Are you unable to read text? Download FontHide
തിരയുക

ഈ രാജ്യത്ത് നീതി എന്ന് ഉണരും?

കൂട്ടമാനഭംഗത്തിന് ഇരയാക്കി റോഡിലേക്ക് വലിചെ്ചറിയപ്പെട്ട ഇരുപത്തിമൂന്നുകാരി. അവളുടെ ജീവനു വേണ്ടി പ്രാര്‍ഥിച്ചവര്‍ക്ക് കണക്കില്ല. പ്രാര്‍ഥനകളെല്ലാം വൃഥാവിലാക്കിക്കൊണ്ട് അവള്‍ മരണത്തിനു കീഴടങ്ങിക്കഴിഞ്ഞു. രാജ്യം ലജ്ജിക്കേണ്ടിയിരിക്കുന്നു.

ഈ രാജ്യത്ത് നീതിയും ന്യായവും കണ്ണുപൊത്തി കാതടച്ചു വായമൂടിക്കെട്ടി ഇരിക്കുകയാണോ? ഡല്‍ഹിയില്‍ മാനഭംഗത്തിനിരയായി മരണപ്പെട്ട പെണ്‍കുട്ടിക്കും അവള്‍ പ്രതിനിധാനം ചെയ്‌യുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്കും വേണ്ടി ഇനിയെങ്കിലും നിയമം ഉണരണം. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംങ് മാധ്യമങ്ങളിലൂടെയും ജനങ്ങള്‍ ആവശ്യപ്പെടുന്നത് ഇതു തന്നെ.

ലോകം അവസാനിച്ചിലെ്ലങ്കില്‍ കൂടി ഇത്തരം സംഭവങ്ങള്‍ മനുഷ്യരാശിയുടെ അവസാനം പോലെ തന്നെ കണക്കാക്കാം,
എ ആര്‍ റഹ്മാന്‍ പ്രതികരിക്കുന്നതിങ്ങനെ.

നീതി വേഗം നടപ്പാക്കണം. ഏറ്റവും കൂടിയ ശിക്ഷ അതിവേഗം നരാധമന്‍മാര്‍ക്ക് നല്‍കണമെന്ന് പ്രശസ്ത സംഗീതസംവിധായകന്‍ വിശാല്‍ ദദ്ലാനി പറയുന്നു.മനോഹരമായ ഒരു നഗരത്തിന്‍റെ വൃത്തികെട്ട മുഖമാണ് ഇപ്പോള്‍ കണ്ടതെന്ന് റസൂല്‍പൂക്കുട്ടി അഭിപ്രായപ്പെട്ടു. എന്തിനു വേണ്ടിയാണ് ഇനിയും കാത്തിരിക്കുന്നത്? ഗായിക സോഫി ചൗധരി ചോദിക്കുന്നത് ഇങ്ങനെ.

ഒരു ജനാധിപത്യ വ്യവസ്ഥിതിക്ക് വോട്ടുരേഖപ്പെടുത്തിയ ജനങ്ങള്‍ക്ക് ഉപകാരപ്രദമായിലെ്ലങ്കില്‍ എന്തിന് വോട്ട്? എന്തിന് ജനാധിപത്യം? എന്ന് ഗായകന്‍ പപോണ്‍ ചോദിക്കുന്നു. വനിതകളെ ബഹുമാനിക്കാന്‍ നമ്മുടെ ആണ്‍മക്കളെ പഠിപ്പിക്കാം. കൊറിയോഗ്രാഫര്‍ ഫറാ ഖാന്‍ പറയുന്നതിങ്ങനെ.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു