Are you unable to read text? Download FontHide
തിരയുക

പിഎസ്്സി വാര്‍ത്തകള്‍

പിഎസ്്സി ഇന്‍റര്‍വ്യൂ  
• തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പ്രീപ്രൈമറി ടീച്ചര്‍ തസ്തികയിലേക്കു ജൂലൈ നാല്, അഞ്ച് തീയതികളില്‍ പട്ടം പിഎസ്സി ഓഫിസില്‍ ഇന്‍റര്‍വ്യൂ നടത്തും.

• ബവ്റിജസ് കോര്‍പറേഷനിലെ ഹെല്‍പ്പര്‍/പ്യൂണ്‍ തസ്തികയ്ക്കു പ്രസിദ്ധീകരിച്ചസാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി പ്രമാണ പരിശോധനയും സൈക്കിളിങ് ടെസ്റ്റും ജൂലൈ 15 മുതല്‍ 31 വരെയുള്ള തീയതികളില്‍ പിഎസ്സി ആസ്ഥാന ഓഫിസിലും ജില്ലാ/മേഖലാ ഓഫിസിലും നടത്തും.

• കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പുകള്‍ 15 ദിവസത്തിനകം അണ്ടര്‍ സെക്രട്ടറി, എല്‍ആര്‍ഐ (3) വിഭാഗം, കെപിഎസ്്സി, പട്ടം, തിരുവനന്തപുരം_695 004 എന്ന വിലാസത്തില്‍ അയയ്ക്കണം.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു