Are you unable to read text? Download FontHide
തിരയുക

ചുരം കടന്ന് ചൂടുകാറ്റ്

കേരളത്തിന്‍റെ പല സ്ഥലങ്ങളിലും ഇപ്പോള്‍ പണ്ടില്ലാത്ത വിധം കാറ്റു ശക്തം. പലയിടത്തും വിന്‍ഡ് മില്ലുകള്‍ സ്ഥാപിക്കാന്‍ പറ്റാവുന്ന തരത്തില്‍ കാറ്റുള്ളതായി വിദഗ്ധര്‍. തമിഴ്നാടും കര്‍ണാടകയും പോലെ, താരതമ്യേന വരണ്ട പ്രദേശങ്ങളിലുള്ളതു പോലെ കാറ്റു കേരളത്തിലുമുണ്ടാകുന്നതൊരു സൂചകമാണ്. മരുവല്‍ക്കരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നതിന്‍റെ ശക്തമായ സൂചന. പാലക്കാട് അടക്കമുള്ള ചുരങ്ങളിലൂടെയാണു കേരളത്തിലേക്കു പ്രധാനമായും കാറ്റെത്തുന്നത്.

കൂടാതെ, തമിഴ്നാടുമായി അതിരു പങ്കിടുന്ന പലയിടങ്ങളിലൂടെയും ഇപ്പോള്‍ വരണ്ട കാറ്റു നുഴഞ്ഞുകയറുന്നു. കാറ്റിനെ തടുക്കുന്ന കോട്ടകളായ മരവും മലയുമൊക്കെ നശിപ്പിക്കുന്പോള്‍ നമ്മളറിയണം, മരുഭൂമിയിലേക്കുള്ള യാത്രയ്ക്കു നമ്മള്‍ തന്നെ വേഗംകൂട്ടുകയാണെന്ന്.  

വരുമോ കൊടുംവരള്‍ച്ച ?   
പത്തുകൊല്ലം കൂടുന്പോള്‍ ഒരു കൊടുംവരള്‍ച്ച _ ലോകത്തു പലയിടത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ പ്രതിഭാസത്തെക്കുറിച്ചു മലയാളികള്‍ പേടിക്കേണ്ട വര്‍ഷം ഇതാണ്. ദശാബ്ദ വരള്‍ച്ചയെന്ന ഈ ഭീതി നമ്മെ തുറിച്ചുനോക്കുകയാണ്.

1993ലെ വരള്‍ച്ചയ്ക്കു ശേഷം കേരളം കണ്ട രൂക്ഷമായ വളര്‍ച്ച 2003 _ 2004 കാലത്തായിരുന്നു. മുന്‍ അനുഭവം ആവര്‍ത്തിച്ചാല്‍ കൊടുംവരള്‍ച്ചയുടെ വര്‍ഷം ഇതാണ്. 2012 മുതല്‍ തന്നെ കേരളത്തില്‍ വീണ്ടും വരള്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത് വരാന്‍പോകുന്ന കൊടുംവരള്‍ച്ചയുടെ ലക്ഷണമാണോയെന്ന ആശങ്കയിലാണു ശാസ്ത്രലോകം. സൗരചക്രത്തിലെ വ്യത്യാസമാണു പത്തുവര്‍ഷം കൂടുന്പോഴുള്ള വരള്‍ച്ചയ്ക്കു കാരണമെന്നു കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള, വയനാട്ടിലെ അന്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്‍റെ പഠനം പറയുന്നു.

കാറ്റില്‍ വരുന്ന വ്യതിയാനം മൂലം മഴയുടെ കുറവു സംഭവിക്കുന്നതും കാരണമാണ്. കേരളത്തില്‍ 25 ശതമാനത്തോളം കുറവു മഴ രേഖപ്പെടുത്തിയതും വരാന്‍പോകുന്ന വരള്‍ച്ചയുടെ സൂചനയാണ്. ഇന്‍റര്‍നാഷനല്‍ പാനല്‍ ഫോര്‍ ക്ലൈമറ്റ് ചേഞ്ചിന്‍റെ പഠനപ്രകാരം ഓരോ വര്‍ഷവും അന്തരീക്ഷ താപനില .04 ഡിഗ്രി സെല്‍ഷ്യസ് ഉയരുന്നുണ്ട്. വയനാട് പോലുള്ള ജില്ലകളില്‍ പോലും ഇതേ അളവില്‍ അന്തരീക്ഷതാപനില ഉയരുന്നതു ശുഭസൂചനയല്ല. പൊതുവേ തണുപ്പുള്ള ജില്ലയെന്ന് അറിയപ്പെടുന്ന വയനാട്ടില്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയര്‍ന്ന ദിവസങ്ങളുണ്ട്. അതിശൈത്യവും അത്യുഷ്ണവും തമ്മില്‍ താപനിലയില്‍ ഉണ്ടാകുന്ന അന്തരം പത്തില്‍ കൂടിയാല്‍ അതു മരുഭൂവല്‍ക്കരണത്തിന്‍റെ സൂചനയായി കണക്കാക്കാറുണ്ട്.കൊല്ലം ജില്ലയിലെ പുനലൂരില്‍ പകല്‍ 36 ഡിഗ്രിയും രാത്രി 20 ഡിഗ്രിയും ഇവ തമ്മിലുള്ള വ്യത്യാസം 16 ഡിഗ്രിയുമാണ്. തണുപ്പുകാലമായി അറിയപ്പെടുന്ന ഡിസംബറില്‍ പാലക്കാട്ട് രണ്ടുപേര്‍ക്കു സൂര്യതാപത്തില്‍ പൊള്ളലേറ്റു. മാര്‍ച്ച് _ ഏപ്രില്‍ മാസങ്ങളിലാണു സാധാരണ ഇതു സംഭവിക്കാറ്. അള്‍ട്രാവയലറ്റ് രശ്മികളുടെ അളവു കഴിഞ്ഞവര്‍ഷം പാലക്കാടു മേഖലയില്‍ മറ്റിടങ്ങളെക്കാള്‍ കൂടുതലായിരുന്നു. തിരുവനന്തപുരം, ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിലൊഴികെ കുത്തിക്കയറുന്ന ചൂടിനു കാരണമാകുന്ന സൂര്യരശ്മികളുടെ (യുവിഎ) അളവ് ഇന്നലെ ഒന്‍പതു യൂണിറ്റാണു രേഖപ്പെടുത്തിയത്. ഈ കാലയളവില്‍ ശരാശരി എട്ടു യൂണിറ്റില്‍ താഴെയാണ് ഉണ്ടാകാറ്.  

ഖജനാവുകള്‍ തകര്‍ക്കുന്നു   
മല, പാറക്കെട്ട്, തണ്ണീര്‍ത്തട ചതുപ്പ് എന്നീ മൂന്നു ഖജനാവുകളിലാണു പ്രകൃതി ജലം സൂക്ഷിക്കുന്നത്. ഇവ നശിക്കുന്നതിന്‍റെ അപകടം നമ്മള്‍ തിരിച്ചറിയുന്നില്ല. പാടവും പറന്പും കുന്നുകളും ജലാശയങ്ങളും ഇടകലര്‍ന്നതാണു കേരളത്തിന്‍റെ ഭൂപ്രകൃതി. ഭക്ഷ്യസുരക്ഷയും കാലാവസ്ഥയും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഭൂപ്രകൃതിയിലുണ്ടാകുന്ന മാറ്റം കാലാവസ്ഥയെ ബാധിക്കുന്നുണ്ടെന്നു തീര്‍ച്ച. ഒരേക്കര്‍ പാടത്ത് ഒരടി കനത്തില്‍ പ്രകൃതി സംഭരിക്കുന്ന വെള്ളത്തിന്‍റെ അളവ് 1240 ഘനമീറ്റര്‍. വയല്‍ മൂടിയാല്‍ നാടു വറ്റും. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ, ദേവികുളങ്ങര ഭാഗങ്ങളില്‍ കടലിനും കായലിനുമിടയിലുള്ള തുരത്തുകളില്‍ ശുദ്ധജലം നിറഞ്ഞ കുളങ്ങളുണ്ട്. പക്ഷേ, ജനുവരി ആയപ്പോഴേ ഇവയില്‍ മിക്കതും വറ്റിയതായി പരിസ്ഥിതി നിരീക്ഷകനായ രാജീവ് ആറാട്ടുപുഴ.  

ചില സസ്യങ്ങളും ഭീഷണി   
കേരളത്തിന്‍റെ ജലസന്പത്തിനെ ശ്വാസംമുട്ടിക്കുന്നതില്‍ ആഫ്രിക്കന്‍ പായലിനും കുളവാഴയ്ക്കും മാത്രമല്ല പങ്ക്. കബോംബ എന്ന ജലസസ്യവും വ്യാപകം. 89 തരം വിവിധ സസ്യങ്ങളാണു ജൈവസന്പത്തിനു ഭീഷണി. കാട്ടുതീയ്ക്കു പ്രധാന കാരണമായി കൊങ്ങിണി എന്നും വേലിപ്പരുത്തിയെന്നും പേരുള്ള ലാന്‍റന എന്ന കളസസ്യം നാട്ടില്‍ പടരുന്നു. അലങ്കാരചെ്ചടിയായി പലരും ഇതിനെ വളര്‍ത്തുന്നുണ്ട്. കമ്യൂണിസ്റ്റ് പച്ച, പാര്‍ത്തീനിയം, അക്കേഷ്യ തുടങ്ങിയ സസ്യങ്ങളും ആഫ്രിക്കന്‍ ഒച്ച് പോലുള്ള ജീവികളും തിലോപ്പിയ പോലുള്ള മത്സ്യങ്ങളും പ്രശ്നക്കാര്‍. വെള്ളം വന്‍തോതില്‍ വലിചെ്ചടുക്കുന്ന യൂക്കാലിയും ഗ്രാന്‍റിസും പലയിടത്തും വരള്‍ച്ചയ്ക്കു കാരണമാകുന്നു.

ശാസ്താംകോട്ട കായലിന്‍റെ കൊലയാളികള്‍
മണലൂറ്റും മഴക്കുറവും ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉല്‍ക്ക പതിചേ്ചാ അഗ്നിപര്‍വത സ്‌ഫോടന ഫലമായോ ഉണ്ടായതെന്നു കരുതപ്പെടുന്ന ശാസ്താംകോട്ട കായല്‍ കേരളത്തിന്‍റെ തനതു ഭൂപ്രകൃതിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. കരിമീനും 72 ഇനം മറ്റു മത്സ്യങ്ങളും ഇവിടെ വളരുന്നു. ഇരുപതോളം കുന്നുകളുടെ മധ്യത്തില്‍ ഒരു നക്ഷത്രവിളക്കിന്‍റെ രൂപത്തില്‍ കിടക്കുന്ന തടാകം വെള്ളം കുറഞ്ഞതോടെ മധ്യഭാഗത്തേക്കു മാത്രമായി ചുരുങ്ങുകയാണ്. പ്രതിദിനം അഞ്ചുകോടി ലീറ്റര്‍ വെള്ളമാണ് ഏകദേശം അഞ്ചുലക്ഷത്തോളം പേര്‍ക്ക് ഇവിടെ നിന്നു വിതരണം ചെയ്‌യുന്നത്.ഏഴരക്കോടി രൂപയുടെ വെള്ളം ജല അതോറിറ്റി ഒരുവര്‍ഷം വില്‍ക്കുന്നുണ്ടെങ്കിലും റംസാര്‍ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച തടാകം സംരക്ഷിക്കാന്‍ ആരും ഒന്നും ചെയ്‌യുന്നില്ലെന്നു തടാക സംരക്ഷണ സമിതി വൈസ് ചെയര്‍മാനും ബ്ളോക്ക് അംഗവുമായ തുണ്ടില്‍ നൗഷാദ്. 1991ലെ മഴക്കാലത്താണ് ഇതിനു മുന്‍പു ശാസ്താംകോട്ട നിറഞ്ഞത്. ഇനി ഇതുപോലെയൊരു മഴക്കാലം വന്നാലേ കായല്‍ നിറയൂ എന്നു ജല അതോറിറ്റി എന്‍ജിനീയര്‍ ഡി. ജെയിംസ്. കല്ലടയാറിന്‍റെ ഭാഗമായ പടിഞ്ഞാറെ കല്ലടയിലെ വ്യാപക മണലൂറ്റും ഖനനവും ചെളിയെടുപ്പും നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല. കൊല്ലത്തിന്‍റെ കുട്ടനാട് എന്നറിയപ്പെടുന്ന പ്രദേശമാണു പടിഞ്ഞാറേ കല്ലട. ചെളിയെടുപ്പു വ്യാപകമായതോടെ നെല്ലും വയലും ഇവിടെ ഓര്‍മ മാത്രം.

രാജഗിരി _ കുതിരമുനന്പ് ഭാഗത്ത് ഏക്കര്‍കണക്കിനു കായല്‍ കരയായി. മത്സ്യം കുറഞ്ഞതോടെ ഉപജീവനം പ്രതിസന്ധിയിലായ നാനൂറു കുടുംബങ്ങള്‍ ഇവിടെയുണ്ടെന്ന് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളായ മനക്കര അരുണ്‍ ഭവനില്‍ എസ്. ജോയിയും ജിലുഭവനില്‍ യേശുദാസനും പറഞ്ഞു.  

വറ്റുന്ന ജലസംഭരണികള്‍
സംസ്ഥാനത്തെ ജലസംഭരണികളിലെ ജലനിരപ്പ് അനുദിനം താഴുന്നു. ജലവിഭവ വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള 19 അണക്കെട്ടുകളില്‍ 43% വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. വൈദ്യുതി വകുപ്പിന്‍റെ കീഴിലുള്ള 16 അണക്കെട്ടുകളില്‍ അവശേഷിക്കുന്നതു 39.96 ശതമാനം. ഇതില്‍ നല്ലഭാഗം ‘കരുതല്‍ സംഭരണത്തിനായി മാറ്റുന്നതോടെ ജലലഭ്യത പിന്നെയും താഴും.

ജലസേചനത്തിനും കുടിവെള്ളത്തിനും കേരളം ആശ്രയിക്കുന്ന ജലവിഭവ വകുപ്പിന്‍റെ അണക്കെട്ടുകളിലെ ജലസന്പത്ത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 30% കുറവാണ്. ജലസേചനത്തില്‍ സംസ്ഥാനത്തെ വലിയ അണക്കെട്ടായ മലന്പുഴയില്‍ കുടിവെള്ളം മാത്രമാണു ശേഷിക്കുന്നത്. എങ്കിലും ഒരാഴ്ചകൂടി രണ്ടാംവിള നെല്‍ക്കൃഷിക്കു വെള്ളം നല്‍കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. കുറ്റ്യാടിയില്‍ മാത്രമാണു കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 28% അധികം വെള്ളമുള്ളത്.  

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു