സൂറിക്ക്• ഫിഫ മുന്‍ പ്രസിഡന്റ് ജോ ഹാവെലാഞ്ചിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തെ കമ്മിഷന് എന്നു ലഘൂകരിക്കാന്‍ ശ്രമിച്ച സെപ് ബ്ളാറ്റര്‍ക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. 1990 കാലത്തു ലോകകപ്പ് സംപ്രേഷണാവകാശം ഒരു സ്വിറ്റ്സര്‍ലന്‍ഡ് കന്പനിക്കു നല്കാന് ഫിഫ മുന്‍ പ്രസിഡന്റ് ജോ ഹാവെലാഞ്ചും മുന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ഹാവെലാഞ്ചിന്റെ മരുമകനുമായ റിക്കാര്‍ഡോ ടെക്സ്റ്റീരിയയും കോഴ വാങ്ങി എന്ന ആരോപണമാണു ഫിഫയ്ക്കു പുതിയ തലവേദന.
സ്വിസ് കന്പനിയായ ഐഎസ്എല്ലില്നിന്നു ഹാവെലാഞ്ച് 15 ലക്ഷം ഡോളറും റിക്കാര്‍ഡോ ടെക്സ്റ്റീരിയ 12.7 ലക്ഷം ഡോളറും കൈപ്പറ്റിയെന്നാണു കേസ്. മാധ്യമങ്ങളുടെ സമ്മര്‍ദം ശക്തമായതോടെ സ്വിറ്റ്സര്‍ലന്‍ഡിലെ സുഗ് പ്രവിശ്യയിലെ പ്രോസിക്യൂട്ടറുടെ ഓഫിസാണ് ഈ കേസിന്റെ വിശദവിവരങ്ങള്‍ പുറത്തുവിട്ടത്.
ഇക്കാലത്തു ഫിഫ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന ഇപ്പോഴത്തെ പ്രസിഡന്റ് സെപ് ബ്ളാറ്റര്‍ ആരോപണം ലഘൂകരിക്കാന്‍ ശ്രമിച്ചതാണു വിവാദമായത്. ഹാവെലാഞ്ചും ടെക്സ്റ്റീരിയയും കൈപ്പറ്റിയതു കമ്മിഷന് തുകയാണെന്നും അക്കാലത്ത് അതു നിയമാനുസൃതമായിരുന്നെന്നും ബ്ളാറ്റര്‍ ഫിഫ വെബ്സൈറ്റിലെ ചോദ്യോത്തരവേളയില്‍ വിശദീകരിച്ചു.
ഇക്കാലത്തു കമ്മിഷന് കൈപ്പറ്റുന്നത് അഴിമതിക്കുറ്റമാണ്. എന്നാല്‍, ഈ സംഭവം നടന്ന 1990കളില്‍ അങ്ങനെയായിരുന്നില്ല. പഴയ സംഭവങ്ങളെ പുതിയ കാലത്തിന്റെ കണ്ണിലൂടെ നോക്കരുത് _ 1974 മുതല്‍ 1998 വരെ ഹാവെലാഞ്ച് ഫിഫ പ്രസിഡന്റായിരുന്ന കാലത്തെ അഴിമതികളെക്കുറിച്ചു ബ്ളാറ്റര്‍ പറഞ്ഞു. 1989 മുതല്‍ ഈ വര്‍ഷം ആദ്യപാദം വരെ ബ്രസീല്‍ ഫുട്ബോള്‍ അസോസിയേഷന് തലവനായിരുന്നു റിക്കാര്‍ഡോ ടെക്സ്റ്റീരിയ. രണ്ടു ബ്രസീലുകാര്ക്കുമെതിരെ ഒരു കേസുണ്ടാവുന്നത് ഇതാദ്യം.
ഇൗയിടെ തൊണ്ണൂറ്റിയാറാം പിറന്നാള്‍ ആഘോഷിച്ച ഹാവെലാഞ്ച്, ബ്രസീല്‍ ഇതിഹാസതാരം പെലെയുമായി ദീര്‍ഘകാലമായുള്ള ഉടക്കിന്റെ പേരില്‍ 2014 ബ്രസീല്‍ ലോകകപ്പ് ഓര്‍ഗനൈസിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം കഴിഞ്ഞ മാര്‍ച്ചില്‍ രാജിവച്ചിരുന്നു. അഴിമതി പ്രശ്നത്തിന്റെ പേരില്‍, കഴിഞ്ഞ ഡിസംബറില്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയില്‍നിന്നും രാജിവച്ചിരുന്നു.
ന്യൂഡല്‍ഹി• വിവിഐപി ഹെലിക്കോപ്റ്റര്‍ ഇടപാടില്‍ ഇടനിലക്കാരും അഗസ്റ്റ...

