ന്യൂഡല്‍ഹി• രാഷ്ട്രപതി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നാമനിര്‍ദേശം ചെയ്ത പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാന്‍ സിപിഎം പൊളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചു. രൂക്ഷമായ അഭിപ്രായഭിന്നതകള്‍ക്കൊടുവിലാണ് പ്രണബിനെ പിന്തുണയ്ക്കാന്‍ സിപിഎം തീരുമാനിച്ചത്. പ്രകാശ് കാരാട്ടും കേരള ഘടകവും ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും ബംഗാള്‍ ഘടകം സമ്മതിച്ചില്ല. ബംഗാളില്‍ നിന്നൊരാള്‍ പ്രധാനമന്ത്രി/രാഷ്ട്രപതി സ്ഥാനത്തേക്ക് വരുന്നതില്‍ ബംഗാള്‍ ഘടകത്തില്‍ നിന്നുള്ളതാത്പര്യമാണ് കാരണം. ഇതുവരെ ഈ സ്ഥാനങ്ങളിലേക്ക് ബംഗാളില്‍ നിന്ന് ആരും വന്നിട്ടില്ല.
കൂടാതെ കോണ്‍ഗ്രസിന്റെ ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രണബിനെ എതിര്‍ത്ത സഹചര്യത്തില്‍ സിപിഎം പിന്തുണയ്ക്കുന്നത് ബംഗാളില്‍ രാഷ്ട്രീയപരമായ നേട്ടവും സിപിഎമ്മിനുണ്ടാക്കും. പൊളിറ്റ് ബ്യൂറോയില്‍ എട്ടു പേരുടെ പിന്തുണ പ്രണബിനു ലഭിച്ചു. ബുദ്ധദേബ് ഭട്ടാചാര്യ പിബി യോഗത്തില്‍ പങ്കെടുത്തിലെ്ലങ്കിലും അദ്ദേഹത്തിന്റെ പിന്തുണ പ്രണബ് മുഖര്‍ജിക്കൊപ്പമായിരുന്നു. വൈകുന്നേരത്തെ ഇടതു പാര്‍ട്ടികളുടെ യോഗത്തിനു ശേഷമേ ഇടതിന്റെ പിന്തുണ ആര്‍ക്കെന്നു വ്യക്തമാകൂ. തിരഞ്ഞെടുപ്പില്‍ നിന്നു വിട്ടു നില്‍ക്കണമെന്നാണ് ആര്‍എസ്പിയുടെ നിലപാട്.
കോട്ടയം • കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മരുന്നുവില നിയന്ത്രണ പട്ടിക...

