Are you unable to read text? Download FontHide
തിരയുക

ശരിക്കും....വൗ!

കൊച്ചി • കോളജ് വിട്ടിറങ്ങും മുന്‍പേ അവരതു തീരുമാനിച്ചിരുന്നു; പരന്പരാഗത ശൈലിയില്‍ ഏതെങ്കിലും കോര്‍പറേറ്റ് കന്പനിയില്‍ ജോലി ചെയ്‌യില്ല! വിവേക് രാഘവന്‍, ജസീം ഷെരീഫ്, ജിതേഷ് ലക്ഷ്മണ്‍ എന്നിവര്‍ ആ വാക്കു പാലിച്ചു. കംപ്യൂട്ടര്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി 2009 ല്‍ തൃക്കരിപ്പൂര്‍ കോളജ് ഒാഫ് എന്‍ജിനീയറിങ്ങിന്‍റെ പടിയിറങ്ങി രണ്ടാം ദിനം അവര്‍ ഒരു കൊച്ചു സ്റ്റാര്‍ട് അപ് കന്പനിയുടെ ഭാഗമായി. ഒരാണ്ടു കഴിഞ്ഞപ്പോള്‍ സ്വന്തം കന്പനിയെന്ന മോഹവും സഫലീകരിച്ചു. അങ്ങനെ, കാഞ്ഞങ്ങാട് ആസ്ഥാനമായി വൗമേക്കേഴ്സ് രൂപമെടുത്തു. 2011 ഒാഗസ്റ്റിലായിരുന്നു അത്.

റാലു രാജന്‍ മഠത്തിലും നിതിന്‍ ബേക്കലും കൂടി ചേര്‍ന്നതോടെ സ്ഥാപക ടീം പൂര്‍ണമായി. കാഞ്ഞങ്ങാടിന്‍റെ ഗ്രാമീണതയില്‍ നിന്നു വൗമേക്കേഴ്സ് കൊച്ചിയുടെ നാഗരികതയിലേക്കു കൂടുമാറിയത് 2012 ഏപ്രിലില്‍. കളമശേരിയിലെ സ്റ്റാര്‍ട് അപ് വിലേ്ലജില്‍ കുടിയേറിയ ആദ്യ സ്റ്റാര്‍ട് അപ് കന്പനിയായ വൗമേക്കേഴ്സ് ഐടി അനുബന്ധ മേഖലകളില്‍ സജീവ സാന്നിധ്യമാകുകയാണ്. കോര്‍പറേറ്റ് ബ്രാന്‍ഡിങ്, അനിമേറ്റഡ് എക്സ്പ്ളനേഷന്‍, മൊബൈല്‍ ആപ്ളിക്കേഷന്‍ ഡവലപ്‌മെന്‍റ് തുടങ്ങിയ വഴികളിലൂടെയാണു വൗമേക്കേഴ്സിന്‍റെ വളര്‍ച്ച. ‘‘സ്വന്തം ആശയങ്ങള്‍ നടപ്പാക്കാന്‍, സ്വന്തം രീതികള്‍ക്കനുസരിച്ചു ജോലി ചെയ്‌യാന്‍ ഏറ്റവും മികച്ച വഴി സ്വന്തം കന്പനി തന്നെയാണെന്ന ബോധ്യമായിരുന്നു ഞങ്ങള്‍ക്ക്. ഏതെങ്കിലും, കോര്‍പറേറ്റ് കന്പനിയുടെ നിഴലില്‍ ഒതുങ്ങാന്‍ ആഗ്രഹിച്ചതുമില്ല - വൗമേക്കേഴ്സ് സിഇഒ: വിവേക് രാഘവന്‍ പറയുന്നു.

• പുതിയൊരു സംസ്കാരം
വേറിട്ടൊരു തൊഴില്‍ സംസ്കാരം സൃഷ്ടിക്കാനാണു ടീം വൗമേക്കേഴ്സ് ശ്രമിക്കുന്നത്. കന്പനി ജോലി നല്‍കുന്നത് 25 ല്‍ താഴെ പ്രായമുള്ള യുവാക്കള്‍ക്കാണ്. പുതിയ ആശയങ്ങള്‍ക്കും പ്രസരിപ്പിനും സ്വാഗതമോതുകയാണു ലക്ഷ്യമെന്നു പറയുന്നു, വിവേക്. ‘‘ ഞങ്ങള്‍ കൃത്യമായ ജോലി സമയം വച്ചല്ല പ്രവര്‍ത്തിക്കുന്നത്. ചിലര്‍ ഉച്ചയ്ക്കു വന്നിട്ടു രാവേറെ ജോലി ചെയ്‌യും. ചിലര്‍ക്കു രാവിലെ ജോലി ചെയ്‌യാനാകും ഇഷ്ടം. സ്വന്തം ഇഷ്ടത്തിനനുസരിച്ചുള്ള വേഷം ധരിക്കാം, കൂളായി ജോലി ചെയ്‌യാം. ഇപ്പോള്‍, അംഗബലം 12 ആണ്. ഇടയ്ക്ക് ഞങ്ങള്‍ ടൂര്‍ പ്രോഗാമുകള്‍ സംഘടിപ്പിക്കും. വളരെ ക്രിയേറ്റീവായ ജോലിയാണു ഞങ്ങളുടേത്. അതുകൊണ്ടുതന്നെ നല്ല അന്തരീക്ഷം കൂടിയേ തീരൂ. ആളുകളുടെ എണ്ണക്കൂടുതലില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ഗുണനിലവാരമാണു പ്രധാനം. ആവശ്യമായ സമയത്തു മാത്രം പുതിയ നിയമനം. ചിലപ്പോള്‍, കുറെ വര്‍ഷം കഴിഞ്ഞാലും ഞങ്ങളുടെ ടീം അംഗങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനയൊന്നും ഉണ്ടായെന്നു വരില്ല - ചിരിയോടെ വിവേക്.

• കാഞ്ഞങ്ങാട് ടു കൊച്ചി
വൗമേക്കേഴ്സ് ടീമില്‍ ഏറെയും കണ്ണൂര്‍ കാസര്‍കോഡ് ജില്ലക്കാരാണ്. കന്പനിയുടെ തുടക്കം കാഞ്ഞങ്ങാടായിരുന്നു. ‘‘വെറും നൂറു ചതുരശ്ര അടി ഒാഫിസായിരുന്നു, കാഞ്ഞങ്ങാട്ടേത്. ഇ -മെയില്‍, ഫോണ്‍ സംവിധാനങ്ങള്‍ വഴി ബിസിനസ് ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന വിശ്വാസത്തോടെയാണ് ഞങ്ങള്‍ കാഞ്ഞങ്ങാട് ഒാഫിസ് തുറന്നത്. എവിടെയിരുന്നും ബിസിനസ് ചെയ്‌യാന്‍ കഴിയുമലേ്ലാ? പക്ഷെ, നേരിട്ടു പരിചയപ്പെടുന്പോള്‍ ഉണ്ടാകുന്ന ഇഴയടുപ്പം മറ്റുവിധത്തില്‍ സൃഷ്ടിക്കുക പ്രയാസമാണെന്നു പിന്നീടു തോന്നി. കൂടുതല്‍ കന്പനികളുമായി ബന്ധമുണ്ടാക്കാനും പരിചയങ്ങള്‍ സൃഷ്ടിക്കാനും ബിസിനസ് സാധ്യതകള്‍ കണ്ടെത്താനും നല്ലതു കൊച്ചിയാണെന്നു പലരും പറഞ്ഞു. കളമശേരിയില്‍ സ്റ്റാര്‍ട് അപ് വിലേ്ലജ് തുടങ്ങിയതോടെ ഞങ്ങളും ഇവിടേക്കു വരുകയായിരുന്നു. സ്റ്റാര്‍ട് അപ് വിലേ്ലജിന്‍റെ പ്രമോട്ടര്‍മാരായ മോബ്മി വയര്‍ലെസ് ടീം ഏറെ സഹായിച്ചു.

• സ്റ്റാര്‍ട് അപ്പിനു വേണ്ടി
കന്പനികള്‍ക്കു വേണ്ടി ലോഗോ ഉള്‍പ്പെടെയുള്ള ബ്രാന്‍ഡിങ് നിര്‍വഹണമാണു വൗമേക്കേഴ്സിന്‍റെ സേവനങ്ങളിലൊന്ന്. ആകര്‍ഷകമായ ലോഗോ ഡിസൈന്‍ മുതല്‍ അനിമേഷന്‍ ഫിലിം വരെ അതു നീളുന്നു. ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ സ്ഥാപനങ്ങളുടെ ബ്രാന്‍ഡിങ് ചെയ്തിട്ടുള്ള വൗമേക്കേഴ്സാണു കളമശേരിയിലെ സ്റ്റാര്‍ട് അപ് വിലേ്ലജിന്‍റെ ലോഗോയും രൂപപ്പെടുത്തിയത്.

കന്പനികളുടെ ഇന്‍റര്‍നെറ്റ് പ്രചാരണത്തിനുവേണ്ടിയുള്ള ഹൃസ്വ ചിത്രങ്ങളും (അനിമേറ്റഡ് എക്സ്പ്ളനേഷന്‍) വൗമേക്കേഴ്സ് ഒരുക്കുന്നു. ‘‘ഞങ്ങള്‍ തുടക്കക്കാരാണ്. പുതിയ സംരംഭകര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഞങ്ങള്‍ക്കറിയാം. അതുകൊണ്ടു തന്നെ സ്റ്റാര്‍ട് അപ് കന്പനികള്‍ക്കു ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നു. അവരുടെ അവസ്ഥ മനസിലാക്കി അവര്‍ക്കു വേണ്ടി പ്രോജക്ടുകള്‍ ചെയ്‌യാം. വലിയൊരു ബ്രാന്‍ഡിങ് ഏജന്‍സിയെ സമീപിക്കുന്നതിക്കാള്‍ എളുപ്പത്തില്‍ അവര്‍ക്കു ഞങ്ങളിലേക്കെത്താം; ഞങ്ങള്‍ക്ക് അവരിലേക്കും - വിവേകിന്‍റെ വാക്കുകള്‍.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു