Are you unable to read text? Download FontHide
തിരയുക

വരുന്നു ‘റിറ്റ്സ് എ. ടി.’; വില 6.15 ലക്ഷം

തിരക്കേറിയ നഗരവീഥികളില്‍ അനായാസ ഡ്രൈവിങ് ആഗ്രഹിക്കുന്നവര്‍ക്കായി മാരുതി സുസുക്കി ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുള്ള ‘റിറ്റ്സ് പുറത്തിറക്കുന്നു. പുതുവര്‍ഷത്തില്‍ നിരത്തിലെത്തുന്ന ‘റിറ്റ്സ് എ. ടിക്ക് ഡല്‍ഹിയിലെ ഷോറൂമില്‍ 6.15 ലക്ഷം രൂപയാവും വില.

സാധാരണ ‘റിറ്റ്സിന്‍റെ ഇടത്തരം വകഭേദമായ ‘വി. എക്സ്. ഐ. ആണു മാരുതി സുസുക്കി ഓട്ടമാറ്റിക് രൂപത്തില്‍ അവതരിപ്പിക്കുന്നത്. അതേസമയം കാറിനെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ‘റിറ്റ്സ് എ. ടിയില്‍ 52 പരിഷ്കാരങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്നു നിര്‍മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്.

തുടക്കത്തില്‍ പെട്രോള്‍ എന്‍ജിനോടെ മാത്രമാവും ‘റിറ്റ്സ് എ. ടി. എത്തുക; മാനുവല്‍ ട്രാന്‍സ്മിഷനുള്ള കാറുകളിലെ 1.2 ലീറ്റര്‍, കെ. 12 എം. എന്‍ജിന്‍ തന്നെയാണ് ഓട്ടമാറ്റിക് മോഡലിനും കരുത്തേകുന്നത്. മാരുതി സുസുക്കി ‘എ. സ്റ്റാറിലും മറ്റും ഉപയോഗത്തിലുള്ള ഈ എന്‍ജിന്‍റെ പരമാവധി കരുത്ത് 83 ബി. എച്ച്. പിയും ടോര്‍ക്ക് 114 എന്‍. എമ്മുമാണ്.

മാനുവല്‍ ട്രാന്‍സ്മിഷനില്‍ അഞ്ചു സ്പീഡ് ഗീയര്‍ ബോക്സ് ഉള്ളപ്പോള്‍ ‘റിറ്റ്സ് എ. ടിയില്‍ നാലു സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ ബോക്സാണു ഘടിപ്പിച്ചിരിക്കുന്നത്. ട്രാന്‍സ്മിഷന്‍ ഓട്ടമാറ്റിക് നടപ്പാവുന്നതോടെ ‘റിറ്റ്സിന്‍റെ ഇന്ധനക്ഷമതയില്‍ നേരിയ ഇടിവുണ്ടാവും. സാധാരണ ‘റിറ്റ്സ് ഓരോ ലീറ്റര്‍ പെട്രോളിലും 18.5 കിലോമീറ്റര്‍ ഓടുന്പോള്‍ ‘റിറ്റ്സ് എ. ടിക്ക് ഓട്ടമോട്ടീവ് റിസര്‍ച് അസോസിയേഷന്‍(എ. ആര്‍. എ. ഐ.) സാക്ഷ്യപ്പെടുത്തുന്ന ഇന്ധനക്ഷമത 17.16 കിലോമീറ്ററാണ്.

ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ട ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുള്ള ‘ബ്രയോ പുറത്തിറക്കുമെന്ന് അറിയിച്ച വേളയില്‍ തന്നെയായിരുന്നു മാരുതി സുസുക്കി ‘റിറ്റ്സിന്‍റെ ഓട്ടമാറ്റിക് രൂപാന്തരവും പ്രഖ്യാപിച്ചത്. എന്നാല്‍ ‘ബ്രയോ എ. ടി. കഴിഞ്ഞ ഒക്‌ടോബറില്‍ തന്നെ നിരത്തിലെത്തി; വിലയാവട്ടെ 5.74 ലക്ഷം രൂപയുമായിരുന്നു.

ഹ്യുണ്ടായ് ‘ഐ. 10, ഹോണ്ട ‘ബ്രയോ എ. ടി. എന്നിവയ്ക്കു പിന്നാലെ മാരുതി സുസുക്കിയില്‍ നിന്നു‘റിറ്റ്സ് എ. ടി. കൂടിയെത്തുന്നതോടെ ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുള്ള ചെറുകാറുകളുടെ വിപണിയില്‍ മത്സരം മുറുകുകയാണ്.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു