Are you unable to read text? Download FontHide
തിരയുക

കല്‍ക്കരിപ്പാടം: സത്യംതേടി കോടതി

ന്യൂഡല്‍ഹി• സത്യമെന്താണ്? കല്‍ക്കരിപ്പാടം ലൈസന്‍സ് വിതരണ അഴിമതി കേസിന്‍റെ സ്ഥിതി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇനിയും വ്യക്തമായ ഉത്തരം കിട്ടാത്ത ചോദ്യമിതാണ്.

•മാര്‍ച്ച് 12ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേന്‍ പി. റാവല്‍ സുപ്രീം കോടതിയില്‍ പറഞ്ഞത് നാലു ദിവസം മുന്പ് സിബിഎെ നല്‍കിയ സ്ഥിതി റിപ്പോര്‍ട്ട് രാഷ്ട്രീയ ഭരണനേതൃത്വവുമായി പങ്കുവച്ചിട്ടിലെ്ലന്നാണ്.

• സംശയം തോന്നിയ കോടതി, സിബിഎെ ഡയക്ടര്‍ രഞ്ജിത് സിന്‍ഹ സത്യവാങ്്മൂലം നല്‍കാന്‍ പറഞ്ഞു. റിപ്പോര്‍ട്ടിന്‍റെ കരട് രാഷ്ട്രീയ ഭരണനേതൃത്വവുമായി പങ്കുവച്ചതാണെന്ന് സിബിഎെ ഡയറക്ടര്‍ കഴിഞ്ഞ 26ന് കോടതിയെ അറിയിച്ചു.

• ഭാഷയും വ്യാകരണവും പരിശോധിക്കാനാണ് റിപ്പോര്‍ട്ട് കാണാന്‍ നിയമ മന്ത്രി താല്‍പര്യപ്പെട്ടതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടു. അതല്ല, നിയമവശം പരിശോധിക്കാനുള്ള അധികാരമുപയോഗിച്ചാണ് റിപ്പോര്‍ട്ട് ചോദിച്ചതെന്നും വിശദീകരണമുണ്ടായി.

•കഴിഞ്ഞ ദിവസം (29ന്) വിവാദം കൊഴുത്തപ്പോള്‍, ഹരേന്‍ റാവല്‍ അറ്റോര്‍ണി ജനറല്‍ ഗുലാം വഹ്നവതിക്ക് നീണ്ട കത്തെഴുതി. അതില്‍ പറഞ്ഞത് മാര്‍ച്ച് ആറിന് നിയമമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചാണ്. താനും വഹ്നവതിയും മന്ത്രിയെ കണ്ടെന്നും പ്രാഥമിക അന്വേഷണങ്ങളിലൊന്നിന്‍റെ സ്ഥിതി റിപ്പോര്‍ട്ട് മന്ത്രിയെ കാണിചെ്ചന്നും കത്തില്‍ പറഞ്ഞു. വഹ്നവതിയുള്‍പ്പെടെയുള്ളവര്‍ സിബിഎെയോടു ചില നിര്‍ദേശങ്ങള്‍ വചെ്ചന്നും അവയില്‍ ചിലത് സ്വീകരിക്കപ്പെട്ടെന്നും താന്‍ നിര്‍ദേശങ്ങളൊന്നും വച്ചിലെ്ലന്നും റാവല്‍ വിശദീകരിച്ചു.

•വഹ്നവതി ഇന്നലെ സുപ്രീം കോടതിയോടു പറഞ്ഞത്, മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ താനും സന്നിഹിതനായിരുന്നെങ്കിലും റിപ്പോര്‍ട്ടോ അതിന്‍റെ കരടു രൂപമോ അന്നോ ഇതുവരെയോ താന്‍ കണ്ടിട്ടിലെ്ലന്നും ഇനിയൊട്ടു കാണാന്‍ താല്‍പര്യപ്പെടുന്നിലെ്ലന്നുമാണ്.

•കരടു റിപ്പോര്‍ട്ടും അതില്‍ വരുത്തിയ മാറ്റങ്ങളുമെല്ലാം കോടതിയെ അറിയിചെ്ചന്ന് സിബിഎെ ഡയറക്ടര്‍ അവകാശപ്പെടുന്നു. എന്നാല്‍, അത്തരം വിശദാംശങ്ങളിലെ്ലന്നും ആരു പറഞ്ഞിട്ടു മാറ്റങ്ങള്‍ വരുത്തിയെന്നതു പറയുന്നിലെ്ലന്നും കോടതി വ്യക്തമാക്കിക്കഴിഞ്ഞു.

സത്യത്തിനുമേല്‍ കരി പുരളുന്നതു തിരിച്ചറിഞ്ഞെന്നോണം കോടതി ഇന്നലെ സിബിഎെ അഭിഭാഷകനോടു പറഞ്ഞതു ശ്രദ്ധേയമായി: സമയം കൂടുതലെടുത്താലും കുഴപ്പമില്ല, സത്യസന്ധമായ സത്യവാങ്മൂലം നല്‍കണം.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു