അലപ്പോ (സിറിയ) • കുട്ടികളും ചെറുപ്പക്കാരും ഉള്‍പ്പെടെ 68 പേരുടെ ജഡങ്ങള്‍ അലപ്പോ നഗരത്തിനു സമീപം ക്യുവെയ്ക്ക് നദിയില്‍ കണ്ടെത്തി. കൂടുതല്‍ ജഡങ്ങള്‍ നദിയിലുള്ളതിനാല് നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നു സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
എല്ലാവരെയും തലയിലോ കഴുത്തിലോ ഒരൊറ്റ വെടിവീതം വച്ചു കൊലപ്പെടുത്തിയിരിക്കുകയാണ്. പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെ പൊരുതുന്ന വിമതരാണു കൂട്ടക്കൊലയ്ക്കു പിന്നിലെന്നു സൈനിക വൃത്തങ്ങള്‍ ആരോപിച്ചു. എന്നാല്‍ ആരാണു കൂട്ടക്കൊല നടത്തിയിരിക്കുന്നതെന്നു വ്യക്തമല്ലെന്നു മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു.
കോട്ടയം • രണ്ടു പാദങ്ങളായി നടക്കുന്ന ചൈന ചലഞ്ചര്‍ വോളി ടൂര്‍ണമെന്റിനായി...

