Are you unable to read text? Download FontHide
തിരയുക

കുഞ്ഞന്‍ വന്പന്‍ ഭാരതയാത്ര

ഇന്ത്യയെന്നാല്‍ 79 ദിവസമാണു തോമസ് ചാക്കോയ്ക്ക്. അറുപത്തിമൂന്നാം വയസില്‍ നാനോ എന്ന കുഞ്ഞന്‍കാറില്‍ രാജ്യം ചുറ്റിക്കറങ്ങിയ കൊച്ചി തേവര യോട്ട്ക്ലബ് എന്‍ക്ലേവ് പൂണിത്തറ തോമസ് ചാക്കോയെന്ന വ്യക്തിയില്‍ ഭാരതത്തിന്‍റെ ഭാവം മുഴുവനുണ്ട്.

മേയ് മൂന്നിനു മുംബൈയില്‍ നിന്നാരംഭിച്ച യാത്ര ജൂലൈ 20നു പൂര്‍ത്തിയാക്കുന്പോള്‍ പിന്നിട്ടത് 26,500 കിലോമീറ്റര്‍. ഇതിനിടെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലൂടെയും കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും രാജ്യത്തിന്‍റെ നാലറ്റങ്ങളിലും യാത്ര. ചെലവായതു 1304.91 ലീറ്റര്‍ പെട്രോള്‍. യാത്ര ചെയ്തത് ഏതുമലയിലും കയറിയിറങ്ങുന്ന സ്‌പോര്‍ട്സ് യൂട്ടിലിറ്റി കാറുകളോ റാലികളില്‍ പങ്കെടുത്തു തഴക്കം വച്ച വാഹനങ്ങളോ ആയിരുന്നില്ല. എന്തുകൊണ്ട് നാനോ തിരഞ്ഞെടുത്തുവെന്നു ചോദിച്ചാല്‍ യാത്രയുടെ ത്രില്‍ ആസ്വദിക്കാനെന്നു മറുപടി.

മൂംബൈയിലെ സഹോദരന്‍റെ ഫ്ളാറ്റില്‍ നിന്നാരംഭിച്ച യാത്ര ആദ്യം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെയാണു പോയത്. ഇന്ത്യയുടെ ഭൂപടവും നാനോ അഡ്വഞ്ചര്‍ ഡ്രൈവ് എന്ന അക്ഷരവും കോറിയിട്ട കാറില്‍ നടത്തിയ യാത്രയില്‍ കണ്ട കാഴ്ചകളൊന്നും മറക്കാനാകാത്തവ.

മുംബൈയില്‍ നിന്ന് ഇന്‍ഡോര്‍, ഭോപ്പാല്‍ വഴി മേയ് ഒന്‍പതിന് കൊല്‍ക്കത്തയിലെത്തി. ഇവിടെ നിന്നു ഡാര്‍ജിലിങ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലൂടെ ഭൂട്ടാന്‍ അതിര്‍ത്തി വരെ. അധികൃതരില്‍ നിന്നു ലഭിക്കുന്ന പാസ്് ഉപയോഗിച്ചാണു ഭൂട്ടാനില്‍ പ്രവേശിക്കുക. പട്ടാളത്തിന്‍റെ സഹായവും ലഭിച്ചു. 13നാണു ഭൂട്ടാനില്‍ എത്തിയത്. ഇന്ത്യ - ഭൂട്ടാന്‍ അതിര്‍ത്തിയായ കിബുത്തു വരെ പോകാന്‍ ആയിരുന്നു ആദ്യം തീരുമാനിച്ചത്. പക്ഷേ അവിടെ കൗതുകമുള്ള കാഴ്ചകളില്ലാത്തതിനാല്‍ നേരെ ചൈനയുമായി അതിര്‍ത്തി പങ്കുവയ്ക്കുന്ന തവാങ്ങിലേക്കായി യാത്ര. അരുണാചല്‍ പ്രദേശിലെ ഈ സ്ഥലത്തു 400 വര്‍ഷം പഴക്കമുള്ള ബുദ്ധ ആശ്രമം സ്ഥിതി ചെയ്‌യുന്നു. ബുദ്ധമതത്തെക്കുറിച്ചുള്ള ലോകത്തിലെ രണ്ടാമത്തെ വലിയ ലൈബ്രറി ഇവിടെയാണ്.

തിരിച്ചുള്ള യാത്രയിലാണ് അല്‍പം പ്രയാസം നേരിട്ടത്. തവാങ്- തേസ്പൂര്‍ റോഡിലൂടെയായിരുന്നു മടക്കം. അലിഞ്ഞ ചോക്ലറ്റിന്‍റെ നിറത്തിലുള്ള ചെളി നിറഞ്ഞ വഴി. കാറിന്‍റെ ചക്രങ്ങള്‍ റോഡില്‍ കുടുങ്ങി. തൊട്ടുപിന്നാലെയെത്തിയ വാഹനത്തില്‍ സ്ഥലം എംഎല്‍എയായിരുന്നു. അവരുടെ സഹായത്തോടെ കാര്‍ തള്ളിക്കയറ്റി. 13700 അടി ഉയരമുള്ള സ്ഥലങ്ങളിലൂടെയെല്ലാം ഒരുവിധ കുഴപ്പവും കൂടാതെയാണു വാഹനം പോയത്. തകര്‍ന്ന റോഡുകള്‍ ഏറെ പ്രയാസം സൃഷ്ടിച്ചു. ഇംഫാല്‍- സില്‍ച്ചിന്‍ ഭാഗത്തെ 150 കിലോമീറ്റര്‍ യാത്രചെയ്‌യാന്‍ 10 മണിക്കൂറാണ് വേണ്ടിവന്നത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെല്ലാം പിന്നിട്ട ശേഷമായിരുന്നു ദക്ഷിണേന്ത്യയിലേക്കു കടന്നത്. കേരളത്തില്‍ മൂന്നുദിവസത്തോളം. പിന്നീടു തിരികെ മുംബൈയ്ക്ക്. അവിടെ നിന്നു കശ്മീരിന്‍റെ സൗന്ദര്യത്തിലേക്ക്. അമൃത്സര്‍, വാഗാ ബോര്‍ഡര്‍ അതിര്‍ത്തി, കശ്മീര്‍, ജമ്മു, ലഡാക്ക് എന്നീ വഴികളിലൂടെയായിരുന്നു യാത്ര. ഖാര്‍ദുങ് ലായില്‍ എത്തിയതാണു 79 ദിവസത്തെ യാത്രയില്‍ ഏറ്റവും അവിസ്മരണീയമെന്നു തോമസ് ചാക്കോ പറയുന്നു. വാഹനങ്ങള്‍ക്കു പോകാന്‍ സാധിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡാണിത്. 18,380 അടി ഉയരത്തിലുള്ള ഈ ഭാഗം എത്തിയതാണു യാത്രയിലെ ഏറ്റവും മികച്ച മുഹൂര്‍ത്തം.

ശ്രീനഗര്‍- കാര്‍ഗില്‍ യാത്രയില്‍ സോജി ലാ എന്ന സ്ഥലത്തും ഏറെ ക്ലേശകരമായിരുന്നു യാത്ര. അമര്‍നാഥ് തീര്‍ഥാടകരുടെ വാഹനമെല്ലാം നിറഞ്ഞ വഴിയിലൂടെയുള്ള ഡ്രൈവിങ് ശ്രമകരമായിരുന്നു. നമ്മുടെ നാട്ടില്‍ വഴി മോശമായി കിടക്കുന്ന അവസരങ്ങളില്‍ വാഹനത്തെ മറികടക്കാന്‍ ആരും ശ്രമിക്കാറില്ല. ഇവിടെ മറിച്ചാണു സ്ഥിതി. ഹൈവേകളില്‍ വാഹനമോടിക്കുന്നതു പോലെയാണു ഇവിടെയും ഡ്രൈവിങ്. അനാവശ്യമായി മറികടക്കുന്നതോടെ മറ്റുവാഹനങ്ങള്‍ക്കു പോകാനും സാധിക്കില്ല. സൈന്യം നിര്‍മിച്ച റോഡിലൂടെ അവര്‍ക്കുപോലും കടന്നുപോകാനാകാത്ത സ്ഥിതിയാണ്.  ഒാക്സിജന്‍ ലഭിക്കാന്‍ ഏറെ പ്രയാസമുള്ള സ്ഥലങ്ങളിലൂടെയായിരുന്നു ഈ ഭാഗത്തെ യാത്ര കൂടുതല്‍. ലേയില്‍ 11,000 അടിയാണ് ഉയരം. 375 രൂപ നല്‍കിയാല്‍ ചെറിയ ഒാക്സിജന്‍ സിലിണ്ടര്‍ ഇവിടെ ലഭിക്കും.

അങ്ങനെ ഹരിദ്വാര്‍, ലക്നൗ- ആഗ്ര- ഡല്‍ഹി റൂട്ടിലൂടെ ഇന്ത്യയുടെ ‘ജോഗ്രഫിക്കല്‍ സെന്‍റര്‍ എന്നറിയപ്പെടുന്ന നാഗ്പൂര്‍ വഴിയാണു മുംബൈയില്‍ മടങ്ങിയെത്തിയത്. എലേ്ലാറയിലെ കൈലാസ് ക്ഷേത്രം, മേഘാലയയില്‍ മരങ്ങളുടെ വേരുകള്‍ ചേര്‍ത്തുണ്ടാക്കിയ പാലം (ലിവിങ് റൂട്ട്), മൗണ്ട് ആബുവിലെ ദില്‍വാല ക്ഷേത്രം എന്നിവയാണു യാത്രയില്‍ ഏറ്റവും ആകര്‍ഷിച്ചത്. യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ ഭാര്യ ഗീത, സഹോദരന്‍ ഏബ്രഹാം ചാക്കോ, മകള്‍ മിറിയം, മകന്‍ രാഹുല്‍, സഹോദരി റബേക്ക, സഹോദരീ ഭര്‍ത്താവ് സി.പി. ഫിലിപ്പ് എന്നിവരും തോമസിനു കൂട്ടായെത്തി.

നാനോ കാര്‍ വിട്ടു നല്‍കിയ ടാറ്റ കന്പനി തന്നെയാണ് ഇന്ധനമടക്കമുള്ള യാത്രചെ്ചലവുകളും വഹിച്ചത്. നാലരലക്ഷത്തോളം രൂപയാണു യാത്രയ്ക്കു ചെലവായത്. യാത്രാനുഭവങ്ങള്‍ ഓരോ ദിവസവും ബേ്ളാഗില്‍ അപ്‌ഡേറ്റ് ചെയ്തിരുന്നു. എന്ന വിലാസത്തില്‍ യാത്രക്കുറിപ്പുകള്‍ വായിക്കാം. അനുഭവങ്ങളെല്ലാം ചേര്‍ത്തു പുസ്തകമാക്കാനുള്ള തയാറെടുപ്പിലാണ് ഇദ്ദേഹം. ഹാരിസണ്‍സ് മലയാളം ലിമിറ്റഡില്‍ കന്പനി സെകട്ടറിയായിരുന്ന തോമസ് ചാക്കോ ഇടക്കാല ചീഫ് എക്സിക്യൂട്ടിവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു