Are you unable to read text? Download FontHide
തിരയുക

ഇന്നത്തെ ട്രെയിന്‍ നിയന്ത്രണം

ഷൊര്‍ണൂര്‍ • പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായ സിഗ്നല്‍ നവീകരണം തുടരുന്നതിനാല്‍ധന്‍ബാദ്, ഏറനാട്, വേണാട്, ആലപ്പുഴ വഴിയുള്ള ജനശതാബ്ദി, അമൃത തുടങ്ങിയ എക്സ്പ്രസ് ട്രെയിനുകള്‍ഷൊര്‍ണൂര്‍ സ്പര്‍ശിക്കില്ല.

അതേസമയം ഇന്ന് ഷൊര്‍ണൂര്‍ വഴി പോകുന്ന ലോകമാന്യ തിലക്-തിരുവനന്തപുരം നേത്രാവതി , പരശുറാം എക്സപ്രസ് തുടങ്ങിയ ട്രെയിനുകള്‍ വൈകില്ല. ഷൊര്‍ണൂരില്‍ എത്താത്തട്രെയിനുകള്‍ക്ക് ഒറ്റപ്പാലം,വടക്കാഞ്ചേരി സ്‌റ്റേഷനുകളില്‍ താല്‍ക്കാലിക സ്‌റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.ഷൊര്‍ണൂരില്‍ നിന്നു പുറപ്പെടുന്ന 14 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുകയാണ്.

യാത്ര ഭാഗികമാക്കിയ ട്രെയിനുകള്‍: മംഗലാപുരം-നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ് നാഗര്‍കോവില്‍-തൃശൂര്‍, കുറ്റിപ്പുറം-മംഗലാപുരം എന്ന നിലയില്‍ ഒാടും. തിരുവനന്തപുരം വേണാട് എക്സ്പ്രസ് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി തൃശൂര്‍ വരെയാക്കി. തിരുവനന്തപുരം-നിലന്പൂര്‍ റോഡ് രാജ്യറാണി എക്സ്പ്രസില്‍ കയറാന്‍ യാത്രക്കാര്‍ ഒറ്റപ്പാലം,വടക്കാഞ്ചേരി സ്‌റ്റേഷനുകളില്‍ എത്തണം.

ഇന്ന് ഷൊര്‍ണൂര്‍ വഴി പോകുന്ന ട്രെയിനുകള്‍: പരശുറാം എക്സ്പ്രസ്, ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി, കണ്ണൂര്‍-ആലപ്പുഴ, നിസാമുദ്ദീന്‍-എറണാകുളം മംഗള, ഹാപ്പ-തിരുനെല്‍വേലി, ചെന്നൈ-മംഗലാപുരം, കോയന്പത്തൂര്‍-മംഗലാപുരം ഇന്‍ര്‍സിറ്റി, എറണാകുളം-കണ്ണൂര്‍, യശ്വന്ത്പുര-മംഗലാപുരം, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി

വെരാവല്‍ എക്സ്പ്രസ് ഇന്നു രാവിലെ
പാലക്കാട് • ഇന്നലെ ഉച്ചകഴിഞ്ഞ് 3.35 നു തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം_വെരാവല്‍ എക്സ്പ്രസ് (നന്പര്‍ 16334) ഇന്ന് രാവിലെ ഒന്‍പതിനാണ് യാത്ര ആരംഭിക്കുകയെന്ന് റയില്‍വേ അറിയിച്ചു.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു