Are you unable to read text? Download FontHide
തിരയുക

ഇനി ഭരത് ബാല ഥ കുട്ടനാട്

ആലപ്പുഴ • രാജ്യങ്ങളേറെ കണ്ട പ്രശസ്ത സംവിധായകന്‍ ഭരത് ബാല പറയുന്നു: ‘‘ലോകത്തെ ഏറ്റവും മനോഹരമായ സ്ഥലം കുട്ടനാടാണ്. വെറുതെ പറയുക മാത്രമല്ല, കൈനകരിയിലെ കായല്‍ക്കരയില്‍ സ്വന്തമായി ഒരു വീടു വയ്ക്കുകയുമാണ് അദ്ദേഹം. തനി കേരളീയ ശൈലിയില്‍. ഇതിനായി കൈനകരിയില്‍ ചെറുദ്വീപ് വാങ്ങി.

കാഞ്ഞിരപ്പള്ളി, ഇൗരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളില്‍നിന്നു കേരളപ്പഴമയുള്ള വീടുകള്‍ പൊളിച്ചുകൊണ്ടുവന്നു ചേര്‍ത്തിണക്കിയാണു ബാല ഇവിടെ സ്വപ്നഗൃഹം ഒരുക്കുന്നത്. പ്രമുഖ പരസ്യചിത്രങ്ങളിലൂടെയും കോമണ്‍വെല്‍ത്ത് ഗയിംസില്‍ മനോഹരമായ സംഗീതശില്‍പമൊരുക്കിയും സ്വാതന്ത്ര്യത്തിന്‍റെ അറുപതാം വാര്‍ഷികത്തിനു ‘ജനഗണമനയുടെ പരിഷ്കരിച്ച പതിപ്പ് അവതരിപ്പിച്ചും ആരാധകരുടെ ഹൃദയം കവര്‍ന്ന ഭരത് ബാലയുടെ ഹൃദയം കുട്ടനാട് കവര്‍ന്നു കഴിഞ്ഞു.

പതിനഞ്ചുവര്‍ഷം മുന്‍പു പരസ്യ ചിത്രീകരണത്തിനായി വന്നപ്പോഴെ മനസ്സില്‍ കയറിക്കൂടിയ കുട്ടനാട്ടില്‍ വാസസ്ഥലം സ്വന്തമാക്കണമെന്നു തീരുമാനിച്ചപ്പോള്‍ ഭാര്യയും കലാരംഗത്തു സഹപ്രവര്‍ത്തകയുമായ കനിക മയറും അതിനൊപ്പം നിന്നു. ധനുഷും പാര്‍വതി മേനോനും പ്രധാന റോളില്‍ അഭിനയിക്കുന്ന പുതിയ സിനിമ ‘മരിയന്‍റെ ജോലികള്‍ക്കിടെ രണ്ടു ദിവസം കുട്ടനാട്ടില്‍ ചെലവിട്ട ശേഷം ഭരത് ബാലയും കനികയും ഇന്നലെയാണു മടങ്ങിയത്.

ദീര്‍ഘകാല സുഹൃത്തായ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എ. കബീറാണു കുട്ടനാട്ടില്‍ സ്ഥലം വാങ്ങാന്‍ ബാലയ്ക്കു സഹായമായത്. കുട്ടനാട്ടില്‍ വീടു വയ്ക്കുന്നത് എന്തിനെന്നു ചോദിച്ചാല്‍ ഭരത് ബാല പറയുന്നതിങ്ങനെ: ‘‘ആലപ്പുഴയില്‍ എത്തുന്പോള്‍ വീട്ടിലെത്തിയ അനുഭവമാണ്. സര്‍ഗാത്മക ഉൗര്‍ജം ചുറ്റുപാടും നിറഞ്ഞു നില്‍ക്കുന്നു. വട്ടക്കായല്‍ ദ്വീപ് അടക്കമുള്ള സ്ഥലങ്ങള്‍ അദ്ഭുതാവഹം. എഴുതാനും വായിക്കാനും ഷോട്ടുകള്‍ രൂപപ്പെടുത്താനും ഇത്രയും പ്രേരണ പകരുന്ന സ്ഥലം മറ്റൊരിടത്തുമില്ല. കുട്ടനാടിന്‍റെ മാത്രം പ്രത്യേകതകള്‍ വെബ് സൈറ്റുകളിലൂടെ പുറംലോകത്തെ അറിയിക്കണമെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു.

കൊച്ചിയില്‍ വിമാനം ഇറങ്ങുന്നവരെ കായല്‍മാര്‍ഗം ആലപ്പുഴയില്‍ എത്തിക്കാന്‍ സംവിധാനം ഒരുക്കണമെന്നു കനിക കൂട്ടിചേ്ചര്‍ക്കുന്നു. റോവിങ്ങിന് ഏറ്റവും പറ്റിയ സ്ഥലമാണു കുട്ടനാട് എന്നതിനാല്‍ രണ്ടു റോവിങ് ബോട്ടുകള്‍ വാങ്ങാനും ഇവര്‍ തീരുമാനിച്ചു കഴിഞ്ഞു. വിദേശത്തു നിന്നടക്കം പരിശീലകരെ കൊണ്ടുവരും. പറ്റിയാല്‍ ഇവിടെ ഒരു റോവിങ് ക്ലബ് തുടങ്ങണമെന്നും ബാലയ്ക്ക് ആഗ്രഹമുണ്ട്.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു