Are you unable to read text? Download FontHide
തിരയുക

ഇ_ ലേണിങിന് അമൃത ലാബിന്‍റെ എ_ വ്യു

ഗുണമേന്മയുള്ള ഇ_ ലേണിങ് വിദ്യാഭ്യാസം ലക്ഷ്യമാക്കി അമൃത ഇ_ ലേണിങ് റിസര്‍ച്ച് ലാബ് സ്വതന്ത്രമായി  വികസിപ്പിചെ്ചടുത്ത സോഫ്റ്റ് വയറായ എ_ വ്യു ഒഡിഷയിലെ സര്‍വകലാശാലകളിലും കോളജുകളിലും പഠനക്രമത്തിന്‍റെ ഭാഗമാകുന്നു. മാതാ അമൃതാനന്ദമയിയുടെ ഭാരതയാത്ര _2013_ന്‍റെ ഭാഗമായി ജനുവരി 21_ന് ഭുവനേശ്വറില്‍ നടക്കുന്ന ചടങ്ങില്‍  മാതാ അമൃതാനന്ദമയി എ_വ്യൂ പുറത്തിറക്കും.

വൈകീട്ട് ആറു മണിക്ക് നടക്കുന്ന ചടങ്ങില്‍ ഭുവനേശ്വര്‍ എെഎെടിയിലെ പ്രൊഫ. ഗണപതി പാണ്ഡ, കേന്ദ്ര ഗവണ്മെന്‍റിന്‍റെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സത്യാനന്ദ മിശ്ര, ഒഡിഷ സെന്‍റൂറിയന്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അര്‍ദ്ധേന്ദു മൗലി മൊഹന്തി എന്നിവര്‍ പങ്കെടുക്കും.

ഉന്നതവിദ്യാഭ്യാസം പരിപോഷിപ്പിക്കാന്‍ ലക്ഷ്യമിട്ട എ_ വ്യൂ സോഫ്റ്റ് വയര്‍ തികച്ചും സൗജന്യമായാണ് നല്‍കുന്നത്. ഇതിനകം ഇന്ത്യയില്‍ രണ്ടായിരത്തിലധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എ_ വ്യൂവിന്‍റെ സേവനം ലഭ്യമായിക്കഴിഞ്ഞു. അടുത്ത ഘട്ടമായി സ്കൂളുകളിലും വൊക്കേഷണല്‍ പഠന കേന്ദ്രങ്ങളിലും ഇതു നടപ്പാക്കി വരികയാണ്. ഈ മാസം മഹാരാഷ്ട്രയിലും സ്കൂളുകളില്‍ ഇതു നടപ്പാക്കി. കൂടാതെ കേരളത്തിലും, പശ്ചിമ ബംഗാളിലും, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഉന്നത വിദ്യാഭ്യാസമേഖലയില്‍ എ_ വ്യു നടപ്പാക്കി വരികയാണ്.

മാതാ അമൃതാനന്ദമയിയുടെ ഭാരതയാത്രയുടെ ഭാഗമായി ഈ മാസം 18_ന് കൊല്‍ക്കത്ത അമൃത വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ കൊല്‍ക്കത്ത എെഎെഎം ഡയറക്ടര്‍ പ്രൊഫ. ശേഖര്‍ ചൗധരി എ_ വ്യൂ പുറത്തിറക്കി. പശ്ചിമ ബംഗാള്‍ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി, പൊഫ.സി.എസ്. കുമാര്‍, പ്രൊഫ. അരുണാഷിഷ് ആചാര്യ, അമൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വെങ്കട്ട് രംഗന്‍, പ്രൊഫ. സമര്‍ ഭട്ടാചാര്യ എന്നിവര്‍ പങ്കുകൊണ്ടു.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു