കൊച്ചി• ജവാഹര്‍ലാല്‍ നെഹ്റു രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചിന് ഒരു കാമുകനുണ്ടെങ്കില്‍ അത് സച്ചിന് തെന്‍ഡുല്‍ക്കറാണ്. ബാറ്റുകൊണ്ടല്ല, ബോളുകൊണ്ടാണു പ്രണയം സ്ഥാപിച്ചതെന്നു മാത്രം. അവിസ്മരണീയമായ ഇന്നിങ്സുകള്‍കൊണ്ട് സച്ചിന് പ്രിയപ്പെട്ട മൈതാനങ്ങള്‍ പലതുണ്ടാവാം. പക്ഷേ ബോളിങ്ങിലേക്കു വരുന്പോള്‍ സച്ചിന് കൊച്ചിയോളം പ്രിയപ്പെട്ട മറ്റൊരു മൈതാനമുണ്ടാവിലെ്ലന്ന് ഉറപ്പ്. കാരണം സച്ചിന്റെ രാജ്യാന്തര ക്രിക്കറ്റിലെ രണ്ട് അഞ്ചുവിക്കറ്റ് നേട്ടവും പിറന്നതു കൊച്ചിയിലാണ്.
കൊച്ചിയിലെ ആദ്യ രാജ്യാന്തര ഏകദിന മല്‍സരം 1998 ഏപ്രില്‍ ഒന്നിന് ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലായിരുന്നു. സച്ചിന് ആദ്യത്തെ അഞ്ച് വിക്കറ്റ് നേട്ടവും കൊച്ചിയിലെ ആദ്യത്തെ മാന്‍ ഓഫ് ദ് മാച്ച് പട്ടവും സ്വന്തമാക്കി. 10 ഓവറില്‍ വഴങ്ങിയത് 32 റണ്‍സ്. ഇന്ത്യ ജയിക്കുകയും ചെയ്തു.
സച്ചിന് ബോളിങ് മികവിന്റെ രണ്ടാം വിശ്വരൂപവും കൊച്ചി കണ്ടു. 2005 ഏപ്രില്‍ രണ്ടിന് പാക്കിസ്ഥാനെതിരായ മല്‍സരത്തില്‍ സച്ചിന് വീണ്ടും അഞ്ചു വിക്കറ്റ്.2007 ഒക്ടോബര്‍ രണ്ടിന് ഓസ്ട്രേലിയക്കെതിരായ മല്‍സരമാണ് കൊച്ചിയില്‍ സച്ചിന്റെ അവസാനത്തേത്. അന്ന് 16 റണ്‍സ് നേടിയ സച്ചിന് മൂന്ന് ഓവറില്‍ 22 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. ആ മല്‍സരം ഇന്ത്യ തോല്‍ക്കുകയും ചെയ്തു.
കൊല്ലം • ചാത്തന്നൂര്‍ കാരംകോട് ഏറം ഇടയിലഴികത്തു വീട്ടില്‍ ബാബുക്കുട്ടന്...

