Are you unable to read text? Download FontHide
തിരയുക

കൊച്ചിയുടെ പച്ചവര

കേരളത്തിനും ഇന്ത്യയ്ക്കും പുതുമയായി രാജ്യത്തിന്‍റെ ആദ്യ ബിനാലെ കൊച്ചിയില്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്പോള്‍ അതിന്‍റെ ഹരിതചിത്രങ്ങളിലൂടെ...ബിനാലെ.. പേരു കേള്‍ക്കുന്പോള്‍ തന്നെ മനസ്സില്‍ ഒരു പുഴയൊഴുകും പോലെ തോന്നുന്നുണ്ടോ? അലെ്ലങ്കില്‍ ഒരിളം കാറ്റിന്‍റെ തലോടല്‍? ഉത്തരമെന്തായാലും ഇന്ത്യയുടെ ആദ്യ ബിനാലെയ്ക്ക് പറയാന്‍ കുറേ പച്ചപ്പ് മണക്കുന്ന കഥകളുണ്ട്. കൊച്ചിയിലെ കോണ്‍ക്രീറ്റ് കാടുകള്‍ പിന്നിട്ട് ഫോര്‍ട്ട് കൊച്ചിയിലെ ബിനാലെ വേദികളിലെത്തുന്പോള്‍ തന്നെ ‘പച്ച വര തെളിയുകയായി.

ഹരിതസ്പര്‍ശം
ചുറ്റും കാണുന്നതിലെല്ലാം പ്രകൃതിയുടെ ഒരു കയെ്‌യാപ്പ് ഇവിടെ കാണാം. പ്ളാസ്റ്റര്‍ ഓഫ് പാരിസും കോണ്‍ക്രീറ്റുമല്ല, മുളയും ഓലയും ഓടും കളിമണ്‍ കഷണങ്ങളുമൊക്കെയാണ് ഇവിടെ കലയുടെ കഥ പറയുക. പ്രധാന വേദിയായ ആസ്പിന്‍വാളിലെ കവാടം കടന്ന് ഉള്ളിലെത്തുന്പോള്‍ ആദ്യം ശ്രദ്ധയില്‍പെടുക മുളയില്‍ തീര്‍ത്ത കൊടിമരമാകും. പ്രകൃതിയില്‍ നിന്നുയിര്‍കൊണ്ട് പ്രകൃതിയിലേക്ക് മടങ്ങുന്ന കലാമേളയുടെ അഭിമാനസ്തംഭം. തൊട്ടടുത്തായി മുളയും ഓലയും മേഞ്ഞ പവിലിയന്‍. ബിനാലെയോട് അനുബന്ധിച്ച് വിശ്വപ്രസിദ്ധ കലാകാരന്മാര്‍ പങ്കെടുക്കുന്ന പ്രഭാഷണ പരന്പരകള്‍ മുന്നേറുന്നത് പ്രകൃതിയുടെ തണുപ്പേറ്റ് മയങ്ങുന്ന ഈ പവിലിയനിലാണ്. പവിലിയന് ഇടതുവശത്തായി രണ്ടു തെങ്ങില്‍ ചേര്‍ത്തു കെട്ടിയ ഒരു ആകാശ മുട്ടയുണ്ട്. ബാംഗ്ലൂരില്‍ നിന്നുള്ള കലാകാരന്‍ ശ്രീനിവാസ് പ്രസാദ് നിര്‍മ്മിച്ചിരിക്കുന്ന ഈ ഇന്‍സ്റ്റലേഷന്‍റെ പേര് ഇറേസ്. മുളയും വള്ളിയും ചേര്‍ത്തു കെട്ടി ബെയ്ജിങ്ങിലെ കിളിക്കൂട് സ്‌റ്റേഡിയം മാതൃകയില്‍ പണിത ഈ ഇന്‍സ്റ്റലേഷനില്‍ എല്ലാം പ്രകൃതി മയം.

മണ്ണിലേക്ക് മടങ്ങാം
കാഴ്ച കണ്ടു കടന്നു ചെല്ലുക അമര്‍ കന്‍വറിന്‍റെ മള്‍ട്ടിമീഡിയ എക്സിബിഷന്‍ റൂമില്‍. സംഗതി മള്‍ട്ടിമീഡിയ ആണെങ്കിലും എക്സിബിഷന്‍ മുറിയുടെ ഒരു ഭിത്തി നിറയെ ചെറിയ ഹോള്‍ഡറുകളിലായി നിരത്തിയിരിക്കുന്നത് ഒറീസയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശേഖരിച്ച 266 ഇനം നെല്‍വിത്തുകള്‍. വിശപ്പിന്‍റെ ആദ്യപാഠങ്ങള്‍ പകര്‍ന്ന് മണ്ണിലേക്ക് മടങ്ങാനുള്ള കലയുടെ ആഹ്വാനം. കലയുടെ കൂടുതല്‍ അദ്ഭുതങ്ങള്‍ക്കായി ചുറ്റിത്തിരിയുന്പോള്‍ വന്നെത്തുക ശബ്ദം കൊണ്ടാകര്‍ഷിക്കുന്ന ഓസ്‌ട്രേലിയക്കാരന്‍ ഡിലന്‍ മാര്‍ട്ടോറലിന്‍റെ മുന്നിലാകും. ആദിയില്‍ വചനമുണ്ടായെന്ന ധ്യാന‰ാേകവുമായി ആദ്യ മുറിയില്‍ കടന്നാല്‍ കേള്‍ക്കാം ജലതരംഗത്തിന്‍റെ പുനരാവിഷ്ക്കാരം. ജലത്തില്‍ നിന്ന് ജീവന്‍ മാത്രമല്ല സംഗീതവും ഉണ്ടാക്കാം എന്ന മനുഷ്യന്‍റെ കണ്ടെത്തലിന്‍റെ പകര്‍പ്പ്. മറ്റൊരു മുറിയില്‍ നിറയെ പാഴ്‌വസ്തുക്കള്‍ ഒരുക്കുന്ന സംഗീതമാണ് മുഴങ്ങുന്നത്. തൂങ്ങിയാടുന്ന തകരപ്പാട്ടയും ചട്ടിയിലെ പാഴ്‌ചെടിയും വഴിയില്‍ ഉപേക്ഷിച്ച പ്ളാസ്റ്റിക് കുപ്പിയുമെല്ലാം തൊട്ടാല്‍ പൊഴിക്കുന്നത് നഗരത്തിന്‍റെ വിവിധ സ്വരങ്ങള്‍. ആസ്പിന്‍വാള്‍ പരിസരത്തു നിന്നുള്ള പാഴ്‌വസ്തുക്കള്‍ മാത്രം ഉപയോഗിച്ചാണ് ഡിലന്‍റെ ഇന്‍സ്റ്റലേഷന്‍ പരീക്ഷണം.

കുരുമുളകിന്‍റെ മണം പിന്തുടര്‍ന്നു ചെന്നാല്‍ വിവാന്‍ സുന്ദരത്തിനു സമീപമെത്താം. പൊട്ടിയ കളിമണ്‍ കഷണങ്ങളും അതിനു മീതേ തൂകിയ കുരുമുളകുമായി വിവാന്‍ ഒരുക്കുന്നത് മുസിരിസ് പൈതൃകചിത്രം. പലായനത്തിന്‍റെ കഥ പറയുന്ന സുബോധ് ഗുപ്തയുടെ വലിയ കെട്ടുവെള്ളം ഇന്‍സ്റ്റലേഷനും പ്രകൃതിയുടെ സംഹാരശക്തിയുടെ നേര്‍സാക്ഷ്യമാകും. വാസ്‌കോഡ ഗാമയുടെ ക്രൂരതകളുടെ കഥ പറയാന്‍ റിഗോ 23 എന്ന പോര്‍ച്ചുഗല്‍ കലാകാരന്‍ ഉപയോഗിച്ചത് മുളയും കയറും കൊണ്ട് കപ്പലിന്‍റെ ആകൃതിയില്‍ തീര്‍ത്ത ഇന്‍സ്റ്റലേഷന്‍. സുഗന്ധദ്രവ്യങ്ങളുടെ മണവുമായി തൊട്ടറിയാവുന്ന ഇന്‍സ്റ്റലേഷനാണ് ഏണസ്‌റ്റോ നെറ്റോ മൊയ്തൂസ് ഹെറിറ്റേജില്‍ കാഴ്ചവയ്ക്കുന്നത്. ഇത്തരത്തില്‍ ബിനാലെ വേദികളില്‍ ചെലവിടുന്ന ഓരോ നിമിഷവും കാഴ്ചക്കാരന്‍റെ മനസ്സിലൂടെ പ്രകൃതി അതിന്‍റെ വിവിധ ഭാവങ്ങളില്‍ നൃത്തം വയ്ക്കും.

പ്രകൃതിയുടെ പൊക്കിള്‍ക്കൊടി ബന്ധം
കൊച്ചി-മുസിരിസ് ബിനാലെയുടെ തായേ്‌വരുകള്‍ തേടി ചെന്നാല്‍ ഒരാളെത്തുക പ്രകൃതിയുടെ മറ്റൊരു ഭാവപകര്‍ച്ചയിലാകും. കൊച്ചി നഗരത്തില്‍ നിന്നു 30 കിലോമീറ്റര്‍ ദൂരെ ഇപ്പോഴത്തെ വടക്കന്‍ പറവൂര്‍-കൊടുങ്ങല്ലൂര്‍ പ്രദേശത്തായിരുന്നു ‘മുസിരിസ്  പൈതൃക നഗരം. ബിസി ഒന്നാം നൂറ്റാണ്ടില്‍ തിരക്കേറിയ ഒരു തുറമുഖ നഗരമായിരുന്നു ഇവിടമെന്ന് കരുതപ്പെടുന്നു. എഡി 1341 ല്‍ പെരിയാറില്‍ ഉണ്ടായ ഒരു വെള്ളപ്പൊക്കത്തില്‍ മുസിരിസ് നശിക്കുകയും കൊച്ചി ഒരു തുറമുഖമായി ഉയര്‍ന്നു വരികയും ചെയ്തതായാണ് വിശ്വാസം. മുസിരിസ് കൂടി ചേര്‍ന്നാലെ കൊച്ചിയുടെ ചരിത്രം പൂര്‍ണ്ണമാകൂ. അതിനാലാണ് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ബിനാലെയിലേക്ക് മുസിരിസും ഉള്‍ചേ്ചര്‍ക്കപ്പെട്ടത്.  പ്രകൃതി അന്നു മാറ്റി വരച്ച ഭൂമിയുടെ ക്യാന്‍വാസില്‍ ചവിട്ടി നിന്നു കൊണ്ട് ബിനാലെ എന്ന കലാമേള പകര്‍ന്നു തരുന്ന പ്രകൃതി പാഠങ്ങള്‍ തുടരുകയാണ്.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു