നിവിന്റെ മുഖം, വിനീതിന്റെ ശബ്ദം. വെള്ളിത്തിരയില്‍ കാണാനും കേള്‍ക്കാനും പ്രത്യേക ഭംഗിയുണ്ട്. വിനീത് ശ്രീനിവാസന്-നിവിന്‍ പോളി ടീമിനെ യുവത്വം വിലയിരുത്തുന്നതിങ്ങനെ. മലര്‍വാടി ആര്‍ട്സ് ക്ലബ് വിനീതിന്റെ ആദ്യ സംവിധാന സംരഭമായിരുന്നു. ഈ ചിത്രത്തിലൂടെ മലയാളത്തിലെ യുവനായകനിരയിലേക്ക് നിവിന്‍ പോളിയുമെത്തി.
വിനീത് സംവിധാനം ചെയ്ത തട്ടത്തിന് മറയത്ത് നിവിന്‍ പോളിയെന്ന നടന്റെ അഭിനയസാധ്യതകള്‍ ഏറെ പ്രയോജനപ്പെടുത്തി. ചിത്രം മികച്ച ഗാനങ്ങളാണ് മലയാളത്തിന് നല്‍കിയത്. രണ്ടു ചിത്രങ്ങളിലും നിവിന്‍ വേണ്ടി വിനീത് പാടി.
തട്ടത്തിന് മറയത്തിന്റെ വിജയാഘോഷത്തിനിടെ വിനീത് ശ്രീനിവാസനും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നു. ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം എന്ന ചിത്രത്തില്‍ നിവിന്‍ വേണ്ടി പാടുന്നതും വിനീതാണ്. പ്രണയസ്വരം കാതോര്‍ത്ത നേരം മറുപടിയും മഴയായ്.... എന്നു തുടങ്ങുന്ന മെലഡിയാണ് ഗാനം.
നിരവധി പുതുമുഖങ്ങളെ മലയാളത്തിന് പരിചയപ്പെടുത്തിയ ഡേവിഡ് കാച്ചപ്പള്ളി നിര്‍മിക്കുന്ന ചിത്രം അല എന്ന ഗായികയേയും പരിചയപ്പെടുത്തുന്നു. സേതുവിന്റെ കഥയില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ജോ ചാലിശേരിയാണ്. മോഹന്‍ സിത്താരയാണ് സംഗീതസംവിധായകന്. ഗാനരചന റഫീഖ് അഹമ്മദ്.
ദമാം • ഹജ്, ഉംറ വീസകളിലെത്തി അനധികൃതമായി സൗദിയില്‍ കഴിയുന്നവര്‍ക്കു...

