Are you unable to read text? Download FontHide
തിരയുക

പെണ്ണാണ്....!

ബില്ലിജീന്‍ കിങ് വിംബിള്‍ഡന്‍ ചാംപ്യനായപ്പോള്‍ ടെന്നിസ് ലോകം പറഞ്ഞു: ‘രാജാവ് രാജ്ഞിയായി. പിന്നീട് ബില്ലിജീനും ?മാര്‍ട്ടിനാ നവ്രത്തിലോവയും സ്വവര്‍ഗ അനുരാഗ കഥകളിലെ നായികമാരായപ്പോഴും അവരുടെ ലേബല്‍ ‘വനിതാ ടെന്നിസിലെ പൗരുഷത്തിന്‍റെ പ്രതീകം എന്നുമാത്രം. ഹാള്‍ ഒാഫ് ഫെയിമില്‍ ഇന്നും അവര്‍ വനിതകള്‍.

മെല്‍ബണ്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 400 മീറ്ററില്‍ വെള്ളി നേടിയ പിങ്കി പ്രമാണിക് 2006ല്‍ തന്നെ ദോഹ ഏഷ്യാഡില്‍ 4 റ്റ 400 മീറ്റര്‍ റിലേയില്‍ സ്വര്‍ണംനേടിയ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു. ട്രാക്ക് വിട്ട പിങ്കി ഇപ്പോള്‍ കിഴക്കന്‍ റയില്‍വേയില്‍ ജോലിനോക്കുന്നു.

ബംഗാളിലെ ബിധന്‍നഗര്‍ പൊലീസ് കഴിഞ്ഞദിവസം പിങ്കിയെ കസ്റ്റഡിയില്‍ എടുത്തു. പരാതി ഗുരുതരമാണ്. പിങ്കി കൂടെ താമസിച്ച സ്ത്രീയെ മാനഭംഗപ്പെടുത്തി, മര്‍ദിച്ചു. ഒരു കുട്ടിയുടെ അമ്മയായ, വിവാഹമോചനം നേടിയ സ്ത്രീയാണു പരാതിക്കാരി. മാസങ്ങളായി ഇവര്‍ ഒരുമിച്ചാണു താമസം.

പിങ്കി പുരുഷനാണെന്നു പരാതിക്കാരി. സ്വകാര്യ ആശുപത്രിയിലെ പരിശോധനയും പിങ്കിക്ക് എതിര്. പുരുലിയയില്‍നിന്നുള്ള പിങ്കി കൊല്‍ക്കത്തയില്‍ ആദ്യമല്‍സരത്തില്‍ നഗ്നപാദയായി പങ്കെടുത്ത് 100, 200, 400 മീറ്റര്‍ ജയിച്ച നാള്‍മുതല്‍ അസാമാന്യ കായികക്ഷമതയുടെ പര്യായമായി മാറുകയായിരുന്നു. പെണ്‍കുട്ടികളില്‍നിന്ന് അകന്നുനില്‍ക്കാന്‍ ആഗ്രഹിച്ച താരം പക്ഷേ, വനിതാ റിലേയില്‍ ടീം സ്പിരിറ്റ് കാട്ടി. അവസാനവിധിക്കായി കാത്തിരുന്നിട്ടു കാര്യമില്ല. പിങ്കി ട്രാക്ക് വിട്ടുകഴിഞ്ഞു പക്ഷേ, വനിതാ താരങ്ങളുടെ ‘പൗരുഷത്തിന്‍റെ കഥകള്‍ ഇവിടെ തീരുന്നില്ല.

തമിഴ്നാടിന്‍റെ ശാന്തി സുന്ദര്‍രാജന്‍ 2006 ലെ ദോഹ ഏഷ്യാഡില്‍ 800 മീറ്ററില്‍ വെള്ളി മെഡല്‍ നേടി. പക്ഷേ, ലിംഗനിര്‍ണയ ശസ്ത്രക്രിയയില്‍ പരാജയപ്പെട്ടതോടെ മെഡല്‍ നഷ്ടമായി. 2009ല്‍ ബെര്‍ലിന്‍ ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ 800 മീറ്റര്‍ ജയിച്ച ദക്ഷിണാഫ്രിക്കന്‍ താരം കാസ്റ്റര്‍ സെമന്യയോട് രാജ്യാന്തര അത്ലറ്റിക് അസോസിയേഷന്‍ ലിംഗനിര്‍ണയ ടെസ്റ്റിനു വിധയേയാകാന്‍ നിര്‍ദേശിച്ചത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഒടുവില്‍ 2010 ജൂലൈയില്‍ സെമന്യയ്ക്ക് അനുകൂലവിധി വന്നു. ‘ഇനി വനിതകള്‍ക്കൊപ്പം മല്‍സരിക്കാം. പോയവര്‍ഷം പരുക്കിന്‍റെ പിടിയില്‍പെട്ട ഇൗ ഇരുപത്തൊന്നുകാരി ഇപ്പോള്‍ തിരിച്ചുവരവിന്‍റെ പാതയിലാണ്.

സെമന്യയുടെ വിധിയറിഞ്ഞിട്ട് ശാന്തി സുന്ദര്‍രാജനായി രാജ്യാന്തര അസോസിയേഷനെ സമീപിക്കുമെന്നു പറഞ്ഞ ഇന്ത്യന്‍ കായിക മേധാവികളായ സുരേഷ് കല്‍മാഡിക്കും ലളിത് ഭാനോട്ടിനും സ്വന്തം കേസുകള്‍ കഴിഞ്ഞിട്ട് സമയമില്ല: ശാന്തി ട്രാക്കിനു പുറത്തുതന്നെ.

പ്രാചീന ഒളിംപിക്സില്‍ വനിതകള്‍ക്കു മല്‍സരം ഇല്ലായിരുന്നു. സ്‌റ്റേഡിയത്തിലെ അള്‍ത്താരയിലെ പ്രധാന പുരോഹിതയൊഴിച്ചാല്‍ മല്‍സരം കാണാനും വനിതകള്‍ക്ക് അനുമതിയില്ലായിരുന്നു. നിയമം ലംഘിച്ചവരെ ട്രിപ്പിയോണ്‍ കുന്നുകളില്‍നിന്ന് അഗാധമായ ഗര്‍ത്തത്തിലേക്കു വലിചെ്ചറിഞ്ഞു. മല്‍സരം ഒളിഞ്ഞുനിന്നു കണ്ട ഹെലന എന്ന സുന്ദരിയെ പൂര്‍ണനഗ്നയാക്കി ആതന്‍സിലെ വീഥിയില്‍ പരസ്യമായി കല്ലെറിഞ്ഞുകൊന്നതും ചരിത്രം.

പിന്നീട്, പിസിഡോറെസ് എന്ന ബോക്സര്‍ രണ്ടാംസ്ഥാനം നേടിയപ്പോള്‍ അവന്‍റെ കോച്ച് അത്യാഹ്ളാദത്തില്‍, കോച്ചുകളുടെ വളയത്തിനു മുകളിലൂടെ എടുത്തുചാടി. ഇൗ ചാട്ടത്തില്‍ വസ്ത്രം അഴിഞ്ഞു. സംഘാടകര്‍ ഞെട്ടി. ‘കോച്ച് പിസിഡോറെസിന്‍റെ അമ്മ ഹെറനീസ് ആയിരുന്നു.

പക്ഷേ, ഹെറനീസിനെ ശിക്ഷിച്ചില്ല. കാരണം അവരുടെ പിതാവ് ഡയഗോറസും സഹോദരങ്ങളും ഒളിംപിക് ചാംപ്യന്‍മാരായിരുന്നു. ഇപ്പോള്‍ വെള്ളി നേടിയ പുത്രന്‍റെ പരിശീലനവേളയില്‍ ഹെറനീസ് വിധവയായിരുന്നു എന്ന പരിഗണനയും നല്‍കി. ഒപ്പം പുതിയ നിയമവും പ്രഖ്യാപിച്ചു. ‘ഒളിംപിക്സില്‍ പങ്കെടുക്കുന്നവര്‍ മാത്രമല്ല, പരിശീലകരും നഗ്നരായിരിക്കണം.

ഇനിയൊരു കേരളകഥ: കൊല്ലത്തെ ദര്‍ഭക്കാട് ഗ്രാമത്തില്‍നിന്നുള്ള നാണി രാധ ലാവണ്യവനിതകളായ മലയാളി പെണ്‍കൊടികള്‍ക്കിടയില്‍ അപവാദമായിരുന്നു. 1972_74 കാലത്ത് ഇന്ത്യന്‍ ട്രാക്കിലെ രോമാഞ്ചമായിരുന്ന കര്‍ണാടക സുന്ദരി നിര്‍മല ഉത്തയ്‌യയെ ഞെട്ടിച്ച് രാധ ഇന്ത്യയിലെ വേഗമേറിയ ഒാട്ടക്കാരിയായി. 100 മീറ്റര്‍ 12 സെക്കന്‍ഡിനും 200 മീറ്റര്‍ 24.9 സെക്കന്‍ഡിനും 400 മീറ്റര്‍ 57 സെക്കന്‍ഡിനും ഒാടിയ രാധയില്‍നിന്നു കേരളം രാജ്യാന്തര മെഡല്‍ പ്രതീക്ഷിച്ചു. കൊല്ലം ഫാത്തിമമാതാ കോളജില്‍നിന്നു പ്രീഡിഗ്രി പൂര്‍ത്തിയാക്കാതെ രാധ പിന്‍വാങ്ങിയപ്പോള്‍ കേരളം അന്പരന്നു. തുടര്‍ന്നുള്ള വാര്‍ത്ത കായിക കേരളത്തെ നടുക്കി. കൊല്ലം കടയ്ക്കല്‍ മാങ്കോട് നെരിയംകോട് കുന്നില്‍ ഇരവിയുടെ പുത്രി പുത്രനായി. 1976 ജൂണ്‍ 30ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു ലിംഗപരിണാമ ശസ്ത്രക്രിയ.
ബാംഗ്ളൂര്‍ ദേശീയ മീറ്റില്‍ ‘വനിതയെന്നു ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയപ്പോഴും രാധയ്ക്കു സംശയം. പ്രീഡിഗ്രി രണ്ടാം വര്‍ഷ പരീക്ഷ അടുത്തതോടെ അസ്വസ്ഥത. പെണ്‍കുട്ടികളുടെ സാന്നിധ്യത്തില്‍, സ്പര്‍ശനത്തില്‍ മുന്പെങ്ങുമില്ലായിരുന്ന ഏതോ വികാരത്തിന്‍റെ തുകിലുണര്‍ത്തല്‍.

സഹോദരീഭര്‍ത്താവുമൊത്താണ് രാധ ഡോ. പി.എ. തോമസിനെ കണ്ടത്. ഹാഫ് സാരിയുടുത്തെത്തിയ രാധയോട് ഡോക്ടര്‍ സത്യം പറഞ്ഞു: ‘എഴുപത്തഞ്ചുശതമാനം പുരുഷന്‍. രൂക്ഷമായ ഹൈപ്പോസ്‌പേഡിയസ് (ത്നണ്മഗ്നന്ഥണ്മന്‍റദ്ധ്രന്‍റന്ഥ) അവസ്ഥ.
ഡോക്ടര്‍തന്നെയാണ് ഘട്ടംഘട്ടമായുള്ള ശസ്ത്രക്രിയകള്‍ നടത്തിയത്. താന്‍ പരിശോധനാഫലം പറഞ്ഞപ്പോള്‍ രാധയില്‍ ഭാവവ്യത്യാസമില്ലായിരുന്നെന്നു ഡോക്ടര്‍ പിന്നീട് പറഞ്ഞത് ഒാര്‍ക്കുന്നു. കെഎസ്ഇബിയില്‍ ജോലിക്കുകയറിയ രാധാകൃഷ്ണന്‍ 87 ഏപ്രിലില്‍ വിവാഹിതനായി. ഭാര്യ രമണി.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു