Are you unable to read text? Download FontHide
തിരയുക

ബോര്‍ഡിനു സുപ്രീം കെടുതി

ന്യൂഡല്‍ഹി • ഐപിഎല്‍ ക്രമക്കേട് അന്വേഷിക്കുന്നതിനു മൂന്നംഗ സമിതിയെ നിയോഗിക്കാന്‍ ബിസിസിഐക്കു സുപ്രീം കോടതിയുടെ നിര്‍ദേശം. ബോര്‍ഡിലെ മുതിര്‍ന്ന അംഗം അരുണ്‍ ജയ്റ്റ്ലിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ പ്രത്യേക സമിതിയെ നിയോഗിക്കാമെന്ന ബിസിസിഐ ശുപാര്‍ശ തള്ളിയ കോടതി, സമിതി അംഗങ്ങളുടെ പേരുകളും മുന്നോട്ടുവച്ചു. പഞ്ചാബ്, ഹരിയാന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് മുകുള്‍ മുദ്ഗലിനെ സമിതി മേധാവിയായി കോടതി ശുപാര്‍ശ ചെയ്തു. അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍. നാഗേശ്വര്‍ റാവു, അസം ക്രിക്കറ്റ് അസോസിയേഷന്‍ അംഗം നിലയ് ദത്ത എന്നിവരെ സമിതി അംഗങ്ങളായും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

സമിതി സ്വതന്ത്രമായി അന്വേഷണം നടത്തി, റിപ്പോര്‍ട്ട് സുപ്രീം കോടതിക്കു നേരിട്ടു സമര്‍പ്പിക്കണമെന്നു ജസ്റ്റിസുമാരായ എ. കെ. പട്നായിക്, ജെ. എസ്. കെഹാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സമിതി രൂപീകരണം സംബന്ധിച്ച ഒൗദ്യോഗിക ഉത്തരവു കോടതി ഇന്നു പുറപ്പെടുവിക്കും. ബിസിസിഐയുടെ ആദ്യ അന്വേഷണ സമിതി നിയമവിരുദ്ധവും ഭരണവിരുദ്ധവുമാണെന്ന ബോംബെ ഹൈക്കോടതി വിധി ചോദ്യംചെയ്തു ബിസിസിഐയും ഐപിഎല്ലില്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു ക്രിക്കറ്റ് അസോസിയേഷന്‍ ഒാഫ് ബിഹാറും (സിഎബി) സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.

ജയ്റ്റ്ലി, നിലയ് എന്നിവരുടെ പ്രത്യേക സമിതി രൂപീകരിക്കാമെന്ന നിര്‍ദേശം കോടതി തള്ളിയതു ബിസിസിഐക്കു തിരിച്ചടിയായി. ബോര്‍ഡ് അംഗങ്ങള്‍ മാത്രം അടങ്ങുന്ന സമിതിയെ നിയോഗിച്ച്, അന്വേഷണ തീരുമാനങ്ങള്‍ അനുകൂലമാക്കാമെന്ന ബിസിസിഐ കണക്കുകൂട്ടലുകള്‍ ഇതോടെ ക്ലീന്‍ ബോള്‍ഡായി. ഐപിഎല്‍ ക്രമക്കേടില്‍ മുംബൈ പൊലീസ് കണ്ടെത്തിയ തെളിവുകളില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണോ എന്ന കാര്യം അന്വേഷണ സമിതി പരിശോധിക്കണമെന്ന ബിസിസിഐയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. മുംബൈ പൊലീസും സമിതിയും സ്വന്തം നിലയില്‍ അന്വേഷിക്കട്ടെ എന്നായിരുന്നു ഇതിനുള്ള കോടതിയുടെ മറുപടി.

ഇതിനിടെ, ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്കു ജാമ്യം അനുവദിച്ച കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടു ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതു പട്യാല ഹൗസ് കോടതി 25ലേക്കു മാറ്റി. ഐപിഎല്‍ അന്വേഷണത്തിലെ പോരായ്മകള്‍ പരിഹരിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു ഡല്‍ഹി പൊലീസ് കോടതിയോടു കൂടുതല്‍ സമയം ആവശ്യപ്പെട്ടു. രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അജീത് ചാന്ദില, അങ്കിത് ചവാന്‍, വാതുവയ്പു കണ്ണിയെന്നു പൊലീസ് വിശേഷിപ്പിക്കുന്ന ജിജു ജനാര്‍ദന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ കോടതിയില്‍ ഹാജരായി. ഡല്‍ഹി പൊലീസ് പിടിചെ്ചടുത്ത മൊബൈല്‍ ഫോണ്‍, വാച്ച്, കൂളിങ് ഗ്ലാസ് എന്നിവ ശ്രീശാന്തിന് ഇന്നലെ തിരികെ നല്‍കി. മുംബൈ പൊലീസ് പിടിചെ്ചടുത്ത ലാപ്‌ടോപ് ഉള്‍പ്പെടെയുള്ളവ 25നു ലഭിക്കും. ശ്രീശാന്ത് ഇന്നു നാട്ടിലേക്കു മടങ്ങും.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു