Are you unable to read text? Download FontHide
തിരയുക

പ്ളസ്‌വണ്‍: അപാകത പരിഹരിക്കും

പ്ളസ്‌വണ്‍ പ്രവേശനത്തിലെ അപാകത പരിഹരിക്കുമെന്നു ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. ട്രയല്‍ അലോട്‌മെന്‍റ് പ്രസിദ്ധീകരിച്ചപ്പോള്‍ സിബിഎസ് ഇ, ഐസിഎസ്ഇ സിലബസുകളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കു മുന്‍തൂക്കം ലഭിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അപാകത പരിഹരിക്കുന്നത്. ഇതര സിലബസിലെ മാര്‍ക്കുകള്‍ കേരള സിലബസിനു തുല്യമാക്കുന്പോഴുള്ള പിശകു മൂലമായിരുന്നു പരാതി ഉയര്‍ന്നത്. ഈ വ്യത്യാസം പരിഹരിച്ചുകൊണ്ടായിരിക്കും മുഖ്യ അലോട്‌മെന്‍റ് നടത്തുകയെന്നു ഡയറക്ടര്‍ അറിയിച്ചു. ഏതെങ്കിലും സിലബസില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കു പ്രത്യേക പരിഗണന ലഭിക്കുന്ന സാഹചര്യമുണ്ടാവില്ല. പ്ളസ് വണ്‍ പ്രവേശനത്തിനു സംസ്ഥാനത്തെ പ്രധാന സ്കൂളുകളിലൊക്കെ സിബിഎസ് ഇ, ഐസിഎസ്ഇ സിലബസുകാര്‍ക്കു മുന്‍തൂക്കം ലഭിച്ചതായി പരാതി ഉയര്‍ന്നിരുന്നു. സയന്‍സ് ഉള്‍പ്പെടെ ഇഷ്ടമുള്ള വിഷയങ്ങളില്‍ ഇഷ്ടമുള്ള സ്കൂളുകളില്‍ ഈ കുട്ടികള്‍ പ്രവേശനം ഉറപ്പാക്കിയതോടെ കേരള സിലബസില്‍ പഠിച്ച വിദ്യാര്‍ഥികളില്‍ നലെ്ലാരു വിഭാഗത്തിനും സര്‍ക്കാര്‍, എയിഡഡ് സ്കൂളുകളില്‍ പ്രവേശനം അസാധ്യമായി. ഇതു പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു