ജക്കാര്‍ത്ത• ഒളിംപിക്സ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകള്‍ക്കു കൂടുതല്‍ തിളക്കമേകി സൈന നെഹ്വാള് ഇന്തൊനീഷ്യ സൂപ്പര്‍ സീരീസ് പ്രീമിയറില്‍ ഫൈനലിലെത്തി. ലോക പത്താം നന്പര് താരം കൊറിയയുടെ ജിന്‍ ഹ്യൂന് സുങ്ങിനെതിരെ തുടര്‍ച്ചയായ സെറ്റുകളില്‍ (22_20, 21_18) വിജയിച്ചാണ് സൈന ഫൈനലില്‍ കടന്നത്. ഇവിടെ നേരത്തേ രണ്ടു തവണ സൈന കിരീടം നേടിയിട്ടുണ്ട്. ഇന്നു ഫൈനലില്‍ ചൈനയുടെ ലി സിറോയ് ആണ് സൈനയുടെ എതിരാളി.
അതേസമയം, പുരുഷവിഭാഗം സെമിയില്‍ മല്‍സരിച്ച ഇന്ത്യന്‍ താരം പി. കശ്യപ് തോറ്റു പുറത്തായി. ലോക ഒന്‍പതാം നന്പര് താരം ഇന്തൊനീഷ്യയുടെ സൈമണ്‍ സാന്റോസോയ്ക്കെതിരെ 21_15, 21_12ന് ആയിരുന്നു കശ്യപിന്റെ തോല്‍വി. 19ന് ആരംഭിക്കുന്ന സിംഗപ്പൂര്‍ ഒാപ്പണ്‍ ആയിരിക്കും കശ്യപിന്റെ അടുത്ത മല്‍സരവേദി.
ഇന്നത്തെ ഫൈനല്‍ പോരാട്ടം സൈനയുടെ ഒളിംപിക്സ് പ്രതീക്ഷകള്‍ എത്രമാത്രം യാഥാര്‍ഥ്യ ബോധമുള്ളതാണെന്നു വ്യക്തമാക്കും. കാരണം, അതിശക്തയായ എതിരാളിയാണ് ചൈനയുടെ ലോക മൂന്നാം നന്പര് ലി. ലോകത്തിലെ ആദ്യ നാലു നന്പരുകള്‍ സ്വന്തമാക്കിയിരിക്കുന്നതും ചൈനീസ് താരങ്ങള്‍. അവരോട് ആത്മവിശ്വാസത്തോടെ ലണ്ടനില്‍ പൊരുതാന്‍ സൈനയ്ക്ക് വിജയം അനിവാര്യം.
പാതിവഴിയില്‍ അവസാനിപ്പിച്ച സഖ്യങ്ങളില്‍ നിന്നേറ്റ പരുക്കിന്റെ ആഘാതം...

