ന്യൂഡല്‍ഹി • 2ജി കേസില്‍ പ്രതിഭാഗത്തിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകരില്‍ ഒരാള്‍ ചേംബറിലെത്തി ജഡ്ജിയെ കാണാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തല്‍. 2ജി കേസ് വിചാരണയ്ക്കിടെ പ്രത്യേക കോടതി ജഡ്ജി ഒ.പി. സെയ്നി തന്നെയാണ് ഇതു പരസ്യപ്പെടുത്തിയത്.മുന്‍ ടെലികോം സെക്രട്ടറി ഡി.എസ്. മാഥൂറിന്റെ മൊഴി രേഖപ്പെടുത്തിയ രീതിയെക്കുറിച്ചു പ്രതിഭാഗം അഭിഭാഷകര്‍ പരാമര്‍ശിച്ചപ്പോള്‍ ജഡ്ജി ഇങ്ങനെ പറഞ്ഞു: ‘നിങ്ങള്‍ ധാര്‍മികത, തത്വങ്ങള്‍ എന്നിവയെക്കുറിച്ചു പറയുന്നു. പക്ഷേ, നിങ്ങളില്‍ ഒരാള്‍ തന്നെ എന്നെ ചേംബറിലെത്തി കാണാന്‍ ശ്രമിച്ചിരുന്നു.
ബത്തേരി• ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയിലെ കളക്ഷന്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി...
