നയന്‍താരയെ പ്രഭുദേവ കൈവിട്ടെങ്കിലും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ അതിനു തയാറല്ല. ഹൃദയത്തിലാണ് അവര്‍ നയന്‍താരയുടെ പേര് ‘ടാറ്റൂ കുത്തി യിരിക്കുന്നത്.
സെന്‍ട്രല്‍ ജയിലില്‍ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ നീക്കം ചെയ്യാനെത്തിയ ജയില്‍ അധികൃതര്‍ തടവുപുള്ളികളുടെ താരാരാധന കണ്ടു ശരിക്കും കിടുങ്ങിപ്പോ യി. നയന്‍താര മുതല്‍ ‘ഏണി ചിത്രങ്ങളിലെ നായികമാരെ വരെ മല്‍സരിച്ച് ആരാധി ക്കുന്നവരാണ് ഇവിടുത്തെ പുള്ളികള്‍.
രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ ആരും സൂക്ഷിച്ചിരുന്നില്ല. നയന്‍താരയെ നാടന്‍ പെണ്ണിന്റെ വേഷത്തില്‍ ആരാധിക്കുന്നവര്‍ പേരിനു മാത്രമാണെങ്കില്‍ ഗ്ലാമര്‍ വേഷത്തില്‍ കാണാനിഷ്ടപ്പെടുന്നവരുടെ എണ്ണം രണ്ടു കൈവിരലുകളും എണ്ണിയാല്‍ തീരില്ല.
നയന്‍താരയെ മാത്രമല്ല മീരാ ജാസ്മിനെയും തടവറയിലെ ഭിത്തിയില്‍ ‘ഒട്ടിച്ചു തൃപ്തി നേടുന്നവരുടെ എണ്ണം കുറവല്ല. ചലച്ചിത്ര വാരികകളില്‍ വന്ന ചിത്രങ്ങളാണ് വെട്ടിയെടുത്ത് ഒട്ടിച്ചിരിക്കുന്നത്. തമിഴ്നടി ഹന്‍സിക, ഭാവന, കാവ്യാ മാധവന്, രംഭ, മീന, ഭാമ, പ്രിയാമണി, റിമ കല്ലിങ്കല്‍, മംമ്ത മോഹന്‍ദാസ് അങ്ങനെ പോകുന്നു തടവുപുള്ളികള്‍ ‘കണികാണുന്ന നടിമാര്‍. ഇതെല്ലാം മുഖ്യധാര സിനിമയിലെ നായികമാരുടെ കാര്യം.
ഇനി ‘വസ്ത്ര ദൗര്‍ലഭ്യം അലട്ടുന്ന നായികമാരുടെ ആരാധകരുടെ കാര്യമാണ്. ‘എ സര്ട്ടിഫിക്കറ്റ്ചിത്രങ്ങളിലെ രംഗങ്ങള്‍ അടിച്ചു വന്ന വാരികകളില്‍ നിന്നു ശേഖരിച്ച ചിത്രങ്ങള്‍ ഉപയോഗിച്ച് തടവറ അലങ്കരിച്ചവരെയും ജയില്‍ അധികൃതര്‍ പരിശോ ധനയില്‍ കണ്ടെത്തി.
ഇതിലൊന്നും തൃപ്തി കൈവരിക്കാത്തവര്‍ അശ്ളീലമാസികകള് സംഘടിപ്പിച്ച് അര്‍ധ നഗ്ന, പൂര്‍ണനഗ്ന ചിത്രങ്ങള്‍ കിടക്കയ്ക്കടിയില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നതും കണ്ടെ ത്തി. ജയിലിലെ ചില നല്ല നടപ്പുകാരെയും പേരിനു കണ്ടെത്താന്‍ കഴിഞ്ഞു. അവര്‍ ദൈവത്തിന്റെ ചിത്രങ്ങളാണു സൂക്ഷിച്ചിരുന്നത്.
ദമാം • ഹജ്, ഉംറ വീസകളിലെത്തി അനധികൃതമായി സൗദിയില്‍ കഴിയുന്നവര്‍ക്കു...

