Are you unable to read text? Download FontHide
തിരയുക

മൈഥിലിക്കെതിരെ പുകവലിക്കേസ്  

മൈഥിലിക്കെതിരെ പുകയില നിയന്ത്രണ നിയമപ്രകാരം ആരോഗ്യവകുപ്പ് കേസെടുത്തു. ‘മാറ്റിനി എന്ന ചിത്രത്തിന്‍റെ പോസ്റ്ററില്‍ പുകവലിച്ചു പ്രത്യക്ഷപ്പെട്ടതിന്‍റെ പേരിലാണു രണ്ടു വര്‍ഷം വരെ തടവു കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരം കേസെടു ത്തത്.

ചിത്രത്തിന്‍റെ നിര്‍മാതാവ് പ്രശാന്ത് നാരായണന്‍, സംവിധായകന്‍ അനീഷ് ഉപാസന എന്നിവര്‍ക്കെതിരെയും പുകയില നിയന്ത്രണ നിയമത്തിലെ അഞ്ചാം വകുപ്പു പ്രകാരം കേസെടുത്തിട്ടുണ്ട്.  വഞ്ചിയൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട്് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കോട്ടണ്‍ഹില്‍ സ്കൂളിനു മുന്നിലുള്‍പ്പെടെ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച പോസ്റ്ററുകള്‍ ആരോഗ്യ വകുപ്പ് അധികൃതരുടെ മേല്‍നോട്ടത്തില്‍ നീക്കം ചെയ്തു.

സ്കൂള്‍ കുട്ടികള്‍ക്കു മുന്നില്‍ ഇതു പ്രദര്‍ശിപ്പിച്ചത് അത്യന്തം കുറ്റകരമാണെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ടി. പീതാംബരന്‍ പറഞ്ഞു. പുകയില നിയന്ത്രണ നിയമം നഗരത്തില്‍ ശക്തമായി നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ നടപടി തുടങ്ങിയത്. നിയമപ്രകാരം പൊലീസിനും നടപടിയെടുക്കാന്‍ കഴിയുമെങ്കിലും സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിനു മുന്നില്‍ പോലും ഇൗ പോസ്റ്ററുകള്‍ പതിച്ചിരുന്നു. ഇതും ആരോഗ്യ വകുപ്പ് അധികൃതരുടെ മേല്‍നോട്ട ത്തിലാണു നീക്കം ചെയ്തത്.

നിയമപ്രകാരം സിനിമയില്‍ പുകവലിക്കുന്നതിന്‍റെയും മദ്യപിക്കുന്നതിന്‍റെയും രംഗങ്ങള്‍ വരുന്പോള്‍ ‘പുകവലിയും മദ്യപാനവും ആരോഗ്യത്തിനു ഹാനികരം എന്ന് എഴുതി കാണിക്കണം. എന്നാല്‍, ഇത്തരം രംഗങ്ങള്‍ പോസ്റ്ററുകളില്‍ പാടില്ലെന്ന് അഞ്ചാം വകുപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതു ലംഘിച്ചാണു പോസ്റ്ററുകള്‍ പതിച്ചത്.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു