വാഷിങ്ടണ്‍ • മുംബൈ ആക്രമണം ഉള്‍പ്പെടെ ഇന്ത്യയില്‍ പല ഭാഗങ്ങളിലെ ഭീകരാക്രമണങ്ങളിലുള്ള പങ്കിന്റെ അടിസ്ഥാനത്തില്‍ ആരോപണവിധയേനായ ഡേവിഡ് കോള്മാന് ഹെഡ്ലിയെ ഇന്ത്യക്കു കൈമാറിലെ്ലന്ന് യുഎസ്. ഭീകരസംഘടനകളെക്കുറിച്ചുള്ള വിവരം കൈമാറുന്നതില്‍ യുഎസ് ഏജന്‍സികളോട് സഹകരിക്കുന്നതിനാല്‍ ഇത്തരത്തില്‍ ഹെഡ്ലിയെ ഇന്ത്യക്കു കൈമാറാനാവിലെ്ലന്നാണ് വിശദീകരണം.
വിഡിയോ കോണ്‍ഫറന്‍സിങ് തുടങ്ങിയ സംവിധാനങ്ങളിലൂടെ നിയമവ്യവസ്ഥയുമായി സഹകരിക്കാന്‍ ഹെഡ്ലി തയ്യാറാണെന്നും ഇത്തരം അനുകൂല സാഹചര്യങ്ങളില്‍ ഹെഡ്ലിയെ ഇന്ത്യയ്ക്കു കൈമാറാന്‍ പദ്ധതിയിലെ്ലന്നും ഷിക്കാഗോ കോടതിയിലാണ് യുഎസ് അറ്റോര്‍ണി ഗാരി എസ്. ഷാപിറോ അറിയിച്ചത്. 2009 ഒക്ടോബറില്‍ പിടിയിലായതിന് തൊട്ടടുത്ത ദിവസം മുതല്‍ അന്വേഷണസംഘവുമായി ഹെഡ്ലി സഹകരിക്കുന്നുണ്ട്. ഹെഡ്ലിയുടെ വെളിപ്പെടുത്തലുകളാണ് തഹാവൂര്‍ റാണ അടക്കമുള്ളവരുടെ ഭീകരബന്ധത്തിനെതിരെ നടപടി സ്വീകരിക്കാന്‍ സഹായകരമായതെന്നും കോടതിയില്‍ ബോധിപ്പിച്ചു. 30 മുതല്‍ 35 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കോടതിയില്‍ ഹെഡ്ലിക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഹെഡ്ലിക്കും മറ്റ് എട്ടു പേര്‍ക്കുമെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കോടതി കഴിഞ്ഞ ഫെബ്രുവരിയില്‍ കുറ്റപത്രം സ്വീകരിച്ച് നടപടികളിലേക്ക് കടന്നിരുന്നു. ഹെഡ്ലിക്കു പുറമേ, സഹായി തഹാവുര്‍ റാണ, ലഷ്കറെ തയിബ സ്ഥാപകന്‍ ഹാഫിസ് സയീദ്, പാക്ക് സൈനിക ഓഫിസര്‍മാരായ മേജര്‍ ഇക്ബാല്‍, മേജര്‍ സമീര്‍ അലി, അല്‍ഖായിദ ഭീകരന് ഇല്യാസ് കശ്മീരി, ഹെഡ്ലിയുടെ സഹായി സജിദ് മാലിക്, പാക്ക് മുന്‍ സൈനിക ഓഫിസര്‍ അബ്ദുല്‍ റഹ്മാന് ഹാഷ്മി, സാകിയുര്‍ റഹ്മാന് ലഖ്വി എന്നിവരെ പ്രതിചേര്‍ത്താണ് കുറ്റപത്രം നല്‍കിയത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ സ്ഫോടനങ്ങളില്‍ ഗൂഢാലോചനയാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നത്. 2011 ഡിസംബര്‍ 24ന് ആണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. ഹെഡ്ലിക്കും റാണയ്ക്കുമെതിരെ 2009 നവംബര്‍ 12ന് എന്‍എെഎ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്ത്യയ്ക്കെതിരായ ഭീകരാക്രമണപദ്ധതികളില്‍ കൂടുതല്‍ പേര് പങ്കാളികളാണെന്നു പിന്നീടു വ്യക്തമായതോടെ ഏഴുപേരെക്കൂടി പ്രതി ചേര്‍ക്കുകയായിരുന്നു.
ഇപ്പോള്‍ യുഎസ് കസ്റ്റഡിയിലുള്ള ഹെഡ്ലി പാക്ക് വംശജനായ അമേരിക്കന്‍ പൗരനും റാണ പാക്ക് വംശജനായ കനേഡിയന്‍ പൗരനുമാണ്. ഇവരെ ചോദ്യം ചെയ്യാന്‍ എന്എെഎയ്ക്ക് അവസരം ലഭിചെ്ചങ്കിലും അതു പരിമിതമായിരുന്നു. യുഎസിലെ വിചാരണയില്‍ മാപ്പുസാക്ഷിയായി, വലിയ ശിക്ഷയില്‍നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിലാണു ഹെഡ്ലി. റാണയാകട്ടെ, ഡെന്മാര്ക്കിലെ ഭീകരാക്രമണ പദ്ധതികളില്‍ കുറ്റക്കാരനെന്നു വിധിക്കപ്പെട്ടെങ്കിലും മുംബൈ ആക്രമണക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു.
പ്രശ്നം കേരളത്തില്‍ തീര്ന്നിലെ്ലങ്കില് മാത്രം ഹൈക്കമാന്‍ഡ് ഇടപെടല്‍: ആന്റണി...

