എതിരാളികളെ മലര്‍ത്തിയടിച്ച ധാരാസിങ്ങെന്ന ഗുസ്തിക്കാരന് ഹനുമാനായി അവതരിച്ചപ്പോള്‍ പ്രേഷകര്‍ അത്ഭുതപ്പെട്ടു. ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഉണ്ടായെങ്കിലും ധാരാസിങ്ങിനെ ഏറ്റവും ജനപ്രിയനാക്കിയത് രാമായണം ടെലിസീരിയലിലെ ഹനുമാന്റെ വേഷമായിരുന്നു. ഗുസ്തിയും സിനിമയും.
എഴുതുന്പോഴും പറയുന്പോഴും ചേര്‍ച്ചയില്ലെങ്കിലും ധാരാസിങ്ങിന്റെ ജീവിതം സത്യത്തില്‍ ഇവ രണ്ടുമായിരുന്നു. 1954ല്‍ ചലച്ചിത്ര ലോകത്തേക്കു പ്രവേശിച്ച ധാരാസിങ്ങെന്ന ഗുസ്തിക്കാരനിലെ പ്രതിഭയെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണു സ്വീകരിച്ചത്. ഗുസ്തിയുമായി വീട്ടില്‍ ‘ഒതുങ്ങിക്കൂടിയിരുന്ന ധാരാസിങ്ങിന്റെ അടുത്തേക്കു കരുത്തനായ ഒരു നായക കഥാപാത്രവുമായി മുംബൈയിലെ ഒരു നിര്‍മാതാവ് എത്തി. ഒരു മാറ്റമായിക്കോട്ടേയെന്നു കരുതി ധാര ആ കഥാപാത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. പിന്നെ നടന്നതു ചരിത്രം. പടം സൂപ്പര്‍ ഹിറ്റ്.
ധാരയുടെ വീടിനു മുന്പില് നിര്‍മാതാക്കളുടെ ക്യൂവായി. അദ്ദേഹത്തിന്റെ ഗുസ്തിപോലെ തന്നെ എല്ലാ സിനിമകളും സൂപ്പര്‍ ഹിറ്റായി. കിങ് കോങ്ങും ടാര്സനുമെല്ലാം പ്രേക്ഷകമനസില്‍ ഇടംനേടി. 1962ല്‍ കിങ് കോങ് പുറത്തിറങ്ങിയ ശേഷം കിങ് കോങ് ചിത്രങ്ങളുടെ പരന്പരതന്നെ ഉണ്ടായി. 1966ല്‍ മാത്രം അദ്ദേഹത്തിന്റെ 12 ചിത്രങ്ങളാണിറങ്ങിയത്.
പെഹലി ഛലക്, ആവാര അബ്ദുല്ല, ആലിബാബ തുടങ്ങിയ പതിനഞ്ചോളം ചിത്രങ്ങളില്‍ നായകനായി. 1954 മതുല്‍ 93 വരെ വിവിധ ഭാഷകളിലായി നൂറ്റിയന്‍പതിലേറെ ചിത്രങ്ങള്‍. ചലച്ചിത്ര നിര്‍മാണരംഗത്തും സംവിധാനത്തിലും കൈവച്ചു. അങ്ങനെ 1970ല്‍ ‘ധാരാ ഫിലിംസ് ജനിച്ചു. ‘ഭഗവ് ധന്ന ജത് എന്ന പഞ്ചാബി സിനിമയിലൂടെ അങ്ങനെ അദ്ദേഹം സംവിധായകനായി.
അജൂബ (1991), ദില്ലഗി (1999), കല് ഹോ ന ഹോ (2003) തുടങ്ങിയവയാണ് അടുത്തിടെ അഭിനയിച്ച ചിത്രങ്ങള്‍. 2007ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ഹിന്ദി ചിത്രം ജബ് വി മെറ്റില് കരീന കപൂറിന്റെ മുത്തച്ഛനായിട്ടാണ് അവസാനം അഭിനയിച്ചത്.
തിരുവനന്തപുരം• ഹയര്‍ സെക്കന്‍ഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കു ഫീസടച്ച്...

