Are you unable to read text? Download FontHide
തിരയുക

ജോസ് തെറ്റയില്‍ രാജിവയ്ക്കില്ല

തിരുവനന്തപുരം• ലൈംഗികാരോപണം നേരിടുന്ന ജോസ് തെറ്റയില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല. തെറ്റയിലിന്‍റെ രാജി ആവശ്യപ്പെടേണ്ടതിലെ്ലന്ന് എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. രാജിവയ്‌ക്കേണ്ടതിലെ്ലന്ന ജനതാദള്‍ എസ് തീരുമാനത്തിന് എല്‍ഡിഎഫ് യോഗം പിന്തുണ നല്‍കുകയായിരുന്നു. രാജിക്കാര്യം ജനതാദളിന് തീരുമാനിക്കാമെന്ന നിലപാടാണ് ഇടതുമുന്നണി നേതാക്കള്‍ സ്വീകരിച്ചത്. രാജിവേണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും അഭിപ്രായപ്പെട്ടിരുന്നു.

തെറ്റയിലിന് ധാര്‍മികവും രാഷ്ട്രീയവുമായ പിന്തുണ നല്‍കാന്‍ ഇന്നു രാവിലെ ചേര്‍ന്ന ജനതാദള്‍ എസ് യോഗം തീരുമാനിച്ചിരുന്നു. പാര്‍ട്ടി ചെയര്‍മാന്‍ മാത്യു ടി.തോമസും തെറ്റയില്‍ രാജിവയ്‌ക്കേണ്ടതിലെ്ലന്ന നിലപാട് സ്വീകരിച്ചു. തീരുമാനം എല്‍ഡിഎഫ് യോഗത്തെ അറിയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജനതാദള്‍ എസിന്‍റെ തീരുമാനത്തോട് ഇടതുമുന്നണി അനുകൂല നിലപാടെടുത്തത്.

സമാനമായ ആരോപണങ്ങള്‍ മുന്‍പും പൊതുപ്രവര്‍ത്തകര്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ടെന്ന് ജനതാദള്‍ എസ് വിലയിരുത്തി.   മന്ത്രിസ്ഥാനം രാജിവച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആരും എംഎല്‍എ സ്ഥാനം രാജിവച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ എന്തിന് തെറ്റയില്‍ മാത്രം രാജിവയ്ക്കണമെന്നാണ് യോഗം അഭിപ്രായപ്പെട്ടത്. കേസ് അന്വേഷണം നടക്കുകയാണ്. നിരപരാധിത്വം തെളിക്കാന്‍ കഴിയുമെന്നു ജോസ് തെറ്റയില്‍ പറഞ്ഞിട്ടുണ്ടെന്നും യോഗം വിലയിരുത്തി. തെറ്റയില്‍ രാജിവയ്‌ക്കേണ്ട കാര്യമിലെ്ലന്ന നിലപാടാണ് ജനതാദള്‍ എസ് കേന്ദ്രനേതൃത്വവും സ്വീകരിച്ചത്.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു