ന്യൂഡല്‍ഹി• നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്. സെല്വരാജിന്റേതു മികച്ച വിജയമാണെന്നു കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി. യുഡിഎഫിലെ പരസ്യ പ്രസ്താവനകള്സെല്വരാജിന്റെ വിജയത്തിന്റെ തിളക്കം കുറയ്ക്കാന്‍ മാത്രമേ ഉപകരിക്കൂ.
ഹിന്ദുത്വത്തിന്റെ പേരില്‍ പ്രചാരണം നടത്തിയ ബിജെപിക്കു താല്‍ക്കാലിക വികാരം ഇളക്കിവിടാന്‍ മാത്രമാണു സാധിച്ചത്. യുപിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി പ്രണബ് മുഖര്‍ജിക്കെതിരെ അണ്ണാ ഹസാരെ സംഘത്തിലെ ചില അംഗങ്ങള്‍ നടത്തുന്ന പ്രസ്താവനകള്‍ നിരുത്തരവാദപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബാംഗ്ലൂര്‍• കര്‍ണാടകയില്‍ ആദ്യഘട്ട മന്ത്രിസഭാ വികസനം നാളെ. രാവിലെ 10.30നു...

