കൊച്ചി • സ്വര്‍ണ വില വീണ്ടും റെക്കോര്‍ഡ് തിരുത്തി പവന് 22360 രൂപയിലെത്തി. ഗ്രാമിന് 20 രൂപയുടെ വര്‍ധനയോടെ 2795 രൂപ.
രാജ്യാന്തര വിപണിയിലെ വിലക്കയറ്റവും രൂപയുടെ മൂല്യശോഷണവുമാണ് സ്വര്‍ണത്തെ പുതിയ ഉയരത്തിലെത്തിച്ചത്. വിവാഹ സീസണിലെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്ത്, ജ്വല്ലറികള്‍ സ്വര്‍ണം ശേഖരിക്കാന്‍ തിടുക്കം കാണിക്കുന്നുണ്ട്. ഡല്‍ഹി വിപണിയില്‍ 10 ഗ്രാം തങ്കത്തിന് 30750 രൂപ എന്ന എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തി. വെള്ളിയുടെ വില കിലോഗ്രാമിന് 800 രൂപ കൂടി 55800 രൂപയായി.
യൂറോ മേഖലയിലെ സാന്പത്തിക പ്രതിസന്ധിയും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് സ്വീകരിക്കുന്ന നടപടികള്‍ ഡോളറിന്റെ മൂല്യം കുറചേ്ചക്കുമെന്ന വിലയിരുത്തലുമാണ് സ്വര്‍ണത്തിനു പ്രിയം കൂട്ടിയത്.
ഇതിനെത്തുടര്‍ന്ന് സിംഗപ്പൂര്‍ വിപണിയില്‍ ഒൗണ്‍സിന് 1633.60 ഡോളറായി. ഗ്രീസിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടനെ സ്വര്‍ണ വില താണുവെങ്കിലും പിന്നീട് കൂടുകയായിരുന്നു.
യൂറോപ്യന്‍ യൂണിയന് അംഗത്വം ഗ്രീസ് വിടുന്നതിനുള്ള സാധ്യത ഒഴിവായെങ്കിലും, സാന്പത്തിക പ്രതിസന്ധിക്കു പരിഹാരമാകില്ലെന്ന കണക്കുകൂട്ടലിലാണ് വിപണി.
തിരുവനന്തപുരം• സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ നിന്നു...

