Are you unable to read text? Download FontHide
തിരയുക

ഓവര്‍സ്പീഡ് വേണ്ട!

നീണ്ടു നിവര്‍ന്നു കിടക്കുന്ന ദേശീയ പാതയില്‍ തലങ്ങും വിലങ്ങും ഓടുന്ന വണ്ടികളില്‍ ആരാണ് രാജാവ് ? ഹോണ്ട സിറ്റി, പജേറോ, മെര്‍സിഡസ് ബെന്‍സ്, സ്‌കോര്‍പിയോ, ഇന്നോവ, വോക്ക്സ്‌വാഗണ്‍ എന്നൊക്കെ ലിസ്റ്റ് നിരത്താന്‍ വരട്ടെ..ഓവര്‍സ്പീഡിലെത്തി ഓവര്‍സ്മാര്‍ട്ടാകുന്ന ചില അണ്ണന്മാരെ തെളിവുസഹിതം പിടികൂടാന്‍ റോഡരികില്‍ കാത്തു കിടക്കുന്ന മൊബൈല്‍ ഇന്‍റര്‍സെപ്റ്റര്‍ വെഹിക്കിളാണ് ഇപ്പോള്‍ ഹൈവേയിലെ സൂപ്പര്‍താരം.

നൂറിലും നൂറ്റന്പതിലും പറപ്പിചെ്ചത്തി പൊലീസിന്‍റെ തലവെട്ടം കാണുന്പോള്‍ മാത്രം വേഗം കുറച്ച് മര്യാദക്കാരെന്നു നടിക്കുന്ന സൂത്രക്കാര്‍ക്ക് ക്ലിപ്പിടുകയാണ് ഇന്‍റര്‍സെപ്റ്ററിന്‍റെ പ്രധാന പണി. വളവും തിരിവുമില്ലാത്ത റോഡില്‍ ഒന്നര കിലോമീറ്റര്‍ അപ്പുറത്തു വച്ചു തന്നെ വാഹനത്തിന്‍റെ വേഗം പരിശോധിച്ച് അതിവേഗക്കാരെ പിടികൂടുന്ന സംവിധാനമാണ് ഇത്. വാഹനത്തിന്‍റെ ചിത്രത്തിനൊപ്പം സ്പീഡോമീറ്ററിലെ വിവരങ്ങളും ഈ സൂപ്പര്‍ വെഹിക്കിള്‍ പകര്‍ത്തും. അതിവേഗക്കാരുടെ ഉള്ളിലെ ആധിയായ ഇന്‍റര്‍സെപ്റ്റര്‍ വെഹിക്കിളിന്‍റെ വിശേഷങ്ങളിലൂടെ:

രൂപകല്‍പന
ടവേറയിലോ ടാറ്റാ സുമോയിലോ ലേസര്‍ സ്പീഡ് റഡാര്‍ സംവിധാനം സംയോജിപ്പിച്ചാണ് ഇന്‍റര്‍സെപ്റ്റര്‍ രൂപകല്‍പന. വാഹനത്തിന്‍റെ ഡാഷ്‌ബോര്‍ഡിലോ പിന്‍ഭാഗത്തോ ഈ സംവിധാനം ഘടിപ്പിക്കാം. റഡാര്‍ സംവിധാനത്തിനു പുറമേ ലാപ്‌ടോപ്, പ്രിന്‍റര്‍, ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍, മദ്യപിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്ന ആല്‍ക്കോമീറ്റര്‍ എന്നിവയാണ് വാഹനത്തിലുണ്ടാവുക. ദൂരെ നിന്നെത്തുന്ന വാഹനത്തിന്‍റെ നന്പര്‍ പേ്ളറ്റ് അടക്കമുള്ള മുന്‍വശത്തിന്‍റെ ഫോട്ടോയും വേഗവും വാഹനത്തിനകത്തുള്ള എല്‍സിഡി സ്ക്രീനില്‍ തെളിയും. ആവശ്യമെങ്കില്‍ ഇതിന്‍റെ പ്രിന്‍റ് ഒൌട്ട് എടുക്കാനും സാധിക്കും. നിര്‍ത്താതെ പോകുന്ന വണ്ടികളെ നന്പര്‍ നോക്കി വീട്ടിലെത്തി പൊക്കുമെന്ന് ചുരുക്കം.

യന്തിരന്‍ ക്യാമറ
350 ഡിഗ്രിയില്‍ എന്തിരന്‍ സ്‌റ്റൈലില്‍ തിരിയുന്ന സര്‍വൈലന്‍സ് ക്യാമറയാണ് റഡാര്‍ സംവിധാനത്തിന്‍റെ ഹൈലൈറ്റ്. ഇരുവശങ്ങളിലേക്കും പോകുന്ന വാഹനങ്ങളുടെ വേഗനിര്‍ണ്ണയം നടത്താന്‍ സംവിധാനത്തിനു കഴിയുമെങ്കിലും നമ്മുടെ ദേശീയപാതകളില്‍ സാധാരണ ഗതിയില്‍ ഒരു വശത്തേക്കുള്ള നിരീക്ഷണമാണ് നടത്തുക. ഇന്‍ഫ്രാ റെഡ് രശ്മികള്‍ ഉപയോഗിച്ചാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. എല്ലാ കാലാവസ്ഥയിലും രാപകല്‍ വ്യത്യാസമില്ലാതെ ക്യാമറ പ്രവര്‍ത്തിക്കും.

വേണമെങ്കില്‍ വാഹനത്തിന്‍റെ പുറത്തും ഘടിപ്പിക്കാവുന്ന ക്യാമറ വണ്ടിക്കകത്തിരുന്നു നിയന്ത്രിക്കാന്‍ കഴിയും. വാഹനത്തിനുള്ളില്‍ ഇരുന്ന് ക്യാമറ ഉയര്‍ത്താനും താഴ്ത്താനും പലവശങ്ങളിലേക്ക് തിരിക്കാനും കഴിയുമെന്നതിനാല്‍ അറ്റകൈയ്ക്ക് പ്രശ്നബാധിത പ്രദേശങ്ങളിലെ നിരീക്ഷണത്തിനും ഉപയോഗപ്പെടുത്താം.

ഡിജിറ്റല്‍ റെക്കോര്‍ഡിങ് സംവിധാനം
നിശ്ചല ദൃശ്യങ്ങള്‍ക്കു പുറമേ വീഡിയോയും രേഖപ്പെടുത്തി വയ്ക്കാന്‍ ഇന്‍റര്‍സെപ്റ്ററില്‍ സാധിക്കും. 284 മണിക്കൂര്‍ തുടര്‍ച്ചയായി ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡിങ് നടത്താം. റെക്കോര്‍ഡ് ചെയ്തവ പേ്ള ബാക്ക് ചെയ്‌യാനും സംവിധാനമുണ്ട്.

24 ലക്ഷത്തോളം രൂപ വിലയുള്ള ഇന്‍റര്‍സെപ്റ്റര്‍ വാഹനം തൃശൂര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം റേഞ്ചുകളിലായാണ് റോന്തു ചുറ്റുന്നത്. ഫൈന്‍ ഇനത്തില്‍ ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കി തുടങ്ങിയതോടെ കൂടുതല്‍ ഇന്‍റര്‍സെപ്റ്ററുകള്‍ വാങ്ങാനുള്ള ഒരുക്കത്തിലാണ് പൊലീസും മോട്ടോര്‍ വാഹന വകുപ്പും.

പരിധി കടന്നാല്‍ പിഴ
വാഹനങ്ങളുടെ വേഗം അനുവദനീയ പരിധി കടന്നാല്‍ പിഴ ഈടാക്കും. സ്വകാര്യ യാത്രാവാഹനങ്ങള്‍ക്കു 300 രൂപയും മറ്റുള്ളവയ്ക്ക് 400 രൂപയുമാണു പിഴ.

ഹൈവേയിലെ വേഗപരിധി
(കിമീ/ മണിക്കൂര്‍)
കാര്‍ 70
ബൈക്ക് 50
ഓട്ടോ 40
ലൈറ്റ് മോട്ടോര്‍ 60
ഹെവി വെഹിക്കിള്‍ 60

ചെറിയ റോഡുകളിലും പട്ടണം, സ്കൂള്‍ മേഖല തുടങ്ങിയിടങ്ങളിലും അനുവദിച്ചിട്ടുള്ള പരമാവധി വേഗം ഇതിലും കുറവാണെന്നോര്‍ക്കുക.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു