ന്യൂഡല്‍ഹി• ജീവിക്കണമെന്ന മോഹം അവസാനശ്വാസം വരെ പങ്കുവച്ച ആ പെണ്‍കുട്ടി മരണത്തോടു തോറ്റ്, മാതൃരാജ്യത്തെ തോല്‍പ്പിച്ച് യാത്രയാകുന്നു. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ നിന്ന് അവളുടെ മരണവാര്‍ത്ത കേട്ട് ജന്മദേശത്തിന്റെ ‘ശ്വാസം നിലച്ചു. തലസ്ഥാനനഗരിയില്‍ രാത്രിവണ്ടിയില് കൂട്ടമാനഭംഗത്തിനും കൊടുംക്രൂരതയ്ക്കും ഇരയായ ആ ഇരുപത്തിമൂന്നുകാരി ഇതിനകം ഇന്ത്യയില്‍ ഒാരോരുത്തര്‍ക്കും സ്വന്തം മകളോ സഹോദരിയോ ആയിക്കഴിഞ്ഞിരുന്നു. ന്യൂഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലും പിന്നീടു സിംഗപ്പൂരിലും ആശുപത്രിക്കിടക്കയില്‍ അവള്‍ക്കു രാഷ്ട്രത്തിന്റെ പ്രാര്‍ഥന കൂട്ടുനിന്നെങ്കിലും വിധിയുടെ തീരുമാനം വിപരീതമായിരുന്നു.
ഇന്നലെ പുലര്‍ചെ്ച 4.45ന് (ഇന്ത്യന്‍ സമയം പുലര്‍ചെ്ച 2.15) ആയിരുന്നു അന്ത്യം. ഇന്നു പുലര്‍ചെ്ച എയര്‍ഇന്ത്യ വിമാനത്തിലാണു മൃതദേഹം ഇന്ത്യയിലെത്തിച്ചത്. കുടുംബാംഗങ്ങള്‍ ഒപ്പമുണ്ടായിരുന്നു. കനത്ത മൂടല്‍മഞ്ഞു കാരണം യുപിയില്‍ ഇറക്കാനാവാതെ വിമാനം ന്യൂഡല്‍ഹിയിലെത്തിയത് പ്രതീക്ഷിച്ചതിലും വൈകിയാണ്. ഹൃദയം നുറുങ്ങി ഇന്ത്യ വിങ്ങിപ്പൊട്ടവേ, അവളെ ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയിലെ മന്ദ്വാര കലാന് ഗ്രാമത്തിന്റെ മണ്ണ് ഇന്ന് ഏറ്റുവാങ്ങും.
ഡല്‍ഹിയില്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ഡിസംബര്‍ 16നു രാത്രി ഒന്‍പതുമണിയോടെ കൂട്ടുകാരനൊപ്പം സിനിമ കണ്ടു മടങ്ങുന്പോഴായിരുന്നു ആക്രമണം. അനധികൃത സര്‍വീസ് നടത്തുകയായിരുന്ന ബസില്‍ ആക്രമണത്തെ ചെറുത്ത സുഹൃത്തിനെ കന്പിവടികൊണ്ട് അടിച്ചുവീഴ്ത്തി. പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തിലൂടെ കന്പി കുത്തിക്കയറ്റുകയും ചെയ്തു.ഡല്‍ഹിയെ പ്രതിഷേധാഗ്നിയില്‍ മുക്കിയ ദിവസങ്ങളായിരുന്നു പിന്നീട്. പ്രതികള്‍ ആറുപേരും അടുത്ത ദിവസങ്ങളില്‍ അറസ്റ്റിലായി. തലചേ്ചാറിനേറ്റ ക്ഷതവും വയറ്റിലെയും ശ്വാസകോശത്തിലെയും കടുത്ത അണുബാധയുമാണു മരണകാരണമായത്.
തിരുവനന്തപുരം• കഴിഞ്ഞ സര്‍ക്കാരിന്റെകാലത്തു സോളാര്‍ തട്ടിപ്പുകാരി സരിത നായര്‍... …

