Are you unable to read text? Download FontHide
തിരയുക

ഒാര്‍മകളുടെ വേദനയില്‍ 13/ 7 സ്‌ഫോടന പരന്പരയുടെ ഒന്നാം വാര്‍ഷികം

മുംബൈ• വേദനിപ്പിക്കുന്ന ഒാര്‍മകളോടെ ജൂലൈ 13 സ്‌ഫോടന പരന്പരയുടെ ഒന്നാം വാര്‍ഷികം. നവംബര്‍ 26 തീവ്രവാദി ആക്രമണത്തിനു പിന്നാലെയുണ്ടായതിനു സമാനമായ പ്രതിഷേധങ്ങളോ പ്രകടനങ്ങളോ ആദരാഞ്ജലിയര്‍പ്പിക്കുന്ന വിധം വ്യാപകമായ പോസ്റ്ററുകളോ ഇല്ലാതെയായിരുന്നു സ്‌ഫോടന പരന്പരയുടെ വാര്‍ഷിക ദിനാചരണം.

ദാദര്‍ കപൂത്തര്‍ഖാന, ദക്ഷിണ മുംബൈയിലെ സ്വര്‍ണ, വജ്ര ആഭരണ മാര്‍ക്കറ്റായ സവേരി ബസാര്‍, ഒാപറ ഹൗസ് എന്നിവിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 27 പേരാണു മരിച്ചത്. 130 പേര്‍ക്കു പരുക്കേറ്റു. ബന്ധുക്കളെ നഷ്ടപ്പെട്ട കുടുംബാംഗങ്ങള്‍ പ്രാര്‍ഥനാച്ചടങ്ങുകള്‍ സംഘടിപ്പിച്ചപ്പോള്‍ സവേരി ബസാറിലെയും ഒാപറ ഹൗസിലെയും വ്യാപാരികളിലെ പലരും ദുരന്തദിനത്തിന്‍റെ ഒാര്‍മകളുമായാണ് വാര്‍ഷിക ദിനം പിന്നിട്ടത്.

‘‘ തിരക്കേറിയ സന്ധ്യാനേരത്ത് പൊട്ടിത്തെറിക്കു പിന്നാലെ, നിലവിളി ശബ്ദങ്ങള്‍ കേട്ടാണ് ഒാടിയെത്തിയത്. 30 മീറ്ററോളം ഉയരത്തില്‍ പുകപടലങ്ങളുയര്‍ന്നു. ഒാടിയെത്തുന്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ആളുകളെയാണ് കണ്ടത്. ഒപ്പം ജീവനുംകൊണ്ട് ഒാടുന്ന ആളുകളെയും-ആഭരണ നിര്‍മാതാക്കളുടെ കേന്ദ്രമായ സവേരി ബസാറിലെ സ്‌ഫോടനത്തിനു സാക്ഷ്യം വഹിച്ച വ്യാപാരി രമേഷ് പണ്ഡിറ്റ് ആ ദിനം ഒാര്‍ത്തെടുത്തു.

എന്നും ഭക്ഷണം കഴിക്കാന്‍ പോയിരുന്ന അവിടെ അന്നുകണ്ട കാഴ്ചകള്‍ ഭീകരമായിരുന്നു. സ്‌ഫോടനത്തിനുശേഷം ഞാന്‍ ഖാവു ഗലിയില്‍ പോകാറില്ല-മറ്റൊരു വ്യാപാരി പറഞ്ഞു. വേണ്ടത്ര സുരക്ഷാക്രമീകരണങ്ങള്‍ക്കായി പലപ്പോഴായി ആവശ്യപ്പെട്ടിട്ടും അധികൃതര്‍ അതു കണ്ടിലെ്ലന്നു നടിക്കുകയായിരുന്നെന്നും അധികൃതരുടെ അലംഭാവമാണ് ദുരന്തം ക്ഷണിച്ചുവരുത്തിയതെന്നും ഇയാള്‍ കൂട്ടിചേ്ചര്‍ത്തു. ഇടുങ്ങിയ വഴികളും ജനത്തിരക്കും ഏറെയുള്ള സവേരി ബസാറില്‍ വന്‍ ആക്രമണത്തിന് 2003_ലും തീവ്രവാദികള്‍ ശ്രമിച്ചിരുന്നു. ഗേറ്റ്‌വേ ഒാഫ് ഇന്ത്യയിലും സവേരി ബസാറിലുമായി ടാക്സികളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ 54 പേര്‍ മരിക്കുകയും 244 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

‘‘കഴിഞ്ഞ വര്‍ഷത്തെ സ്‌ഫോടനത്തിനു ശേഷം സവേരി ബസാറിലും ഒാപറ ഹൗസിലും കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രതിദിനം നൂറുകണക്കിന് ആളുകള്‍ വന്നുപോകുന്ന സമീപത്തെ മുംബാദേവി ക്ഷേത്രത്തിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. മേഖലയില്‍ പൊലീസ് പട്രോളിങ്ങും കൂടിയിട്ടുണ്ട്. ഇതിനിടെ, പതിവുപോലെ ഞങ്ങള്‍ ജോലിക്കു പോകുന്നുണ്ടെങ്കിലും എപ്പോഴും എന്തും സംഭവിക്കാമെന്ന ഭീതി മനസ്സില്‍ ഇപ്പോഴുമുണ്ട്-വ്യാപാരിയായ പരേഷ് ഠാക്കൂറിന്‍റെ വാക്കുകള്‍.

സ്‌ഫോടനത്തിന് ഇരയായവരുടെ കുടുംബാംഗങ്ങള്‍ക്കു നഷ്ടം നികത്താനാവാത്തതാണെന്നും ചില കുടുംബങ്ങളിലെ ഏകവരുമാനക്കാരാണ് കൊല്ലപ്പെട്ടതെന്നും സഹോദരന്‍ സുന്ദര്‍ സിങ്ങിനെ നഷ്ടപ്പെട്ട ബല്‍വന്ത് സിങ് പറഞ്ഞു. സുന്ദറിന്‍റെ ഭാര്യയ്ക്ക് ചെറിയ സാന്പത്തിക സഹായം നല്‍കിയെങ്കിലും അതുകൊണ്ടു മാത്രം എങ്ങിനെ മുന്നോട്ടുപോകുമെന്നും ബല്‍വന്ത് ചോദിച്ചു.

സ്‌ഫോടനം നടന്ന്് ഒരു കൊല്ലം പൂര്‍ത്തിയാകുന്പോഴും അന്വേഷണം കാര്യക്ഷമമായിട്ടിലെ്ലന്നും ഇരയായവരുടെ കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. കേസിലെ ചെറിയ പ്രതികളെ മാത്രമേ ഇതുവരെ പിടികൂടാനായിട്ടുള്ളൂവെന്നും ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകന്‍ യാസീന്‍ ഭട്കല്‍ ഉള്‍പ്പെടെ ആസൂത്രകരും മുഖ്യ കുറ്റവാളികളുമായ ആറു പേരെ ഇനിയും കണ്ടെത്താനായിട്ടിലെ്ലന്നതും സര്‍ക്കാരിന്‍റെ പരാജയമാണെന്ന് അവര്‍ കുറ്റപ്പെടുത്തി. പിടികിട്ടാനുള്ള പ്രതികള്‍ രാജ്യം വിട്ടിട്ടുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലദേശ് എന്നിവിടങ്ങളില്‍ ഇവര്‍ അഭയം തേടിയിട്ടുണ്ടെന്നാണു സൂചന. കേസില്‍ വിചാരണയും ഇതുവരെ തുടങ്ങിയിട്ടില്ല. എപ്പോള്‍ ആരംഭിക്കുമെന്നു പറയാനാകിലെ്ലന്നാണു സ്‌പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിതനായ ഉജ്വല്‍ നികത്തിന്‍റെ പ്രതികരണം.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു