Are you unable to read text? Download FontHide
തിരയുക

തിരോന്തരം മുതല്‍ നീലേശ്വരം വരെ

വള്ളുവനാടന്‍ ഭാഷ സംസാരി ച്ചിരുന്ന മലയാള സിനിമയിപ്പോള്‍ മിണ്ടുന്നതെല്ലാം നാട്ടിന്‍പുറത്തെ ഭാഷകള്‍. ഹാസ്യതാരം മാമുക്കോയ നന്പൂതിരിയുടെ വേഷം കെട്ടിയാലും സംസാരിച്ചിരുന്ന കോഴിക്കോടന്‍ ഭാഷയില്‍ ഒരുസിനിമ മുഴുവന്‍ കോഴിക്കോടന്‍ രീതിയില്‍ സംസാരിക്കുന്നു. മറ്റുള്ളവരെ പരിഹസിക്കാന്‍ ഉപയോ ഗിച്ചിരുന്ന തിരുവനന്തപുരം ശൈലി മടിയൊന്നുമില്ലാതെ എല്ലാവരും ഇഷ്ടപ്പെടുന്നു. എന്തിനേറെ കേരളത്തിലെ തന്നെ ഭാഷയോ എന്നു സംശയിച്ചിരുന്ന കാസര്‍കോടന്‍ ഭാഷ വരെ സിനിമയില്‍ നായിക ഉപയോഗിക്കുന്നു. ഭാഷയ്ക്കും സിനിമ വിജയിപ്പി ക്കാന്‍ കഴിയുമെന്നതിന്‍റെ തെളിവുകള്‍ എത്രയോയേറെയാണ്.

എം.ടി. സാഹിത്യവും സിനിമയും ഉണ്ടാക്കിയെടുത്തതായിരുന്നു വള്ളുവനാടന്‍ ഭാഷ. അതുവരെ വളരെ കൃത്രിമത്വം നിറഞ്ഞിരുന്ന ഭാഷയാണ് മലയാള സിനിമ സംസാരി ച്ചിരുന്നത്. ദേശമേതെന്നു മനസ്സിലാകാത്ത, ആഢ്യത്വം നിറഞ്ഞ ഭാഷയിലേ നായ കനും നായികയും സംസാരിച്ചിരുന്നുള്ളൂ. വില്ലന്‍മാര്‍ക്കു മാത്രമേ ഇതു ബാധകമാ കാതിരുന്നുള്ളൂ. ഹാസ്യവേഷം ചെയ്‌യുന്നവര്‍ പോലും നന്പൂതിരി ഭാഷയായിരുന്നു ഉപയോഗിച്ചിരുന്നത്.

പിന്നീട് ലോഹിതദാസിന്‍റെ സിനിമകളുടെ വരവോടെയാണ് വള്ളുവനാടന്‍ ഭാഷ ശക്തിപ്രാപിച്ചത്. പാലക്കാട്ടെ നായര്‍കുടുംബങ്ങളുടെ രീതിയായിരുന്നു പിന്നീട് മലയാള സിനിമകള്‍ക്ക്. ഇടയ്ക്ക് സത്യന്‍ അന്തിക്കാടിന്‍റെ ചില ചിത്രങ്ങളില്‍ മാമുക്കോയ മാത്രം കോഴിക്കോടന്‍ രീതി പിന്‍തുടര്‍ന്നു. അതുതന്നെ വളരെയധികം ഹാസ്യാത്മകമായാണ് അവതരിപ്പിച്ചിരുന്നത്. ഹിസ് ഹൈനസ് അബ്ദുല്ലയില്‍ വേഷം മാറിയെത്തുന്ന അബ്ദുല്ലയുടെ കൂട്ടുകാരനായിട്ട് മാമുക്കോയയെത്തുന്നതും നന്പൂ തിരി ശൈലിയില്‍ സംസാരിക്കാന്‍ ശ്രമിച്ച് പരിഹാസ്യനാകുന്നതും മാണ്ടാ(വേണ്ട) എന്നു പറയുന്നതുമെല്ലാം തിയറ്ററില്‍ തമാശയാണുണ്ടാക്കുന്നത്.

കുതിരവട്ടം പപ്പുവാണ് കോഴിക്കോടന്‍ ശൈലി വിജയിപ്പിച്ച മറ്റൊരു നടന്‍. എന്തേയ്.. ഇപ്പൊ ശരിയാക്കിത്തരാ മെന്നൊക്കെ പപ്പുവിനു മാത്രമേ കഴിയൂ. എടാ കള്ള ഹമുക്കേയെന്ന് മോഹന്‍ലാല്‍ നായകനായ ആര്യനില്‍ പപ്പു പറയുന്നുണ്ട്. അതു പോലെ ഏയ് ഓട്ടോയിലും. പടചേ്ചാനേഎന്നുള്ള പപ്പുവിന്‍റെ വിളി ഇപ്പോഴും ചെവിയി ലുണ്ട്.

തൂവാനത്തുന്പികള്‍ ഓര്‍മയിലെത്തുന്പോള്‍ ലാലിന്‍റെ തൃശൂര്‍ഭാഷയാണ് ആദ്യം മുന്നിലെത്തുക.

എന്നാല്‍ രാജമാണിക്യത്തിന്‍റെ വിജയത്തോടെയാണ് പ്രാദേശിക ഭാഷാപ്രയോഗ ങ്ങള്‍ക്ക് ഒരു സിനിമയെ മൊത്തം മുന്നോട്ടുകൊണ്ടുപോകാമെന്ന് മനസ്സിലായത്. സുരാജ് വെഞ്ഞാറമൂട് കോമഡി പരിപാടിയില്‍ ഉപയോഗിച്ചിരുന്ന തിരോന്തരം ശൈലിയായിരുന്നു ചിത്രത്തില്‍ മമ്മൂട്ടി ഉപയോഗിച്ചത്. യെവന്‍ പുലിയാണു കേട്ടോ എന്ന പ്രയോഗത്തോടെ ഈ രീതി മലയാളികള്‍ സ്വീകരിച്ചു. തുടര്‍ന്നിങ്ങോട്ടുള്ള കോമഡി പരിപാടികളിലെല്ലാം തിരോന്തരം ശൈലി ആവര്‍ത്തിക്കുമായിരുന്നു.

ഈ ഭാഷാ പ്രയോഗം വിജയിച്ചതോടെ അത് കൂടുതല്‍ നല്ലരീതിയില്‍ നടപ്പാക്കിയതും മമ്മൂട്ടി തന്നെയായിരുന്നു. തുറുപ്പുഗുലാനില്‍ കൊച്ചിയിലെ നാട്ടുഭാഷയായിരുന്നു മമ്മൂട്ടി ഉപയോഗിച്ചത്. അതും കയ്‌യടി നേടി. തുടര്‍ന്ന് രഞ്ജിത്ത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടനില്‍ തനി തൃശൂര്‍ഭാഷയില്‍ സംസാരിച്ച് മമ്മൂട്ടി അവിടെയും വിജയം കണ്ടു. തൃശൂരിലെ കച്ചവടക്കാരനായ അരിപ്രാഞ്ചിയുടെ രീതി ഒട്ടും മടുപ്പു തോന്നാ ത്ത വിധമാണ് മമ്മൂട്ടി അവതരിപ്പിച്ചത്. അതിനു ശേഷം ചട്ടന്പിനാട് എന്ന ചിത്ര ത്തില്‍ കന്നട കലര്‍ന്ന മലയാളവും മമ്മൂട്ടി പരീക്ഷിച്ചു.

മമ്മൂട്ടിയുടെ ഈ ഭാഷാ വിജയം ഇപ്പോള്‍ മലയാളം ഒന്നടങ്കം ഏറ്റെടുത്തിരിക്കുക യാണ്. ഇന്ത്യന്‍ റുപ്പിയില്‍ പൃഥ്വിരാജ് തനി കോഴിക്കോടന്‍ രീതിയിലാണ് സംസാരിക്കുന്നത്. സുഗീത് സംവിധാനം ചെയ്ത ഓര്‍ഡിനറിയില്‍ ബിജുമേനോന്‍റെ ഭാഷാ പ്രയോഗമാണ് അടുത്തിടെ ഏറ്റവുമധികം കയ്‌യടി നേടിയത്. ചിറ്റൂര്‍, കുഴല്‍മന്ദം എന്നിവിടങ്ങളിലെ ആളുകള്‍ ഉപയോഗിക്കുന്ന നീട്ടിയ പ്രയോഗമാണ് ബിജു മോനോന്‍ കൊണ്ടുവന്നിരിക്കുന്നത്.

അന്‍വര്‍ റഷീദിന്‍റെ ഉസ്താദ് ഹോട്ടലില്‍ എല്ലാവരും സംസാരിക്കുന്നത് കോഴിക്കോ ടന്‍ രീതിയിലാണ്. കോഴിക്കോട് കുറ്റിച്ചിറയിലെ മുസ്ലിം കുടുംബങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്ന പ്രയോഗങ്ങളാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്തിരിക്കുന്ന തട്ടത്തിന്‍മറയത്ത് എന്ന ചിത്രത്തില്‍ തലശേരി, കണ്ണൂര്‍ ഭാഷകളുടെ വിജയമാണ്. ഓന് ക്ക് പ്രാന്താണപ്പാ എന്നു തുടങ്ങുന്ന പ്രയോഗം യുവാക്കള്‍ കയ്‌യടിയോടെ സ്വീകരിച്ചു എന്നു പറയു ന്പോള്‍ ഭാഷ അവസരത്തിനൊത്ത് ഉപയോഗിച്ചാല്‍ വിജയിക്കുമെന്നര്‍ഥം. ഈ സിനിമ യില്‍ മനോജ് കെ.ജയന്‍ തിരോന്തരംശൈലിയിലാണ് സംസാരിക്കുന്നത്. അവിടെ നിന്ന് സ്ഥലംമാറി വന്ന എസ്ഐ ആയിട്ടാണ് മനോജിന്‍റെ വേഷം.

കാസര്‍കോട്ടെ ഭാഷ കേട്ടാല്‍ ആര്‍ക്കും മനസ്സിലാകില്ല. ഇതും മലയാളം തന്നെയോ എന്നു സംശയിച്ചുപോകും. എന്നാല്‍ നീലേശ്വരം ഭാഷയും സിനിമയില്‍ എത്താന്‍ പോകുകയാണ്. നീലേശ്വരംകാരിയായ കാവ്യാമാധവന്‍ ആണ് ജി. എസ്. വിജയന്‍ സംവിധാനം ചെയ്‌യുന്ന മലബാറില്‍ നീലേശ്വരം ശൈലിയില്‍ സംസാരിക്കുന്നത്. രഞ്ജിത്താണ് തിരക്കഥയൊരുക്കുന്നത്. ഭാഷയെ അര്‍ഹിക്കുന്ന രീതിയില്‍ ഉപയോ ഗിച്ചാല്‍ വിജയിക്കാന്‍ കഴിയുമെന്നത് ഇതില്‍ കൂടുതല്‍ തെളിവുകള്‍ എന്തുവേണം.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു