Are you unable to read text? Download FontHide
തിരയുക

താരമത്സരങ്ങളുടെ ക്രിസ്മസ്

ക്രിസ്മസ്-പുതുവല്‍സര കാലത്ത് വീണ്ടും തിയറ്ററുകളില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ താരമല്‍സരം. ബാവൂട്ടിയുടെ നാമത്തില്‍ മമ്മൂട്ടിയും കര്‍മ്മയോദ്ധാ യായി മോഹന്‍ലാലും നേട്ടം കൊയ്‌യാനിറങ്ങുന്പോള്‍ ഈ സൂപ്പര്‍ താര ചിത്രങ്ങളോട് ഇടിച്ചു നിന്നു മല്‍സരിക്കാന്‍ തടിയന്‍മാരുടെ കഥ പറയുന്ന ‘ടാ തടിയയും, എെ ലൗ മീ എന്ന ചിത്രവുമുണ്ട്. എങ്കിലും ആദ്യ ദിവസങ്ങളിലെ പ്രേക്ഷക പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത് മുഖ്യ മല്‍സരം സൂപ്പര്‍താര ചിത്രങ്ങള്‍ തമ്മില്‍ തന്നെ എന്നാണ്.

കഴിഞ്ഞ ക്രിസ്മസ് കാലത്തും മമ്മൂട്ടിയും മോഹന്‍ലാലും മല്‍സരത്തിനുണ്ടായി രുന്നു. മമ്മൂട്ടിയുടെ വെനീസിലെ വ്യാപാരിയും മോഹന്‍ലാലിന്‍റെ അറബീം ഒട്ടകോം പി.മാധവന്‍ നായരും പക്ഷേ ഒരുപോലെ പ്രേക്ഷകര്‍ കയെ്‌യാഴിയുന്നതാണ് കണ്ടത്. ദീലിപ്-കാവ്യ കൂട്ടുകെട്ടിലെ വെള്ളരിപ്രാവിന്‍റെ ചങ്ങാതിയായിരുന്നു കഴിഞ്ഞ ക്രിസ്മസ് കാലത്തെ സൂപ്പര്‍ താര ചിത്രങ്ങളില്‍ തമ്മില്‍ ഭേദം. പക്ഷേ ഇതിനെ യെല്ലാം മറികടന്ന് അന്ന് തിയറ്ററുകളില്‍ നേട്ടം കൊയ്തതാകട്ടെ വി.കെ.പ്രകാശിന്‍റെ ബ്യൂട്ടിഫുള്‍ എന്ന ചിത്രമാണേ്. ക്രിസ്മസിന് വളരെ മുന്പ് ഡിസംബര്‍ ആദ്യം റിലീസ് ചെയ്ത ബ്യൂട്ടിഫുള്‍ കഴിഞ്ഞ പുതുവര്‍ഷാരംഭം വരെ നിറഞ്ഞോടുകയും ചെയ്തു. പക്ഷേ ഈ ക്രിസ്മസും പുതുവര്‍ഷവും വീണ്ടും മലയാള സിനിമയിലെ രണ്ട് എെക്കണ്‍ താരങ്ങളുടെ ആവേശ പോരാട്ടത്തിനാണ് സാക്ഷിയാവുന്നത്.

രഞ്ജിത്തിന്‍റെ തിരക്കഥയില്‍ ജി.എസ്.വിജയന്‍ സംവിധാനം ചെയ്ത ബാവൂട്ടിയുടെ നാമത്തില്‍ ഒരു രഞ്ജിത്ത് ചിത്രം എന്ന നിലയിലാണ് മാര്‍ക്കറ്റ് ചെയ്‌യപ്പെടുന്നത്. പോസ്റ്ററുകളിലെ വാചകവും അങ്ങനെ തന്നെ. മമ്മൂട്ടിയും ആരാധകരും ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന ചിത്രമാണിത്. കഥ തന്നെയാണു താരം. വാല്‍ സല്യം, രാപ്പകല്‍ തുടങ്ങി കുടുംബ ബന്ധങ്ങളിലെ സ്‌നേഹത്തിന്‍റേയും ത്യാഗത്തി ന്‍റേയുമെല്ലാം കഥ പറയുന്ന മമ്മൂട്ടി ചിത്രങ്ങളുടെ ഗണത്തില്‍പ്പെടുത്താവുന്ന താണ് ഈ ചിത്രവും. ചിത്രം ലക്ഷ്യം വയ്ക്കുന്നതും കുടുംബ പ്രേക്ഷകരെ തന്നെ. കാവ്യാ മാധവന്‍, റിമി ടോമി, കനിഹ, വിനീത്, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയ മികചെ്ചാരു താരനിരയും ഈ ചിത്രത്തിലുണ്ട്.

പട്ടാള കഥകള്‍ പറഞ്ഞു ശീലിച്ച മേജര്‍ രവിയുടെ കര്‍മ്മയോദ്ധാ പക്ഷേ പട്ടാളം മാറി പൊലീസ് കഥയാണ്. ആക്ഷന്‍ ത്രില്ലര്‍ എന്ന നിലയില്‍ പ്രേക്ഷകനെ ത്രില്ലടിപ്പി ക്കുന്ന ചിത്രം തന്നെ. മോഹന്‍ലാലിന്‍റെ ‘മേജര്‍ മഹാദേവന്‍ സീരിസ് സിനിമകള്‍ ക്കൊടുവില്‍ കര്‍മ്മയോദ്ധായില്‍ മോഹന്‍ലാല്‍ പൊലീസ് ഓഫീസറായാണ് വേഷമിടുന്നത്. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വാര്‍ത്തകളില്‍ നിറയുന്ന കാലത്ത് സമാനമായ ഒരു പ്രമേയം കൈകാര്യം ചെയ്‌യുന്നു എന്നതും ഈ ചിത്രത്തിന് കാലിക പ്രസക്തി വര്‍ധിപ്പിക്കുന്നു. ബിജു മേനോനാണ് ചിത്രത്തിലെ മറ്റൊരു ജനപ്രിയ താരം.

പേരും പ്രമേയവും മുതല്‍ പോസ്റ്ററിലേയും പ്രീ പ്രമോഷനിലേയും പുതുമകള്‍ കൊണ്ടുവരെ വലിയ പ്രതീക്ഷ ഉയര്‍ത്തി തിയറ്ററുകളിലെത്തിയ ചിത്രമാണ് ആഷിക് അബുവിന്‍റെ ടാ തടിയാ.. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, 22 ഫീമെയില്‍ കോട്ടയം എന്നീ ഹിറ്റ് ചിത്രങ്ങളുടെ പിന്നാലെ ആഷിക് ഒരുക്കുന്ന സിനിമ എന്നതും ടാ തടിയയുടെ പ്രതീക്ഷയായിരുന്നു. എന്നാല്‍ ആ സിനിമകളുടെ മികവിലേക്ക് തടിയന്‍മാരുടെ ഈ ചിത്രം എത്തിയില്ല എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. എങ്കിലും ചിത്രം കാണാന്‍ ആളുണ്ട്. 100 കിലോഗ്രാമിന് മുകളിലുള്ളളര്‍ക്ക് ചിത്രത്തിന്‍റെ റിലീസ് ദിവസം സൗജന്യ ടിക്കറ്റ് നല്‍കുന്നതുള്‍പ്പടെയുള്ള പ്രമോഷന്‍ പരിപാടികളും ശ്രദ്ധിക്കപ്പെട്ടു. തടിയ നായ ശേഖര്‍ മേനോന്‍ നായകനാവുന്ന ചിത്രത്തില്‍ ആന്‍ ആഗസ്റ്റിനാണ് നായിക. നിവിന്‍ പോളിയും ഒരു ശ്രദ്ധേയ വേഷത്തിലുണ്ട്.

ബി. ഉണ്ണികൃഷ്ണന്‍ ചിത്രം എന്നതാണ് എെ ലൗ മീയുടെ മുഖ്യ ആകര്‍ഷണം. പ്രണയവും ത്രില്ലറും ഒത്തുചേരുന്ന ചിത്രം. ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, ഇഷ തല്‍വാര്‍, അനൂപ് മേനോന്‍ എന്നിവരാണ് നലെ്ലാരു പങ്ക് വിദേശത്ത് ചിത്രീകരിച്ച ഈ സിനിമയിലെ താരങ്ങള്‍. തിയറ്റുകളില്‍ തുടരുന്ന മറ്റു മലയാള ചിത്രങ്ങളില്‍ ദിലീപിന്‍റെ മൈ ബോസ് തന്നെയാണ് ഇപ്പോഴും പണം വാരുന്നത്. ചേട്ടായീസ്, 101 വെഡ്ഡിങ്സ്, മദിരാശി, മാറ്റിനി എന്നീ ചിത്രങ്ങള്‍ പലയിടത്തും റിലീസിങ് സെന്‍ററുകള്‍ വിട്ടുകഴിഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ 10 മലയാള സിനിമകള്‍ റിലീസ് ചെയ്ത സ്ഥാനത്ത് ഇത്തവണ ഇതിനകം 11 ചിത്രങ്ങളാണ് തിയറ്ററുകളിലെത്തിയത്. സിനിമാ സംഘടനാ വിഷയത്തിലെ വിവാദ നായകനായ വിനയന്‍ സംവിധാനം ചെയ്ത ഡ്രാക്കുള ഈ ക്രിസ്മസ് മല്‍സരത്തിനെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇനി പുതുവര്‍ഷത്തിലേ തിയറ്ററുകളിലെത്തൂ എന്നാണ് വിവരം.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു