Are you unable to read text? Download FontHide
തിരയുക

പഴിചാരലുമായി മമതയും കോണ്‍ഗ്രസും

ന്യൂഡല്‍ഹി • ആശയവിനിമയത്തിനു മുതിരാതെയും അതിനു കഴിയാതെയും കോണ്‍ഗ്രസും തൃണമൂലും നിലപാടുകള്‍ കര്‍ക്കശമാക്കിയതോടെ ഒത്തുതീര്‍പ്പുസാധ്യത മങ്ങി. സാന്പത്തിക പരിഷ്കരണ നടപടികളില്‍ നിന്നു പിന്തിരിയിലെ്ലന്നു സര്‍ക്കാര്‍ വീണ്ടും വ്യക്തമാക്കി. മമതയുമായി സന്പര്‍ക്കം പുലര്‍ത്താന്‍ ദിവസങ്ങള്‍ക്കു മുന്‍പു പ്രധാനമന്ത്രി ശ്രമിചെ്ചങ്കിലും പ്രതികരണമുണ്ടായിലെ്ലന്നു കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിക്കു ശേഷം ധനമന്ത്രി പി. ചിദംബരം ആരോപിച്ചതോടെയാണ് ഒത്തുതീര്‍പ്പിനു സാധ്യത മങ്ങിയത്. വെള്ളിയാഴ്ച വരെ സമയം നല്‍കിയ മമതയോടു ചര്‍ച്ചകൊണ്ട് ഇനി പ്രയോജനമിലെ്ലന്നു പറയുന്നതിനു തുല്യമായിരുന്നു അത്.

കോണ്‍ഗ്രസ് കളവു പറയുകയാണെന്നായിരുന്നു മമതയുടെ മറുപടി. വിവാദ തീരുമാനങ്ങള്‍ക്കു മുന്‍പോ പിന്‍പോ ഡല്‍ഹിയില്‍ നിന്ന് ആരും വിളിച്ചിട്ടിലെ്ലന്ന് അവര്‍ പറഞ്ഞു. തീരുമാനങ്ങളോടുള്ള എതിര്‍പ്പ് അറിയിച്ചു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു തന്‍റെ നേതാവ് വെള്ളിയാഴ്ച അയച്ച എസ്എംഎസ് സന്ദേശത്തിനു മറുപടി കിട്ടിയിലെ്ലന്നു തൃണമൂല്‍ നേതാവ് സൗഗത റോയിയും കുറ്റപ്പെടുത്തി.

ഇതേസമയം, സന്ദേശം ലഭിച്ചതിനു പിന്നാലെ മമതയെ ബന്ധപ്പെടാന്‍ സോണിയ ശ്രമിച്ചിരുന്നുവെന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി പറഞ്ഞു. മമതയോടു സംസാരിക്കാന്‍ സോണിയയ്ക്ക് ആഗ്രഹമുണ്ടെന്നു തൃണമൂല്‍ മന്ത്രി മുകുള്‍ റോയിക്കു സന്ദേശം നല്‍കുകയും ചെയ്തു. എടുക്കാത്ത കോളുകളെയും കിട്ടാത്ത സന്ദേശങ്ങളെയും ചൊല്ലിയുള്ള കുറ്റപ്പെടുത്തലുകള്‍ ഒരുകാര്യം വെളിപ്പെടുത്തി _ ഇരുകൂട്ടരും അകല്‍ച്ചയുടെ വിരുദ്ധ ധു്രവങ്ങളില്‍ തന്നെ.

തീരുമാനങ്ങളില്‍ നിന്നു പിന്നോട്ടിലെ്ലന്നാണു ചിദംബരം വീണ്ടും വ്യക്തമാക്കിയത്. ആലോചിചെ്ചടുത്തതാണ് അവയെല്ലാം. അവ നിലനില്‍ക്കും _ ധനമന്ത്രി പറഞ്ഞു. വാണിജ്യമന്ത്രി ആനന്ദ് ശര്‍മയും ഈ നിലപാടിന് അടിവരയിട്ടു.

എന്നാല്‍ മുന്‍കൂട്ടി തീരുമാനങ്ങളറിഞ്ഞിലെ്ലന്ന തൃണമൂലിന്‍റെ പരാതി മുഖവിലയ്‌ക്കെടുക്കാന്‍ കോണ്‍ഗ്രസ് തയാറല്ല. മന്ത്രിസഭയില്‍ ആറ് അംഗങ്ങളുള്ള പാര്‍ട്ടിയാണു തൃണമൂല്‍. ക്യാബിനറ്റ് മന്ത്രി മുകുള്‍ റോയ് മന്ത്രിസഭാ യോഗങ്ങളിലും പ്രധാന സമിതികളിലും നിന്നു തുടര്‍ച്ചയായി വിട്ടുനില്‍ക്കുകയായിരുന്നു. നിര്‍ണായക തീരുമാനങ്ങള്‍ അറിയാതെ പോയതിനു മറ്റാര്‍ക്കും ഉത്തരവാദിത്തമിലെ്ലന്നാണ് അവരുടെ വാദം.

ഇതിനിടെ, ഇന്നു പ്രതിപക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്ത ദേശീയ ബന്ദില്‍ പങ്കെടുക്കിലെ്ലന്നു പ്രഖ്യാപിച്ച ബിഎസ്പി നേതാവ് മായാവതി യുപിഎ സര്‍ക്കാരിനു പിന്നില്‍ നിലയുറപ്പിച്ചതോടെ സര്‍ക്കാരിന് ആശ്വാസമായി _ 19 പേരുടെ തൃണമൂലിനു പകരം 21 പേരുടെ ബിഎസ്പി. സമാജ്‌വാദി പാര്‍ലമെന്‍ററി പാര്‍ട്ടി ഇന്നു ചേരാനിരിക്കേയാണു ബിഎസ്പി ഒരുമുഴം മുന്‍പെറിഞ്ഞിരിക്കുന്നത്.

കോണ്‍ഗ്രസിന്‍റെ ഇഷ്ടമനുസരിച്ചാവില്ല, സ്വതന്ത്രമായാവും തീരുമാനമെടുക്കുകയെന്നു സമാജ്‌വാദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അവര്‍ പ്രതിപക്ഷ ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാല്‍ യുപിഎ വിരുദ്ധ സമരത്തിനു താനിലെ്ലന്നു പ്രഖ്യാപിച്ച മായാവതി ഉപാധികളൊന്നും വച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പു തോല്‍വിക്കു പിന്നാലെ ഇടക്കാല തിരഞ്ഞെടുപ്പിനിറങ്ങാന്‍ മായാവതി താല്‍പര്യപ്പെടുന്നില്ല.

ബിഹാറിനു പ്രത്യേക പദവിയും പരിഗണനയും നല്‍കുന്ന ഏതു സര്‍ക്കാരിനെയും പിന്തുണയ്ക്കുമെന്നു പ്രഖ്യാപിച്ച ജനതാദള്‍ (യു) മുഖ്യമന്ത്രി നിതീഷ്കുമാറും ദേശീയ രാഷ്ട്രീയത്തിനു നിറംചാര്‍ത്തിയിട്ടുണ്ട്. എന്‍ഡിഎ ഘടകകക്ഷിയായ ജെഡിയു കൂറുമാറുമെന്നു വ്യാഖ്യാനിക്കാന്‍ സമയമായിലെ്ലങ്കിലും യുപിഎയ്ക്കു കാര്യങ്ങള്‍ എളുപ്പമാകുന്നുവെന്നു വ്യാഖ്യാനിക്കാം.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു