Are you unable to read text? Download FontHide
തിരയുക

മള്ളിയൂര്‍ ജയന്തി ആഘോഷങ്ങള്‍

ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നന്പൂതിരിയുടെ ജയന്തി ആഘോ ഷങ്ങള്‍ക്ക് മള്ളിയൂര്‍ ക്ഷേത്രം ഒരുങ്ങി. ഭാഗവതഹംസ ജയന്തിയോടനുബന്ധിച്ച് നാളെ മുതല്‍ ഫെബ്രുവരി രണ്ടു വരെ ഭാഗവതാമൃതസത്രം നടത്തും.

ഒന്‍പതു ദിവസങ്ങള്‍ കൊണ്ട് ഭാഗവത സന്ദേശങ്ങളുടെ 54 പ്രഭാഷണങ്ങളാണു നടക്കുക. മുഖ്യ ആചാര്യന്മാരായ വെണ്‍മണി കൃഷ്ണന്‍ നന്പൂതിരി, പെരുന്പള്ളി കേശവന്‍ നന്പൂതിരി എന്നിവര്‍ ദിവസവും പ്രഭാഷണം നടത്തും. കുറുവല്ലൂര്‍ ഹരി നന്പൂതിരി, മോഴികുന്നം മുരളി നന്പൂതിരി  എന്നിവരാണ് സഹ ആചാര്യന്മാര്‍.
ഫെബ്രുവരി ഒന്നിന് ഭാഗവത സമര്‍പ്പണത്തോടെ സത്രം സമാപിക്കും. സ്വാമി അശേഷാനന്ദ, കുറുവല്ലൂര്‍ ഹരി നന്പൂതിരി, വെണ്‍മണി കൃഷ്ണന്‍ നന്പൂതിരി, പെരുന്പള്ളി കേശവന്‍ നന്പൂതിരി എന്നിവരാണ് സമാപന ദിനത്തിലെ പ്രഭാഷകര്‍. ഒന്നിന് കാവാലം ശ്രീകുമാറിന്‍റെ സംഗീതസദസ്, ഏഴിന് ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യത്തിന്‍റെ ഭജന.

ഭാഗവതഹംസ ജയന്തി ദിനമായ രണ്ടിന് സത്രമണ്ഡപത്തില്‍ സമര്‍പ്പണ പൂജ, ഭഗവത്ഗീത പാരായണം, ടി.എസ്. രാധാകൃഷ്ണന്‍റെ ഭക്തിഗാന തരംഗിണി, ജയന്തി സമ്മേളനം, ശങ്കരസ്മൃതി പുരസ്കാര പ്രഖ്യാപനം, ഗണേശപുരസ്കാര ദാനം, ഭാഗവത സന്ദേശയാത്ര ഉദ്ഘാടനം എന്നിവ നടത്തുമെന്ന് മള്ളിയൂര്‍ ആധ്യാത്മിക പീഠം ഭാരവാഹികളായ മള്ളിയൂര്‍ പരമേശ്വരന്‍ നന്പൂതിരി, മള്ളിയൂര്‍ ദിവാകരന്‍ നന്പൂതിരി എന്നിവര്‍ അറിയിച്ചു.

ഭാഗവതഹംസ ജയന്തി ആഘോഷങ്ങള്‍, ഭാഗവതാമൃത സത്രം എന്നിവയ്ക്ക് മുന്നോടിയായി മലപ്പുറം ജില്ലയിലെ ആലത്തിയൂര്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്ന്    മള്ളിയൂരിലേക്ക് ഭാഗവത രഥഘോഷയാത്ര ആരംഭിച്ചു. മലപ്പുറം, തൃശൂര്‍, എറണാകുളം      ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി നാളെ മള്ളിയൂരില്‍     സമാപിക്കും. കോട്ടയം ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നും      ഘോഷയാത്രകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

നാളെ എല്ലാ ഘോഷയാത്രകളും കുറുപ്പന്തറ ജംക്ഷനില്‍ സംഗമിച്ച് മള്ളിയൂര്‍ ക്ഷേത്രത്തിലേക്കു നീങ്ങും. ഇതിനു ശേഷമാണ് ഭാഗവതഹംസ ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനം. സത്രത്തോടനുബന്ധിച്ച് പ്രസിദ്ധ കലാകാരന്മാര്‍ പങ്കെടുക്കുന്ന വിവിധ കലാപരിപാടികളും നടത്തും.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു