Are you unable to read text? Download FontHide
തിരയുക

കൂടിയാട്ടത്തിന്‍റെ കൂട്ടുകാരി

അരങ്ങില്‍ കളി തീരുന്പോള്‍ മുഖച്ചമയങ്ങളും വേഷാലങ്കാരങ്ങളും അഴിച്ചുവച്ച് വിശ്രമിക്കാന്‍ സംഗീതയ്ക്കു സമയമില്ല. കൃഷ്ണനും കംസനും പൂതനയുമെല്ലാം കാത്തിരിപ്പുണ്ട്. അടുത്തകഥ ആടിയുറപ്പിക്കാനുണ്ട്. അതിനിടയില്‍ ഒരു വര്‍ഷം ഇനി മനസ്സില്‍ മറ്റൊന്നിനും ഇടമില്ല. ശ്രീകൃഷ്ണചരിതം പൂര്‍ണമായും ഒരു വര്‍ഷം നീളുന്ന അവതരണത്തിലൂടെ അരങ്ങിലെത്തിക്കുക എന്ന ശ്രമകരമായ യജ്ഞത്തിലാണ് ഈ കൂടിയാട്ടം കലാകാരി. മലബാറില്‍ ക്ഷേത്രത്തിനു പുറത്ത് കൂടിയാട്ടത്തിന്‍റെ ആദ്യഅവതരണവും ഇതുതന്നെ.

ഗുരുവന്ദനം
നങ്ങ്യാര്‍കൂത്തിലെ പ്രതിഭകളായ മാര്‍ഗി സതിയുടെയും ഉഷാ നങ്ങ്യാരുടെയും ശിഷ്യയാണ് കലാമണ്ഡലം സംഗീത. കൂത്തന്പലങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന കൂടിയാട്ടത്തിനു തെക്കന്‍ ജില്ലകളില്‍ ക്ഷേത്രത്തിനു പുറത്ത് വേദി ഒരുങ്ങിയിട്ടുണ്ടെങ്കിലും മലബാറില്‍ ആ നിയോഗം സംഗീതയ്ക്കാണ്. അതിന്‍റെ ആ

…

ാദവും പരിഭ്രമങ്ങളും സംഗീത മറച്ചുവയ്ക്കുന്നില്ല. കൂടിയാട്ടത്തെ ഉപാസിക്കുന്ന സംഗീത വിട്ടുവീഴ്ചയില്ലാത്ത പരിശീലനത്തിന്‍റെ തിരക്കുകളിലാണിപ്പോള്‍.

പത്താം ക്ലാസ് കഴിഞ്ഞാണ് സംഗീതയുടെ നൃത്തപഠനം കൂടിയാട്ടത്തിലേക്കു വഴിമാറിയത്. ഉപരിപഠനത്തിന് കലാമണ്ഡലത്തിലെത്തിയതു വഴിത്തിരിവായി. നാലുവര്‍ഷം നീണ്ട മെയ്‌യഭ്യാസങ്ങളിലൂടെയും മുഖസാധകത്തിലൂടെയും കൂടിയാട്ടത്തെ പ്രണയിച്ചു തുടങ്ങുകയായിരുന്നു ഈ യുവതി. കലാമണ്ഡലത്തിലെ പഠനം കഴിഞ്ഞ് സ്‌കോളര്‍ഷിപ്പോടെ ഉഷാനങ്ങ്യാരുടെ കീഴില്‍ പഠനം. കൂടിയാട്ടത്തിനായി സ്വയം അര്‍പ്പിക്കാന്‍ തീരുമാനിച്ചത് ഈ ദിനങ്ങളിലാണെന്ന് സംഗീത പറയും.

ഒരേവേദി, ഒരുവര്‍ഷം
217 ‰ാേകങ്ങളായി നീണ്ടുകിടക്കുന്ന ശ്രീകൃഷ്ണ ചരിതം 17 ഭാഗങ്ങളായി ഒരു വര്‍ഷത്തിനുള്ളില്‍ ഒരേ വേദിയില്‍ അവതരിപ്പിക്കുകയെന്ന യജ്ഞത്തിന് ഒക്‌ടോബര്‍ 27ന് സംഗീത തുടക്കം കുറിച്ചു കഴിഞ്ഞു. സോപാനസംഗീത കുലപതി ഞെരളത്ത് രാമപ്പൊതുവാളിന്‍റെ ഒാര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന അങ്ങാടിപ്പുറം ഞെരളത്ത് കലാശ്രമമാണ് വേദി. പൂതനാമോക്ഷം, കാളിയമര്‍ദ്ദനം, കംസവധം തുടങ്ങിയ സ്ഥിരം കഥാസന്ദര്‍ഭങ്ങള്‍ക്കു പുറമേ കംസജനനം, മധൂകശാപം, രാസക്രീഡ, കൃഷ്ണാവതാരം തുടങ്ങിയ മുഹൂര്‍ത്തങ്ങളും സംഗീത അരങ്ങിലെത്തിക്കും. മഞ്ചേരി അരയാല്‍പ്പറന്പില്‍ മുരളീധരന്‍റെയും ലീലയുടെയും മകളായ സംഗീതയുടെ കലാജീവിതത്തിനു തണലായി മിഴാവ് കലാകാരന്‍ കൂടിയായ ഭര്‍ത്താവ് കലാമണ്ഡലം രതീഷ്ഭാസ് കൂടെയുണ്ട്.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു