മുംബൈ• മഹാരാഷ്ട്രയില്‍ അഴിമതിക്കെതിരെ കടുത്ത നിലപാടു സ്വീകരിച്ചു ശ്രദ്ധേയനായ കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന് ൠഷിരാജ് സിങ്ങിനു ഭോപ്പാലിലേക്കു സ്ഥലംമാറ്റം. സിബിഐ പശ്ചിമമേഖലാ അഴിമതി വിരുദ്ധ, സാന്പത്തിക കുറ്റാന്വേഷണ ജോയിന്റ് ഡയറക്ടറായിരുന്ന സിങ് ഇനി ഭോപ്പാലില്‍ സിബിഐ അഴിമതി വിരുദ്ധ വിഭാഗത്തിനു നേതൃത്വം നല്‍കും. 2008 മേയിലാണു മുംബൈയില്‍ ചുമതലയേറ്റത്.
ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം ഉള്‍പ്പെടെ കോളിളക്കമുണ്ടാക്കിയ ഒട്ടേറെ കേസുകളുടെ അന്വേഷണത്തിനു നേതൃത്വം നല്കിയതു ൠഷിരാജ് സിങ്ങായിരുന്നു.
കരിപ്പൂര്‍ • എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ കേടുപറ്റിയതിനെ...

