തിരുവനന്തപുരം • സിപിഎെയുടെ അംഗസംഖ്യയില്‍ ഒരു വര്‍ഷംകൊണ്ടു പത്തുശതമാനം വര്‍ധന. ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മറ്റു പാര്‍ട്ടികളില്‍നിന്നു സിപിഎെയിലേക്കു ചേര്‍ന്നവര്‍ അടക്കമാണ് ഇത്. അങ്ങനെ വരുന്നവര്‍ക്കു സിപിഎെയില് അവസരങ്ങള്‍ നല്‍കണമെന്നും സെക്രട്ടറി നിര്‍ദേശിച്ചു.
കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനത്തില്‍ 2011ലെ കണക്കനുസരിച്ച് 1,07,803 പേരാണ് അംഗത്വത്തിലുണ്ടായിരുന്നത്. എന്നാല്‍ 2012ലെ സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോള്‍ അത് 1,18,354 ആയി. 10,551 പേരുടെ വര്‍ധന. യഥാര്‍ഥത്തില്‍ 26,354 പേര് പുതുതായി അംഗങ്ങളായി. എന്നാല്‍ പത്തു ശതമാനത്തോളം കൊഴിഞ്ഞുപോയി. മുന്‍വര്‍ഷം 16% ആയിരുന്ന കൊഴിഞ്ഞുപോക്കു കുറഞ്ഞിട്ടുണ്ട്. 2001 മുതല്‍ ഒാരോ വര്‍ഷവും രണ്ടായിരത്തില്‍ താഴെ നേരിയ വര്‍ധനയാണ് ഉണ്ടായതെങ്കില്‍ 2011ല്‍ നാലായിരവും ഇപ്പോള്‍ പതിനായിരവും കടന്നു. പാര്‍ട്ടി ഘടകങ്ങളും കൂടി. 8788 ബ്രാഞ്ചുകളുണ്ടായിരുന്നത് 9400 ആയി. എന്നാല്‍ ഇൗ വര്‍ധനകൊണ്ടു മാത്രം കാര്യമില്ല.
രാഷ്ട്രീയ വിദ്യാഭ്യാസം നല്കാന് കഴിയണം. ഇതിനായി ജൂലൈ മുതല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കു സായാഹ്ന ക്ലാസ് തുടങ്ങും. കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടി എന്ന സല്‍പ്പേരു സിപിഎെക്കുണ്ട്. അതിനാല്‍ നന്മ ആഗ്രഹിക്കുന്നവര്‍ നമ്മുടെ പ്രവര്‍ത്തനത്തെ നിരീക്ഷിക്കുകയും കൂടെ വരികയും ചെയ്യുന്നു_ റിപ്പോര്‍ട്ടില്‍ പന്ന്യന്‍ രവീന്ദ്രന് അവകാശപ്പെടുന്നു.
ശ്രീശാന്തിന്റെ വിവാദ ഒാവര്‍ 00400004003.1 ശ്രീശാന്ത് മാര്‍ഷിനെതിരെ...

