Are you unable to read text? Download FontHide
തിരയുക

അഴിഞ്ഞുവീഴുന്ന മുഖംമൂടികള്‍

പ്രസവം വിഷയമായ ഒരു ഹോളിവുഡ് സിനിമ പുറത്തുവന്ന് അധികമായിട്ടില്ല. വാട്ട് ടു എക്സ്‌പെക്റ്റ് വെന്‍ യു ആര്‍ എക്സ്‌പെക്റ്റിങ് എന്ന ഈ ചിത്രത്തില്‍ പ്രസവമാണ് വിഷയം. എന്നാല്‍ ഹോളിവുഡ് സിനിമകളില്‍ പ്രസവം വലിയ രീതിയില്‍ കാണിക്കാറില്ലാത്തതിനാല്‍ ഈ ചിത്രത്തിലും അതുപോലെ തന്നെയാണ്. കാമറണ്‍ ഡയസ്, ജെനിഫര്‍ ലോപസ്, എലിസബത്ത് ബാങ്ക്സ്, ക്രിസ് റോക്ക് തുടങ്ങിയവര്‍ അഭിനയിച്ച ഈ ചിത്രം പ്രസവസംബന്ധമായ എല്ലാ ബുദ്ധിമുട്ടുകളും അതുപോലെ കാണിക്കുന്നുണ്ട്. ഛര്‍ദിയും പ്രസവവേദനയുമെല്ലാം. എന്നാല്‍ പൊക്കിള്‍ക്കൊടി ബന്ധം മുറിക്കുന്നത് പെട്ടെന്നൊന്നു കാണിക്കുന്നു എന്നുമാത്രം. രക്തം കാണിക്കുന്നേയില്ല.

പ്രസവചിത്രീകരണം സംബന്ധിച്ച് ഹോളിവുഡില്‍ കാലങ്ങളായി നിലവിലുള്ള രീതി പിന്തുടരുകയാണ് ഈ ചിത്രവും. കിര്‍ക്ക് ജോണ്‍സ് സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പോള്‍ ഒാര്‍ക്കാന്‍ കാരണം മലയാളസിനിമയിലെ പുതിയ പരീക്ഷണമാണ്. ശ്വേത മേനോന്‍റെ പ്രസവം ചിത്രീകരിച്ച് ബെ്ളസിയുടെ സിനിമയിലൂടെ കാണിക്കുന്ന വിപ്ളവകരമായ ചുവടുവയ്പ് മലയാള സിനിമയെ ഹോളിവുഡിനും മുകളിലെ ത്തിക്കുമെന്നു ചുരുക്കം. അങ്ങനെ ചിത്രീകരിക്കുന്നതില്‍ തെറ്റുണ്ടെന്നു പറയുന്നവ രോട് ഒരു ചോദ്യം. അഭിനയിക്കാതെ യഥാര്‍ഥ ജീവിതത്തിലൂടെ ജീവിതത്തിന്‍റെ പരമമായ ഈ സത്യത്തെ വെളിപ്പെടുത്താന്‍ ഒരു നടി തയാറായാല്‍ അവരെ അഭിനന്ദിക്കുകയലേ്ല വേണ്ടത്? ഒരു നടിക്ക് സിനിമയ്ക്കു കൊടുക്കാനാവുന്ന ഏറ്റവും വലിയ സംഭാവനയാവും ജീവിതവും അഭിനയവും ഒന്നാകുന്ന നിമിഷങ്ങള്‍.

ഈ ചിത്രീകരണത്തില്‍ ക്യാമറയ്ക്ക് കൃത്യമായ അതിര്‍വരന്പുകളുണ്ടാവണം. നടിയുടെ സ്വകാര്യതയെ ക്യാമറ മാനിച്ചുകൊണ്ട് അതേസമയം അഭിനയമല്ലാത്ത യഥാര്‍ഥ ഭാവങ്ങള്‍ ഒപ്പിയെടുക്കുകയും വേണം. ഇത്തരം പുതിയ പരീക്ഷണങ്ങള്‍ വന്നാല്‍ പലരുടെയും കപടസദാചാരവാദ മുഖംമൂടി അഴിഞ്ഞുവീഴും. പ്രേക്ഷകന് ഇന്നുവരെ കണ്ടിട്ടില്ലാത്ത അനുഭവം കൊടുക്കാന്‍ ഈ വിധത്തിലുള്ള ചിത്രീകരണത്തിനു കഴിയുകയും ചെയ്‌യും.

ഒരു പുതപ്പിനടിയിലേക്ക് ഡോക്ടറുടെ കൈകള്‍ പോകുന്നതു കാണിച്ച് പെട്ടെന്ന് കുട്ടിയുടെ കരച്ചില്‍ കേള്‍പ്പിക്കുന്ന രീതിയാണ് സാധാരണ പ്രസവസീനുകളില്‍ കാണാറുള്ളത്. ഡോക്ടറുടെ കൈയിലെ കുട്ടി നല്ല വൃത്തിയോടെയിരിക്കുന്നതും കാണാം. ഇത്തരം ചിത്രീകരണം മോശമാണെന്ന് യുഎസിലെ തന്നെ ചലച്ചിത്ര-ടിവി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മലയാള സിനിമ കുറച്ചുകൂടി മുന്നോട്ടു പോയി എന്നാണ് ഇതിനര്‍ഥം. ധര്യൈവും തന്‍റേടവുമുള്ള ഒരു നടി മറ്റുള്ളവര്‍ക്കു മാതൃക യായി നടത്തുന്ന ഇത്തരം ചുവടുവയ്പുകള്‍ മലയാള സിനിമാ ചരിത്രത്തില്‍ എഴുതപ്പെടുക തന്നെ ചെയ്‌യും.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു