടോര്‍ഷോയില്‍ ഷെവര്‍ലെ ട്രാക്സ് അവതരിപ്പിചേ്ചക്കും. 4.2 മീറ്റര്‍ നീളമുള്ള ട്രാക്സ് 5 സീറ്ററാണ്.

മോക്ക് എസ്‌യുവിയുടെ എന്‍ജിന്‍ തന്നെയായിരിക്കും ട്രാക്സിലും. 1.4 ലീറ്റര്‍ പെട്രോള്‍, 1.7 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് മോക്കയ്ക്ക് കരുത്തേകുന്നത്. ആറു സ്പീഡ് മാനുവല്‍ ഓട്ടമാറ്റിക് ഗീയര്‍ ട്രാന്‍സ്മിഷന്‍, ഇലക്‌ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, എന്നിങ്ങനെ സൗകര്യങ്ങളുടെ നിരതന്നെയുള്ള എസ്‌യുവിയാണ് മോക്ക. മോക്കയില്‍ നിന്നും കാര്യമായ വ്യത്യാസം ട്രാക്സിനുണ്ടാവില്ല എന്നു പറയുന്പോഴും സൗകര്യങ്ങളെല്ലാം ട്രാക്സിലും ഉണ്ടാകുമെന്നുറപ്പില്ല. എന്തായാലും സെപ്റ്റംബറില്‍ നടക്കുന്ന പാരീസ് മോട്ടോര്‍ഷോ വരെ കാത്തിരിക്കാം.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു