Are you unable to read text? Download FontHide
തിരയുക

പെഷാവാര്‍ സ്‌ഫോടനത്തില്‍ മരണം 43 ആയി

പെഷാവാര്‍• പാക്കിസ്ഥാനിലെ കലാപബാധിത മേഖലയായ ഖൈബര്‍ പഖ്തൂണ്‍ഖ്വ   പ്രവിശ്യയുടെ തലസ്ഥാനമായ പെഷാവറില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ മരണം 43 ആയി.മരിച്ചവരില്‍ ഒന്‍പതു പേര്‍ ഒരേ കുടുംബത്തിലുള്ളവരാണ്. നൂറോളം പേര്‍ക്കു പരുക്കേറ്റു. ഇവരില്‍ 12 പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇവിടെ മൂന്നാം തവണയാണു സ്‌ഫോടനം.

മൂന്നു സ്‌ഫോടനങ്ങളിലുമായി 140 പേരോളം മരിച്ചു. പെഷാവറിലെ പ്രസിദ്ധമായ കിസ ഖവാനി ചന്തയില്‍ പൊലീസ് സ്‌റ്റേഷനോടു ചേര്‍ന്നു നിര്‍ത്തിയിട്ട കാറിലായിരുന്നു സ്‌ഫോടനം. 225 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ കാറിലുണ്ടായിരുന്നു. വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ചു നടത്തിയ സ്‌ഫോടനത്തില്‍ സമീപത്തെ ഒട്ടേറെ കടകളും വാഹനങ്ങളും കത്തി നശിച്ചു. താലിബാനുമായുള്ള സമാധാന ചര്‍ച്ചയ്ക്ക് പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ് നടപടി തുടരുന്നതിനിടയിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ തുടരുകയാണ്.

കഴിഞ്ഞ ഞായറാഴ്ച പെഷാവറിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ എണ്‍പതിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച സര്‍ക്കാര്‍ ജീവനക്കാരെ കയറ്റിയ ബസിനുള്ളില്‍ നടന്ന സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ ഇന്നലത്തെ കാര്‍ബോംബ് സ്‌ഫോടനം തങ്ങളല്ല നടത്തിയത് എന്നാണ് താലിബാന്‍ അറിയിച്ചത്.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു